കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോടിയേരിയുടെ മകന്‍ ബിനോയിക്ക് പിന്നാലെ സിപിഎം എംഎല്‍എയുടെ മകനെതിരെ 10 കോടിയുടെ തട്ടിപ്പ് കേസ്

ജാസ് ടൂറിസത്തിന്റെ പാര്‍ട്ണറായ രാഹുല്‍ കൃഷ്ണയില്‍ നിന്ന് 10 കോടി രൂപ വാങ്ങി മുങ്ങിയെന്നാണ് ശ്രീജിത്തിനെതിരെയുള്ള ആരോപണം

  • By Vaisakhan
Google Oneindia Malayalam News

കൊല്ലം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ന്റെ മകന്‍ ബിനോയ് സാമ്പത്തിക നടത്തിയെന്ന പരാതിയെ തുടര്‍ന്ന് വിവാദത്തിലായ സര്‍ക്കാരിനും പാര്‍ട്ടി നേതൃത്വത്തിനെയും തേടി മറ്റൊരു വിവാദം കൂടി. ചവറ എംഎല്‍എ വിജയന്‍ പിള്ളയുടെ മകനെതിരെയാണ് പുതിയ പരാതി ഉയര്‍ന്നിരിക്കുന്നത്. സാമ്പത്തി തട്ടിപ്പ് നടത്തിയെന്നാണ് പരാതിയിലുള്ളത്. 10 കോടി രൂപയുടെ തട്ടിപ്പാണ് നടത്തിയതെന്നാണ് സൂചന.

നേരത്തെ ദുബായ് കമ്പനിയില്‍ നിന്ന് കോടികള്‍ തട്ടിയെടുത്തു എന്നാണ് ബിനോയിക്കെതിരെയുള്ള പരാതി. പ്രശ്‌നം പരിഹരിക്കാന്‍ കോടിയേരിയും സിപിഎമ്മും ആഞ്ഞ് പരിശ്രമിക്കുന്നതിനിടെയാണ് പുതിയ വിവാദമെത്തിയിരിക്കുന്നത്. ഇതോടെ പാര്‍ട്ടിയുടെ ന്യായീകരണങ്ങള്‍ ഫലം കാണുമോ എന്ന് നേതാക്കള്‍ സംശയിക്കുന്നുണ്ട്.

ശ്രീജിത്ത് മുങ്ങിയതോ

ശ്രീജിത്ത് മുങ്ങിയതോ

ജാസ് ടൂറിസത്തിന്റെ പാര്‍ട്ണറായ രാഹുല്‍ കൃഷ്ണയില്‍ നിന്ന് 10 കോടി രൂപ വാങ്ങി മുങ്ങിയെന്നാണ് ശ്രീജിത്തിനെതിരെയുള്ള ആരോപണം. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് ബിസിനസുമായി ബന്ധപ്പെട്ട് ശ്രീജിത്ത് പണം വാങ്ങിയതെന്നാണ് സൂചന. അതേസമയം കൊടുത്ത പണം തിരിച്ച് ചെക്ക് രൂപത്തില്‍ നല്‍കിയെങ്കിലും പണമില്ലാത്തതിനാല്‍ ചെക്ക് ബൗണ്‍സാവുകയും രാഹുല്‍ കൃഷ്ണ ശ്രീജിത്തിനെതിരെ കേസ് നല്‍കുകയും ചെയ്തിട്ടുണ്ട്.

ദുബായില്‍ തടവ് ശിക്ഷ

ദുബായില്‍ തടവ് ശിക്ഷ

10 കോടിയുടെ ചെക്ക് മടങ്ങിയ കേസില്‍ ശ്രീജിത്ത് ദുബായ് കോടതി രണ്ടുവര്‍ഷത്തെ ശിക്ഷ വിധിച്ചിട്ടുണ്ട്. 2003 മുതല്‍ ഇയാള്‍ പലപ്പോഴായി ഇത്രയും തുക വാങ്ങിയെന്നാണ് രാഹൂല്‍ കൃഷ്ണ നല്‍കിയ കേസ്. എന്നാല്‍ തന്റെ വാദം കേള്‍ക്കാതൊണ് ശിക്ഷ വിധിച്ചതെന്ന് ശ്രീജിത്ത് പറയുന്നു. കേസുമായി ബന്ധപ്പെട്ട് കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ശ്രീജിത്ത്. നേരത്തെ കേസില്‍ വിധി വരും മുന്‍പ് ശ്രീജിത്ത് നാട്ടിലേക്ക് കടന്നതിനാല്‍ തടവ് ശിക്ഷ അനുഭവിക്കാതെ രക്ഷപ്പെടുകയായിരുന്നു.

