കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിഎസിനെ കണ്ട് ആരും പനിക്കണ്ട... പാര്‍ട്ടി വിടാന്‍ സമ്മതിക്കില്ല

  • By Soorya Chandran
Google Oneindia Malayalam News

ആലപ്പുഴ: വിഎസ് അച്യുതാനന്ദന്‍ സിപിഎം വിട്ട് പുറത്ത് വരുമെന്ന വാര്‍ത്തകള്‍ അസ്ഥാനത്ത്. തന്റെ ആവശ്യങ്ങള്‍ അംഗീകരിപ്പിക്കാനുളള സമ്മര്‍ദ്ദ തന്ത്രം മാത്രമായി സമ്മേളനത്തില്‍ നിന്നുള്ള ഇറങ്ങിപ്പോക്ക് അവസാനിക്കുമെന്നാണ് ലഭിക്കുന്ന വിവരം.

വിഎസിനെ അനുനയിപ്പിക്കാനാണ് ആലപ്പുഴയിലെ സമ്മേളന നഗരിയില്‍ ചേര്‍ന്ന അവൈലബിള്‍ പോളിറ്റ് ബ്യൂറോ യോഗം തീരുമാനിച്ചതെന്നറിയുന്നു. വിഎസിനെതിരെ കുറ്റപത്രം തയ്യാറാക്കിയ പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും എംഎം ബേബിയും എല്ലാം ഈ യോഗത്തില്‍ പങ്കെടുത്തുന്നു.

VS Achuthanandan

ദേശീയ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനെയാണ് അനുനയ ചര്‍ച്ചക്കായി നിയോഗിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ സീതാറാം യെച്ചൂരി വിഎസിനോട് സംസാരിച്ചെങ്കിലും അദ്ദേഹം വഴങ്ങാന്‍ തയ്യാറായിരുന്നില്ല.

വിഎസ് ഉന്നയിച്ച വിഷയങ്ങള്‍ കേന്ദ്ര കമ്മിറ്റി ഒരിക്കല്‍ കൂടി ചര്‍ച്ച ചെയ്യും എന്ന വാഗ്ദാനമായിരിക്കും കേന്ദ്ര നേതൃത്വം മുന്നോട്ട് വക്കുക. സമ്മേളനത്തലേന്ന് പിണറായി നടത്തിയ പത്രസമ്മേളനത്തോട് കേന്ദ്രനേതാക്കളില്‍ പലര്‍ക്കും കടുത്ത വിയോജിപ്പുണ്ടെങ്കിലും പിണറായി വിജയനെതിരെ നടപടി വേണം എന്ന ആവശ്യത്തെ തള്ളാനും ഇടയുണ്ട്. തനിക്കെതിരെ സംസ്ഥാന സെക്രട്ടേറിയറ്റ് പാസാക്കിയ പ്രമേയം തള്ളണം എന്ന വിഎസിന്‍റെ ആവശ്യവും പരിഗണിക്കപ്പെടാന്‍ ഇടയില്ല.

വിഎസ് നടത്തുമെന്ന് പറയുന്ന പത്രസമ്മേളനം ഏത് വിധേനയും തടയാനും സമ്മര്‍ദ്ദമുണ്ട്. മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിഎസ് എന്തെങ്കിലും പറഞ്ഞ് കഴിഞ്ഞാല്‍ പിന്നെ കാര്യങ്ങള്‍ പഴയതുപോലെ ആകില്ലെന്നുറപ്പാണ്.

തദ്ദേശ സ്ഥാപനങ്ങളിലേകകും നിയമസഭയിലേക്കും ഉള്ള തിരഞ്ഞെടുപ്പുകള്‍ അടുത്തിരിക്കുന്ന സാഹചര്യത്തില്‍ വിഎസിനെ നഷ്ടപ്പെടുത്താന്‍ പാര്‍ട്ടിക്ക് കഴിയില്ല. ഇരുകൂട്ടര്‍ക്കും അംഗീകരിക്കാന്‍ കഴിയുന്ന ഒരു സമവായ നീക്കത്തിനായിരിക്കും പ്രകാശ് കാരാട്ടും കൂട്ടരും ശ്രമിക്കുക.

English summary
CPM central Committe leaders will make conciliation talks with VS Achuthanandan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X