കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് ഉറക്കം കെടുത്തുന്നു; സിസി ആര്‍ക്കൊപ്പം? സിപിഎമ്മിനെ കാത്തിരിക്കുന്നത് വന്‍ഭിന്നത?

  • By Gowthamy
Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസ് ബന്ധം സിപിഎമ്മിന്റെ ഉറക്കം കെടുത്തിയിട്ട് ദിവസങ്ങളായിരിക്കുകയാണ്. ബിജെപിയെന്ന പൊതു ശത്രുവിനെ നേരിടാന്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാനുള്ള ശ്രമങ്ങള്‍ സിപിഎമ്മില്‍ നടക്കുന്നുണ്ട്. കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കണമെന്ന സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിലപാടിനെ പിബി തള്ളിയിരിക്കുകയാണ്.

ഇക്കാര്യത്തില്‍ കേന്ദ്ര കമ്മിറ്റിയുടേതായിരിക്കും അന്തിമ തീരുമാനം. യെച്ചൂരിയും ബംഗാള്‍ ഘടകവുമാണ് കോണ്‍ഗ്രസ് സഖ്യത്തിനായി ആവശ്യം ഉന്നയിക്കുന്നത്. മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും പിണറായി വിജയന്റെ നേതത്വത്തിലുള്ള കേരള ഘടവും ഇതിനെ ശക്തമായി എതിര്‍ക്കുന്നുണ്ട്. ഇന്നു മുതല്‍ കേന്ദ്ര കമ്മിറ്റി ആരംഭിക്കുന്നുണ്ട്. മൂന്നു ദിവസത്തിനുള്ളില്‍ ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാകും. തീരുമാനം ഉണ്ടായില്ലെങ്കില്‍ സിപിഎമ്മിനെ കാത്തിരിക്കുന്നത് ചരിത്രത്തിലെ തന്നെ വന്‍ ഭിന്നതയാണെന്നാണ് വിവരം.

ബിജെപിയെ നേരിടാന്‍

ബിജെപിയെ നേരിടാന്‍

മുഖ്യ ശത്രുവായ ബിജെപിയെ നേരിടുന്നതിനാണ് കോണ്‍ഗ്രസ് ബന്ധം വേണമെന്ന നിലപാടുമായി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി എത്തിയിരിക്കുന്നത്. ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസും പ്രാദേശിക കക്ഷികളുമായും സഖ്യം വേണമെന്നാണ് യെച്ചൂരിയുടെയും ബംഗാള്‍ ഘടകത്തിന്റെയും നിലപാട്.

 തീരുമാനം മൂന്നു ദിവസത്തില്‍

തീരുമാനം മൂന്നു ദിവസത്തില്‍

ഇക്കാര്യത്തില്‍ ഇന്നു മുതല്‍ ആരംഭിക്കുന്ന കേന്ദ്ര കമ്മിറ്റിയില്‍ തീരുമാനം ഉണ്ടാകും. 17ന് അവസാനിക്കുന്ന കേന്ദ്ര കമ്മിറ്റിയുടെ മുഖ്യ ചര്‍ച്ച വിഷയം രാഷ്ട്രീയ പ്രമേയത്തിന്റെ കരട് രൂപരേഖയ്ക്ക് അംഗീകാരം നല്‍കുക എന്നതാണ്.

പിബി തീരുമാനം

പിബി തീരുമാനം

ബിജെപി മുഖ്യ ശത്രു ആണെങ്കിലും കോണ്‍ഗ്രസിനോടുളള എതിര്‍പ്പ് നിലനിര്‍ത്തണമെന്ന 21ാം പാര്‍ട്ടി കോണ്‍ഗ്രിസിന്റെ രാഷ്ട്രീയ നിലപാട് തുരാനാണ് ഒക്ടോബര്‍ 2ന് ചേര്‍ന്ന പിബി ഭൂരിപക്ഷ നിലപാടിന്റെ അടിസ്ഥാനത്തില്‍ ധാരണയായത്.

പിബി ധാരണ

പിബി ധാരണ

കോണ്‍ഗ്രസ് പ്രാദേശിക കക്ഷികളുമായും സഖ്യമോ കൂട്ടുകെട്ടോ ദേശീയ തലത്തില്‍ ഉണ്ടാകില്ല. പകരം ഇടതുപക്ഷ ഐക്യവും ഇടതുപക്ഷ ജനാധിപത്യ മുന്നണിയും കെട്ടിപ്പടുക്കുമെന്ന നിവപാടില്‍ ഉറച്ച് മുന്നോട്ട് പോകാനാണ് പിബിയിലെ ധാരണ.

രണ്ട് തട്ടില്‍

രണ്ട് തട്ടില്‍


യെച്ചൂരിയുടെയും ബംഗാള്‍ ഘടകത്തിന്റെയും നിലപാടും പിബി ധാരണപ്രകാരം കേന്ദ്ര കമ്മിറ്റിയില്‍ വയ്ക്കും. ഇതോടെ കേന്ദ്ര നേതൃത്വം രണ്ട് തട്ടായി മാറുമെന്നാണ് സൂചന. പ്രകാശ് കാരാട്ട്, എസ് രാമചന്ദ്രന്‍ പിള്ള, വൃന്ദ കാരാട്ട്, പിണറായിയുടെ നേതൃത്വത്തിലുള്ള കേരള ഘടകം, ആന്ധ്ര പ്രദേശ്, ത്രിപുര, തമിഴ്‌നാട് എന്നിവരാണ് കോണ്‍ഗ്രസ് ബന്ധത്തെ എതിര്‍ക്കുന്നത്.

പൊളിച്ചെഴുത്ത്

പൊളിച്ചെഴുത്ത്

ബംഗാള്‍ ഘടകമാണ് കോണ്‍ഗ്രസ് ബന്ധത്തിനായി ഏറ്റവും ശക്തമായി വാദിക്കുന്നത്. രാഷ്ട്രീയ സാഹചര്യങ്ങള്‍ മാറിയെന്നും അതിനാല്‍ രാഷ്ട്രീയ നയങ്ങളില്‍ പൊളിച്ചെഴുത്ത് വേണം എന്നാണ് യെച്ചൂരി വാദിക്കുന്നത്.

തീരുമാനമായില്ലെങ്കില്‍

തീരുമാനമായില്ലെങ്കില്‍

കേന്ദ്ര കമ്മിറ്റിയില്‍ ധാരണയായില്ലെങ്കില്‍ വോട്ടെടുപ്പ് വരെ ആവശ്യപ്പെടാനാണ് ബംഗാള്‍ ഘടകത്തിന്റെ തീരുമാനം. കേന്ദ്ര കമ്മിറ്റിയിലും തിരിച്ചടി നേരിട്ടാല്‍ കരട് നയത്തിന് അന്തിമ അംഗീകാരം നല്‍കേണ്ട പാര്‍ട്ടി കോണ്‍ഗ്രസിലേക്ക് പോരാട്ടം നീളും.

English summary
cpm central committee meeting on congress relation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X