ബിനോയിയുടെ കേസുമായും ബന്ധം

ബിനോയിയുടെ കേസുമായും ബന്ധം

കോടിയേരി ബാലകൃഷ്‌ന്റെ മകന്‍ ബിനോയിയുമായും ഈ കേസിന് ബന്ധമുണ്ട്. ബിനോയിക്ക് പണം വാങ്ങി നല്‍കിയ അതേ കമ്പനിയുടെ പാര്‍ട്ണറാണ് രാഹുല്‍ കൃഷ്ണ. ശ്രീജിത്തിന്റെ ഇടപാട് ബിനോയിക്കും അറിയാമെന്നാണ് സൂചന. നാട്ടിലെ ബാങ്കിന്റെ പേരിലും ശ്രീജിത്ത് ചെക്ക് നല്‍കിയിരുന്നു. എന്നാല്‍ ഈ ചെക്കും മടങ്ങുകയായിരുന്നു. ഇതോടെ രാഹുല്‍ കൃഷ്ണ ശ്രീജിത്തിനെതിരെ മാവേലിക്കര കോടതിയിലും കേസ് നല്‍കിയിട്ടുണ്ട്.

ഒഴിഞ്ഞു മാറി എംഎല്‍എ

ഒഴിഞ്ഞു മാറി എംഎല്‍എ

മകന്റ സാമ്പത്തിക ഇടപാടുകളെ കുറിച്ച് അറിയില്ലെന്ന് പറഞ്ഞ് സ്വയം രക്ഷിക്കാനുള്ള ശ്രമമാണ് എംഎല്‍എ നടത്തിയത്. മാധ്യമപ്രവര്‍ത്തകര്‍ ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ ചോദ്യങ്ങള്‍ ചോദിച്ചെങ്കിലും പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. എംഎല്‍എയില്‍ നിന്നോ പാര്‍ട്ടി നേതൃത്വത്തില്‍ നിന്നോ പണം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ജാസ് ടൂറിസം കമ്പനി. അതേസമയം സ്വന്തം മകനെതിരെ നാട്ടിലും ദുബായിലും ഉള്ള കേസ് വിജയന്‍ പിള്ളയെ പ്രതിരോധത്തിലാക്കിയിട്ടുണ്ടെന്നാണ് സൂചന.

ബ്ലാക്ക്‌മെയിലിങ്ങിന് ശ്രമം

ബ്ലാക്ക്‌മെയിലിങ്ങിന് ശ്രമം

രാഹുല്‍ കൃഷ്ണയും ബിനോയ് കോടിയേരിയും താനും സൂഹൃത്തുക്കളായിരുന്നെന്ന് ശ്രീജിത്ത് പറയുന്നു. എന്നാല്‍ ഇടക്കാലത്ത് വെച്ച് രാഹുലുമായി തെറ്റിയതാണ് ഇപ്പോഴത്തെ കേസിനും ആരോപണങ്ങള്‍ക്കും പിന്നില്‍. നേരത്തെ ഒരു കമ്പനിയുമായിട്ടുള്ള ഇടപാടുകളുടെ പേരിലാണ് ഇപ്പോഴത്തെ ആരോപണങ്ങള്‍ ഉയരുന്നത്. താന്‍ പണം വാങ്ങിയിട്ടില്ല. പക്ഷേ ഈ വിഷയത്തില്‍ തന്നെ ബ്ലാക്ക് മെയില്‍ ചെയ്യാനാണ് ശ്രമം. രാഷ്ട്രീയക്കാരന്റെ മകനായതിനാല്‍ ഇത്തരം ആരോപണങ്ങള്‍ക്ക് പെട്ടെന്ന് പബ്ലിസിറ്റി കിട്ടുമെന്നും അദ്ദേഹം പറഞ്ഞു.

നിലപാട് വ്യക്തമാക്കി കോടിയേരി

നിലപാട് വ്യക്തമാക്കി കോടിയേരി

മകന്‍ ബിനോയുമായി ബന്ധപ്പെട്ട പണമിടപാട് വിഷയം ഉടന്‍ പരിഹരിക്കുമെന്ന് കോടിയേരി. ഇക്കാര്യം പാര്‍ട്ടി കേന്ദ്ര നേതൃത്വത്തെ അദ്ദേഹം അറിയിച്ചിട്ടുണ്ട്. കേന്ദ്രനേതൃത്വത്തിന് ഇതുസംബന്ധിച്ച് പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് കോടിയേരി മറുപടി നല്‍കിയത്. പിബിയുടെ അവെയ്‌ലബിള്‍ കമ്മിറ്റി നേരത്തെ ചര്‍ച്ച ചെയ്തിരുന്നു. മകനെതിരെ സാമ്പത്തിക തട്ടിപ്പിന് പരാതിയില്ലെന്നും ഇന്റപോള്‍ അന്വേഷിക്കേണ്ടതില്ലെന്നും കോടിയേരി വ്യക്തമാക്കി. അതേസമയം മകന്റെ ക്രമക്കേടുകളെ കുറിച്ച് അറിയാമായിരുന്നിട്ടും കോടിയേരി വേണ്ട നടപടി എടുത്തില്ല എന്ന് പിബിയില്‍ ആരോപണമുയര്‍ന്നിട്ടുണ്ട്.

English summary
cpm chavara mlas son in trouble for financial forgery
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X