Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസ് സിപിഎം സഖ്യം; കേരളത്തില്‍ ബിജെപിക്ക് തുണയാകും; സിപിഎമ്മില്‍ ആശങ്ക

കൊല്‍ക്കത്ത: വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പിന്തുണ നല്‍കി ബിജെപിയെ അധികാരത്തില്‍ നിന്നും മാറ്റി നിര്‍ത്തണമെന്ന സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ അഭിപ്രായം പാര്‍ട്ടിയില്‍ പുതിയ ചേരിതിരിവിന് വഴിവെക്കുന്നു. സിപിഎം ശക്തമായ സംസ്ഥാനങ്ങളില്‍ നിന്നുള്ള എതിര്‍പ്പ് വകവെയ്ക്കാതെയാണ് യെച്ചൂരി കോണ്‍ഗ്രസ് കൂട്ടുകെട്ടിനായി വാദിക്കുന്നത്.

ഇതു സംബന്ധിച്ച് യച്ചൂരി അവതരിപ്പിച്ച ബദല്‍രേഖ സിപിഎം കേന്ദ്ര കമ്മിറ്റിയില്‍ അവതരിപ്പിക്കുകയും വോട്ടെടുപ്പില്‍ പരാജയപ്പെടുകയും ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും അടങ്ങുന്ന കേരളാ ഘടകം കോണ്‍ഗ്രസ് സഖ്യത്തിനോ പിന്തുണയ്‌ക്കൊ ഒരുക്കമല്ല.

cpim

ഇങ്ങനെയൊരു നീക്കം പാര്‍ട്ടിയുടെ ഭാഗത്തുനിന്നുണ്ടായാല്‍ അത് കേരളം, ത്രിപുര തുടങ്ങി സിപിഎം അവശേഷിക്കുന്ന സംസ്ഥാനങ്ങളില്‍ കനത്ത തിരിച്ചടിയാകുമെന്നാണ് നേതാക്കളുടെ നിലപാട്. ഈ രണ്ട് സംസ്ഥാനങ്ങളിലും ബിജെപി ശക്തമായ സാന്നിധ്യമറിയിക്കുന്നുണ്ട്. ബിജെപിയുടെ വളര്‍ച്ചയ്ക്ക് ആക്കം കൂട്ടുന്നതായിരിക്കും കോണ്‍ഗ്രസ് സഖ്യം.

കോണ്‍ഗ്രസ് സിപിഎം സഖ്യമുണ്ടായാല്‍ അത് ഉയര്‍ത്തിക്കാട്ടിയായിരിക്കും ബിജെപി ഈ സംസ്ഥാനങ്ങളില്‍ പ്രചരണം നടത്തുക. അത് കോണ്‍ഗ്രസ്, സിപിഎം വിരുദ്ധ വോട്ടുകളെല്ലാം ബിജെപിയില്‍ കേന്ദ്രീകരിക്കാന്‍ ഇടയാക്കുകയും ബിജെപിക്ക് വലിയ മുന്നേറ്റമുണ്ടാക്കാന്‍ സാധിക്കുകയും ചെയ്യും. എന്നാല്‍, ഇവിടങ്ങളില്‍ വളര്‍ന്നുവരുന്ന ബിജെപിയെ ഇല്ലാതാക്കാന്‍ കോണ്‍ഗ്രസ് സഖ്യത്തിന് സാധിക്കുമെന്നാണ് യെച്ചൂരി ബദല്‍രേഖയിലൂടെ ചൂണ്ടിക്കാട്ടുന്നത്. പാര്‍ട്ടി കോണ്‍ഗ്രസില്‍ ഇതുസംബന്ധിച്ച അന്തിമ തീരുമാനമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, ഇരുകൂട്ടരും കോണ്‍ഗ്രസ് സഖ്യത്തില്‍ സമവായത്തില്‍ എത്താന്‍ കഴിയാത്തത് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ ആശങ്കയ്ക്ക് വഴിവെച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+