Get Updates
Get notified of breaking news, exclusive insights, and must-see stories!

വിഎസിന്റെ കത്ത് സിസി തള്ളി; പ്രമേയം പിബി കമ്മീഷന്

ദില്ലി: സംസ്ഥാന സമ്മേളനത്തിലെ സംഘാനാ റിപ്പോര്‍ട്ടിന് ബദലായി വിഎസ് അച്യുതാനന്ദന്‍ കേന്ദ്ര നേതാക്കള്‍ക്ക് നല്‍കിയ കത്ത് ദില്ലിയില്‍ ചേര്‍ന്ന സിപിഎം കേന്ദ്രക്കമ്മിറ്റി തള്ളി. വിഎസ് അച്യുതാനന്ദന്റെ വിയോജനക്കുറിപ്പോടെയാണ് കത്ത് തള്ളിയത്.

വിഎസ് അച്യുതാനന്ദനെതിരെ സംസ്ഥാന സെക്രട്ടേറിയറ്റ് പാസാക്കിയ പ്രമേയം സംഘടനാവിരുദ്ധമാണോ എന്ന കാര്യം പോളിറ്റ് ബ്യൂറോ കമ്മീഷന്‍ പരിശോധിക്കും. കേരളത്തിലെ സംഘടാവിഷയങ്ങളും പോളിറ്റ് ബ്യോറോ കമ്മീഷന്‍ വിലയിരുത്തും.

VS Achuthanandan

പാര്‍ട്ടി സംസ്ഥാന സമ്മേളനത്തില്‍ നിന്ന് വിഎസ് ഇറങ്ങിപ്പോയ നടപടി നീതീകരിക്കാനാവില്ലെന്ന് കേന്ദ്രക്കമ്മിറ്റി യോഗം വിലയിരുത്തി. പിബി കമ്മീഷന്‍ റിപ്പോര്‍ട്ട് വരുന്നതുവരെ വിഎസ് പ്രതിപക്ഷ നേതാവായി തുടരും എന്ന് വ്യക്തമാക്കിയിട്ടുണ്ട്.

ടിപി കേസ് അടക്കമുള്ള കാര്യങ്ങളാണ് വിഎസ് അച്യുതാനന്ദന്‍ മാര്‍ച്ച് ആറിന് പോളിറ്റ് ബ്യൂറോയ്ക്ക് നല്‍കിയ കത്തില്‍ പരാമര്‍ശിക്കുന്നത്. ഇവയെല്ലാം തന്നെ മുമ്പ് ചര്‍ച്ച ചെയ്ത് തള്ളിയ കാര്യങ്ങളാണെന്ന് കേന്ദ്ര കമ്മിറ്റി വ്യക്തമാക്കിയിട്ടുണ്ട്. വോട്ടിനിട്ടാണ് വിഎസിന്‍റെ കത്ത് തള്ളിയത്.

ഇനി വിഎസ് അച്യുതാനന്ദന്‍ എന്ത് ചെയ്യും എന്നതാണ് പരമപ്രധാനമായ ചോദ്യം. താന്‍ ഉന്നയിച്ച കാര്യങ്ങള്‍ കേന്ദ്ര കമ്മിറ്റി ചര്‍ച്ച ചെയ്യണം എന്നായിരുന്നു വിഎസിന്റെ ആവശ്യം. ഇക്കാര്യം പരിഗണിക്കപ്പെടുകയും വിഎസ് ഉന്നയിച്ച ആവശ്യങ്ങള്‍ തള്ളുകയും ചെയ്തിരിക്കുന്നു. ഇനി പ്രമേയത്തിന്റെ കാര്യത്തില്‍ പിബി കമ്മീഷനില്‍ നിന്ന് കൂടുതലൊന്നും പ്രതീക്ഷിക്കാനാവില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+