സിപിഎം താമരശ്ശേരി ഏരിയ സമ്മേളനം ഇന്ന് സമാപിക്കും
താമരശ്ശേരി: സിപിഎം താമരശ്ശേരി ഏരിയ സമ്മേളനം ഇന്ന് സമാപിക്കും .മിച്ചഭൂമിയിലെ മുഴുവന്‍ കുടുബങ്ങള്‍ക്കും പട്ടയം അനുവദിക്കണമെന്ന് സമ്മേളനം. അമ്പായത്തോട് ടി.ബാലന്‍ നായര്‍ നഗറില്‍ നടക്കുന്ന പ്രതിനിധി സമ്മേളനം സംസ്ഥാനകമ്മിറ്റിയംഗം എ പ്രദീപ് കുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പി.സി വേലായുധന്‍ പതാക ഉയര്‍ത്തി. കെ. ബാബു അധ്യക്ഷത വഹിച്ചു. കെ ബാബു രക്തസാക്ഷി പ്രതിജ്ഞയും കെ.സി വേലായുധന്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഏരിയാ സെക്രട്ടറി ആര്‍.പി ഭാസ്‌കരന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
മിച്ചഭൂമിയിലെ താമസകാരായ മുഴുവന്‍ കുടുബങ്ങള്‍ക്കും പട്ടയം അനുവദിക്കണമെന്ന് ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. മതിയായ രേഖകള്‍ ഇല്ലാത്തതിനാല്‍ ഇവര്‍ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും ലഭിക്കേണ്ട വീട് ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നിഷേധിക്കപ്പെടുകയാണ്.

ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ ജോര്‍ജ്ജ് എം തോമസ് എംഎല്‍എ, എം. മെഹബൂബ്, കെ.ചന്ദ്രന്‍, ജില്ലാകമ്മിറ്റിയംഗങ്ങളായ ഇ. രമേശ് ബാബു, ടി. വേലായുധന്‍, പി.കെ പ്രേംനാഥ്, ടി. വിശ്വാനഥന്‍, എ. രാഘവന്‍ എന്നിവര്‍ പങ്കെടുത്തു. സ്വാഗത സംഘം കണ്‍വീനര്‍ ടി.സി വാസു സ്വാഗതം പറഞ്ഞു.
സമ്മേളനം പൊതുസമ്മേളത്തോടെ വ്യാഴാഴ്ച സമാപിക്കും.












Click it and Unblock the Notifications