നേപ്പാളിന് താങ്ങാവാന്‍ സിപിഎമ്മിന്റെ ബക്കറ്റ് പിരിവ്

തിരുവനന്തപുരം: ഏറെ നാളായി സിപിഎമ്മുകാരില്‍ കാണാത്ത ഒരു സ്വഭാവമാണ് ബക്കറ്റ് പിരിവ്. അതും സംസ്ഥാന തലത്തില്‍. പണ്ടൊക്കെ ഒന്ന് പറഞ്ഞാല്‍ രണ്ടാമത്തേതിന് സിപിഎമ്മുകാര്‍ ബക്കറ്റ് പിരിവിന് ഇറങ്ങുമായിരുന്നു.

ഇപ്പോള്‍ പാര്‍ട്ടിക്കാര്‍ വീണ്ടും ബക്കറ്റുമായി ഇറങ്ങിയിരിയ്ക്കുകയാണ്. എന്നാല്‍ ഇത്തവണ പാര്‍ട്ടിക്കാര്യത്തിന് വേണ്ടിയല്ലെന്ന് മാത്രം. ഭൂചലനത്തില്‍ തകര്‍ന്ന നേപ്പാളിന് സഹായ ഹസ്തവുമായാണ് സിപിഎമ്മിന്റെ ഏകദിന ബക്കറ്റ് പിരിവ് നടന്നത്.

പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു പിരിവ്. നേപ്പാളിന് അടിയന്തര സഹായമായി പത്ത് ലക്ഷം രൂപ നല്‍കുന്ന കാര്യം നേരത്തെ പോളിറ്റ് ബ്യൂറോ പ്രഖ്യാപിച്ചിരുന്നു. ഈ പണം കൂടാതെയാണ് ഈ ബക്കറ്റ് പിരിവ്.

CPM Flag

മറ്റ് രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്ന് വ്യത്യസ്തമായി ആദ്യം ദുരിതാശ്വനിധിയിലേക്ക് സംഭാവന പ്രഖ്യാപിച്ചത് സിപിഎം ആയിരുന്നു. ഇപ്പോള്‍ കുറച്ച് പാര്‍ലമെന്റ് അംഗങ്ങളേ പാര്‍ട്ടിയ്ക്കുള്ളൂ എങ്കിലും , ഇവരുടേയെല്ലാം ഒരു മാസത്തെ ശമ്പളം നേപ്പാള്‍ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാന്‍ ആദ്യം തീരുമാനിച്ച പാര്‍ട്ടിയും സിപിഎം തന്നെ.

മെയ് 2 ശനിയാഴ്ചയായിരുന്നു സിപിഎമ്മിന്റെ ബക്കറ്റ് പിരിവ്. തിരുവനന്തപുരത്ത് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. എല്ലാ ബ്രാഞ്ചുകളുടെ നേതൃത്വത്തിലും ബക്കറ്റ് പിരിവ് നടന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+