Get Updates
Get notified of breaking news, exclusive insights, and must-see stories!

ബെഹ്‌റയ്ക്ക് രാശി പോര!!തുടരെ തുടരെ ആക്ഷേപം, സര്‍ക്കാരിന് നാണക്കേട്!!തെറിപ്പിക്കാന്‍ നീക്കം?

ജിഷ്ണുവിന്റെ അമ്മയ്‌ക്കെതിരായ പോലീസ് നടപടിയിലും കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്. മഹിജയെ നേരിട്ട നടപടി ശരിയല്ലെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തല്‍

ദില്ലി: ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ തല്‍ സ്ഥാനത്തു നിന്ന് നീക്കാന്‍ ശ്രമം നടക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. കേരള പോലീസിനെതിരെ തുടരെ തുടരെ ആക്ഷേപങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്നാണ് ബെഹ്‌റയെ നീക്കാന്‍ ആലോചിക്കുന്നതെന്ന് മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇക്കാര്യത്തില്‍ സിപിഎം കേന്ദ്ര നേതൃത്വം ഇടപെട്ടിട്ടുണ്ടെന്നാണ് സൂചനകള്‍. എന്നാല്‍ ബഹ്‌റയ്ക്ക് പകരക്കാരനായി നിയമിക്കാന്‍ യോഗ്യനായ ആളില്ലെന്നാണ് സംസ്ഥാന ഘടകം നല്‍കിയ മറുപടി.

ജിഷ്ണുവിന്റെ അമ്മയ്‌ക്കെതിരായ പോലീസ് നടപടിയിലും കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്. മഹിജയെ നേരിട്ട നടപടി ശരിയല്ലെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തല്‍. പോലീസ് നടപടിക്കെതിരെ കടുത്ത പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് ഡിജിപിയുടെ കാര്യത്തില്‍ കേന്ദ്ര നേതൃത്വം കടുത്ത അതൃപ്തി അറിയിച്ചത്.

loknath behra

ജിഷ്ണു പ്രണോയിയുടെ കുടുംബത്തിന് നേരെ ഉണ്ടായ പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, ഭരണ പരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വിഎസ് അച്യുതാനന്ദന്‍ എന്നിവരുമായി പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി സംസാരിച്ചിരുന്നതായി പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്. യെച്ചൂരി കടുത്ത അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ടെന്നും വിവരങ്ങളുണ്ട്.

ജനുവിരി ആദ്യവാരം തിരുവനന്തപുരത്തു കേന്ദ്രകമ്മിറ്റി ചേര്‍ന്നപ്പോഴും പോലീസിന്റെ രീതികളെ കുറിച്ചും കേന്ദ്ര നേതൃത്വം അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഉചിതമായ തിരുത്തലുകള്‍ അത്യാവശ്യമാണെന്ന് അന്ന് നിര്‍ദേശിച്ചിരുന്നു. അതേസമയം കഴിഞ്ഞ ദിവസം കോടിയേരി യെച്ചൂരിയോട് പോലീസ് തലപ്പത്ത് തിരുത്തലുകള്‍ ഉണ്ടാകുമെന്ന സൂചനകള്‍ നല്‍കിയതായാണ് സൂചനകള്‍.

വലിയ പ്രതീക്ഷയോടെയാണ് എല്‍ഡിഎഫിനെ ജനങ്ങള്‍ അധികാരത്തിലെത്തിയതെന്നും എന്നാല്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനം ഇതിനൊത്ത രീതിയിലല്ലെന്നും കേന്ദ്ര നേതാക്കള്‍ വിലയിരുത്തുന്നു. ഇടതു പരക്ഷ സര്‍ക്കാരില്‍ നിന്ന് ജനങ്ങള്‍ പ്രതീക്ഷിക്കുന്ന തരത്തിലുള്ള നടപടികളല്ല ഉണ്ടാകുന്നതെന്നും കേന്ദ്ര നേതാക്കള്‍ പറയുന്നു.

പോലീസിന്റെ ഭാഗത്തു നിന്നുണ്ടാകുന്ന വീഴ്ചകള്‍ക്കു പുറമെ സിപിഎം നേതാക്കള്‍ ഉള്‍പ്പെട്ട കേസുകളുമായി ബന്ധപ്പെട്ട വിവാദങ്ങളും സര്‍ക്കാരിന് ഒരു പോലെ ചീത്തപ്പേര് ഉണ്ടാക്കിയിരിക്കുന്നുവെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തല്‍. ഇത് ബിജെപിക്ക് മുതലെടുക്കാവുന്ന സാഹചര്യങ്ങള്‍ ഉണ്ടാക്കുമെന്നും വിലയിരുത്തുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+