സിപിഎം പിന്തുണയോടെ മതേതര യോഗാസംഗമം, ആയിരം പേര്‍ ഒരേസമയത്ത് യോഗ ചെയ്യും
കണ്ണൂര്‍: സിപിഎം നേതൃത്വത്തിലുള്ള ഇന്ത്യന്‍ മാര്‍ഷ്യല്‍ ആര്‍ട്‌സ് ആന്‍ഡ് യോഗ സ്റ്റഡിസെന്ററിന്റെ സംസ്ഥാനതല മതേതര യോഗാ സംഗമം ഞായറാഴ്ച വൈകിട്ട് നാലിന് കണ്ണൂരില്‍ നടക്കും.
മന്ത്രങ്ങളില്ലാതെ, പ്രാര്‍ത്ഥനകളില്ലാതെ, പ്രത്യേകം രൂപപ്പെടുത്തിയ സിലബസനുസരിച്ച് പരിശീലിച്ച ആയിരത്തോളം പേരാണ് ഒരേസമയം യോഗ ചെയ്യുന്നത്. കണ്ണൂര്‍ ജവഹര്‍ സ്‌റ്റേഡിയത്തില്‍ ആണ് പ്രദര്‍ശനം നടക്കുന്നത്. പതിനാല് ജില്ലകളില്‍ നിന്ന് യോഗ പഠിച്ചവര്‍ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. ഇവര്‍ക്ക് പ്രത്യേകം യൂണിഫോമും തയ്യാറാക്കിയിട്ടുണ്ട്.

യോഗാചര്യന്‍ ശ്രീ എം ആണ് മുഖ്യാതിഥി. മന്ത്രമോ ഓംകാര ശബ്ദമോ ഇല്ലാതെ സംഗീതത്തിന്റെ അകമ്പടിയോടെയായിരിക്കും യോഗ നടക്കുന്നത്. ഒരു മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന പരിപാടിയില്‍ കാണികള്‍ക്ക് എളുപ്പത്തില്‍ മനസ്സിലാകുന്നതും വീട്ടില്‍ പോയി പരിശീലിക്കാന്‍ പറ്റുന്നതുമായ ലളിതമായ യോഗമുറകളായിരിക്കും പരിപാടിയില്‍ അവതരിപ്പിക്കുക എന്ന് സംസ്ഥാന കോ ഓഡിനേറ്റര്‍ ഡോ ഇ രാജീവ് അറിയിച്ചു.












Click it and Unblock the Notifications