കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വനിതാ മതിലിനെ എതിര്‍ക്കുന്നവര്‍ ദു:ഖിക്കുമെന്ന് ഇപി ജയരാജന്‍.... തിരിച്ചടിച്ച് രമേശ് ചെന്നിത്തല!!

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന വനിതാ മതിലില്‍ ആരോപണങ്ങള്‍ കടുക്കുന്നു. സിപിഎമ്മും കോണ്‍ഗ്രസ് പരസ്പരം ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ്. വനിതാ മതിലിനെ എതിര്‍ക്കുന്നവര്‍ പിന്നീട് നിലപാട് തിരുത്തേണ്ടി വരുമെന്ന് മന്ത്രി ഇപി ജയരാജന് പറഞ്ഞു.വിമര്‍ശനങ്ങളെ കടന്നാക്രമിക്കാന്‍ സര്‍ക്കാര്‍ ഇല്ലെന്നും മന്ത്രി പറഞ്ഞു. അതേസമയം വനിതാ മതിലിനോടുള്ള പ്രതിപക്ഷത്തിന്റെ എതിര്‍പ്പ് അസൂയ കൊണ്ടാണെന്നാണ് എകെ ബാലന്‍ പറഞ്ഞു. എത്രത്തോളം എതിര്‍ക്കുന്നുവോ അത്രത്തോളം വനിതാ മതില്‍ വിജയിക്കുമന്നും മന്ത്രി പറഞ്ഞു. എന്നാല്‍ ഇതിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തിയിട്ടുണ്ട്.

1

സ്വന്തം പാര്‍ട്ടിയിലെ വനിതകള്‍ക്ക് സംരക്ഷണം നല്‍കാനാവാത്തവരാണ് വനിതാ മതില്‍ കെട്ടുന്നതെന്നായിരുന്നു ചെന്നിത്തലയുടെ പരിഹാസം. മതില്‍ കൊണ്ട് കേരളത്തെ ഭ്രാന്താലയമാക്കാനേ സാധിക്കൂ. വനിതാ മതിലില്‍ നിന്നും പിന്‍മാറിയ മഞ്ജു വാര്യരെ സിപിഎം സൈബര്‍ പോരാളികള്‍ അപമാനിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു. അതേസമയം എന്‍എസ്എസിന് മറുപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്തെത്തിയിട്ടുണ്ട്. എന്‍എസ്എസിനെ ആര്‍എസ്എസിന്റെ തൊഴുത്തില്‍ കൊണ്ട് കെട്ടാനാണ് ശ്രമം നടക്കുന്നത്. കേരളം പ്രതീക്ഷിക്കുന് സമീപനമല്ല എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരില്‍ നിന്നുണ്ടായത്. സ്ത്രീ പുരുഷ സമത്വത്തിന് വേണ്ടിയാണ് മുഖ്യമന്ത്രി ധാര്‍ഷ്ട്യം കാണിക്കുന്നതെന്നും കോടിയേരി പറഞ്ഞു.

രണ്ട് സംസ്ഥാനങ്ങളില്‍ ബിജെപി തകര്‍ന്നടിയും.... 2019ല്‍ കണക്കുകള്‍ എല്ലാം മോദിക്ക് വെല്ലുവിളി!!രണ്ട് സംസ്ഥാനങ്ങളില്‍ ബിജെപി തകര്‍ന്നടിയും.... 2019ല്‍ കണക്കുകള്‍ എല്ലാം മോദിക്ക് വെല്ലുവിളി!!

രാഹുല്‍ ഗാന്ധിയുടെ പ്രഖ്യാപനങ്ങള്‍ ഏറ്റെടുത്ത് കമല്‍നാഥ്.... കമ്പനികളില്‍ 70 ശതമാനം തൊഴില്‍രാഹുല്‍ ഗാന്ധിയുടെ പ്രഖ്യാപനങ്ങള്‍ ഏറ്റെടുത്ത് കമല്‍നാഥ്.... കമ്പനികളില്‍ 70 ശതമാനം തൊഴില്‍

English summary
cpm congress fight on vanitha mathil
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X