കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മരടില്‍ മൗനിയായി മുഖ്യമന്ത്രി; ഫ്‌ളാറ്റുടമകളെ പിന്തുണച്ച് സിപിഎമ്മും കോണ്‍ഗ്രസും, ഗവര്‍ണര്‍ ഇടപെടും

Google Oneindia Malayalam News

കൊച്ചി: വിവാദമായ മരട് ഫ്‌ളാറ്റ് പൊളിക്കുന്ന വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മൗനം തുടരുന്നതിനിടെ ഫ്‌ളാറ്റ് ഉടമകള്‍ക്ക് പിന്തുണയുമായി രാഷ്ട്രീയ പാര്‍ട്ടികള്‍. സിപിഎം, കോണ്‍ഗ്രസ്, ബിജെപി, ചെറുകക്ഷികള്‍ എന്നിവരെല്ലാം ഫ്‌ളാറ്റുടമകള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഫ്‌ളാറ്റ് വിഷയത്തില്‍ ഇടപെടുമെന്നാണ് സൂചന. സംഭവത്തില്‍ ആശങ്ക പ്രകടിപ്പിച്ച അദ്ദേഹം ഇടപെടുന്നതിനെ കുറിച്ച് ആലോചിക്കുന്നതായും എങ്ങനെ ഇടപെടുമെന്ന കാര്യം പിന്നീട് പറയാമെന്നും വ്യക്തമാക്കി. കോണ്‍ഗ്രസ് നേതാവ് കെവി തോമസാണ് ഗവര്‍ണറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ഇക്കാര്യം പറഞ്ഞത്.

Maradu-flat

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ശനിയാഴ്ച രാവിലെ ഫ്‌ളാറ്റിലെത്തി ഉമടകളുമായി ചര്‍ച്ച നടത്തി. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച അദ്ദേഹം സാധ്യമായതെല്ലാം സംസ്ഥാന സര്‍ക്കാര്‍ ചെയ്യുമെന്ന് ഉറപ്പ് നല്‍കി. രജിസ്‌ട്രേഷന്‍ ഉള്‍പ്പെടെ എല്ലാ നടപടികളും പൂര്‍ത്തിയാക്കി ഫ്‌ളാറ്റ് വാങ്ങി താമസിക്കുന്നവര്‍ക്കെതിരെ നടപടി എടുക്കുന്നത് വിചിത്രമാണെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഒറ്റയ്ക്ക് ഇറങ്ങിപ്പോകേണ്ട സാഹചര്യം ഉണ്ടാകില്ലെന്നും സിപിഎം ഒപ്പമുണ്ടാകുമെന്നും കോടിയേരി പറഞ്ഞു.

 സൗദി അരാംകോ കേന്ദ്രത്തില്‍ വന്‍ സ്‌ഫോടനം; തീപ്പിടുത്തം, ഡ്രോണ്‍ ആക്രമണമെന്ന് റിപ്പോര്‍ട്ട് സൗദി അരാംകോ കേന്ദ്രത്തില്‍ വന്‍ സ്‌ഫോടനം; തീപ്പിടുത്തം, ഡ്രോണ്‍ ആക്രമണമെന്ന് റിപ്പോര്‍ട്ട്

അതേസമയം, വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെ കടന്നാക്രമിച്ചാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തുവന്നത്. സര്‍ക്കാര്‍ ഇരയ്‌ക്കൊപ്പമാണോ വേട്ടക്കാരനൊപ്പമാണോ എന്ന് വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വിഷയത്തില്‍ മുഖ്യമന്ത്രി ഇടപെടണം. സബ്കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാര്‍ പിന്‍വലിക്കണം. റിപ്പോര്‍ട്ട് തെറ്റിയെന്ന് സംസ്ഥാനം സുപ്രീംകോടതിയെ അറിയിക്കണം. താമസക്കാരുടെ അഭിപ്രായം കേട്ട ശേഷം പുതിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെനനും വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

കശ്മീരില്‍ അറ്റകൈ നീക്കവുമായി ഇമ്രാന്‍ ഖാന്‍; ന്യൂയോര്‍ക്കില്‍ കെണിയൊരുക്കാന്‍ ശ്രമം, സൗദിയിലേക്ക്കശ്മീരില്‍ അറ്റകൈ നീക്കവുമായി ഇമ്രാന്‍ ഖാന്‍; ന്യൂയോര്‍ക്കില്‍ കെണിയൊരുക്കാന്‍ ശ്രമം, സൗദിയിലേക്ക്

സമരക്കാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ളയും രംഗത്തുവന്നു. രാഷ്ട്രീയം മാറ്റിനിര്‍ത്തി വിഷയത്തില്‍ എല്ലാവരും ഒറ്റക്കൈ ആകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഫ്‌ളാറ്റ് പൊളിച്ചുനീക്കാന്‍ മണിക്കൂറുകള്‍ മാത്രമാണുള്ളത്. നഗരസഭ നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഒഴിഞ്ഞുപോകില്ലെന്ന ഉറച്ച നിലപാട് തുടരുന്ന ഉടമകള്‍ സത്യഗ്രഹ സമരം തുടങ്ങി.

English summary
CPM, Congress, BJP Supports Maradu Flat Owners, Governor Visit Flat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X