ശബരിമലയെ കൊള്ളയടിച്ചത് സിപിഎം-കോണ്‍ഗ്രസ് കുറുവ സംഘം; രാജീവ് ചന്ദ്രശേഖർ
ശബരിമല സ്വർണക്കൊള്ളയിൽ സിപിഎമ്മിനും കോണ്‍ഗ്രസിനും ഒരുപോലെ പങ്കുണ്ടെന്ന് ആരോപിച്ച് ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. പതിറ്റാണ്ടുകളായി സിപിഎമ്മും കോൺഗ്രസും ശബരിമലയടക്കമുള്ള കേരളത്തിലെ ക്ഷേത്രങ്ങളെ കണ്ടത് ആരാധനാലയങ്ങളായല്ല, മറിച്ച് കൊള്ളയടിക്കാനുള്ള കേന്ദ്രങ്ങളായാണ്. മാറി മാറി അധികാരത്തിലെത്തിയ ഇവർ അഴിമതിയുടെ കാര്യത്തിൽ മൗനം പാലിക്കുകയും പരസ്പരം സംരക്ഷിക്കുകയും ചെയ്തു. ഇതിലൂടെ വഞ്ചിക്കപ്പെട്ടത് ലക്ഷക്കണക്കിന് അയ്യപ്പഭക്തരും ഹിന്ദു വിശ്വാസികളുമാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. രാജീവിൻ്റെ വാക്കുകളിങ്ങനെ
'യഥാർത്ഥത്തിൽ കോൺഗ്രസും സിപി.എമ്മും ഒരുപോലെ ഇതിൽ കുറ്റക്കാരാണ്.ശബരിമലയിൽ നടന്നത് ഏതെങ്കിലുമൊരു പാർട്ടിയുടെ മാത്രം അഴിമതിയല്ല - മറിച്ച് കോൺഗ്രസും സി.പി.എമ്മും ഒരുമിച്ച് നടത്തിയ വഞ്ചനയാണ്. പതിറ്റാണ്ടുകളായി സിപിഎമ്മും കോൺഗ്രസും ശബരിമലയടക്കമുള്ള കേരളത്തിലെ ക്ഷേത്രങ്ങളെ കണ്ടത് ആരാധനാലയങ്ങളായല്ല, മറിച്ച് കൊള്ളയടിക്കാനുള്ള കേന്ദ്രങ്ങളായാണ്.

മാറി മാറി അധികാരത്തിലെത്തിയ ഇവർ അഴിമതിയുടെ കാര്യത്തിൽ മൗനം പാലിക്കുകയും പരസ്പരം സംരക്ഷിക്കുകയും ചെയ്തു. ഇതിലൂടെ വഞ്ചിക്കപ്പെട്ടത് ലക്ഷക്കണക്കിന് അയ്യപ്പഭക്തരും ഹിന്ദു വിശ്വാസികളുമാണ്. അതുകൊണ്ട് തന്നെ ഈ സിപിഎം - കോൺഗ്രസ് ഒത്തുകളി ഇനിയും തുടരാൻ അനുവദിച്ചുകൂടാ. കൊള്ളയടിക്കാനും അത് മൂടിവെക്കാനും പരസ്പരം കൂട്ടുനിൽക്കുന്ന ഈ കൂട്ടുകെട്ട് നാടിന് ആപത്താണ്.
ബി.ജെ.പി - എൻ.ഡി.എ സഖ്യം തെരുവുകളിൽ ഉയർത്തിയ പ്രതിഷേധവും, കോടതികളിലും മാധ്യമങ്ങളിലും നടത്തിയ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടവും ഇല്ലായിരുന്നെങ്കിൽ, മറ്റ് പല അഴിമതികളെയും പോലെ ശബരിമല സ്വർണ്ണക്കൊള്ളയും നിശബ്ദമായി കുഴിച്ചുമൂടപ്പെടുമായിരുന്നു.
അതുകൊണ്ട് തന്നെ ഈ 'കോൺഗ്രസ്-സി.പി.എം കുറുവാസംഘത്തെ' ജനം തള്ളിക്കളയണം.
ശബരിമലയെയും കേരളത്തിലെ ക്ഷേത്രങ്ങളെയും വിശ്വാസത്തെയും സംരക്ഷിക്കാൻ, ഈ കപടതയുടെയും അഴിമതിയുടെയും രാഷ്ട്രീയം അവസാനിച്ചേ തീരൂ. അത് സംഭവിക്കുക തന്നെ ചെയ്യും', രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
മുൻമന്ത്രി കടകംപള്ളി സുരന്ദ്രനെ എന്തുകൊണ്ടാണ് അറസ്റ്റ് ചെയ്യാത്തതെന്നും ബിജെപി നേതൃത്വം ചോദ്യം ഉയർത്തി.'സ്വർണ്ണക്കൊള്ളയുടെ സൂത്രധാരന്, സ്വന്തം പോലീസ് പോലും ഇതുവരെ ക്ലീൻ ചിറ്റ് നൽകിയിട്ടില്ല. കൊള്ളയിൽ അദ്ദേഹത്തിന് പങ്കുണ്ടെന്ന് വ്യക്തമായിട്ടും 'കുറുവാസംഘത്തലവനായ' മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനെ അറസ്റ്റ് ചെയ്യാൻ മടിക്കുന്നത് എന്തിനാണ്?
തന്ത്രിയെ അറസ്റ്റ് ചെയ്യാൻ കാണിച്ച ആവേശം എന്തുകൊണ്ട് മന്ത്രിയുടെ കാര്യത്തിൽ കാണുന്നില്ല? 'കള്ളന് കഞ്ഞിവെച്ചവനെ' അറസ്റ്റ് ചെയ്യാതെ വെറും രഹസ്യ ചോദ്യം ചെയ്യൽ മാത്രം നടത്തി നാടകം കളിക്കുകയാണ് എസ്ഐടി.
മന്ത്രിയാകുന്നതിന് മുൻപ് തന്നെ കടകംപള്ളിയുമായി ബന്ധമുണ്ടെന്നും, പലതവണ വീട്ടിൽ സന്ദർശിക്കുകയും സമ്മാനപ്പൊതികൾ കൈമാറുകയും ചെയ്തിട്ടുണ്ടെന്നും പോറ്റി തന്നെ മൊഴി നൽകിയിട്ടുണ്ട്. ഇവരുടെ അടുത്ത ബന്ധം വ്യക്തമായിട്ടും കള്ളന് കഞ്ഞിവെച്ച മുൻമന്ത്രിക്കെതിരെ നടപടിയൊന്നും ഉണ്ടാകാത്തത് ആരെയൊക്കെ സംരക്ഷിക്കാനാണെന്ന് വ്യക്തമാണ്.
മുൻമന്ത്രിയെ അറസ്റ്റ് ചെയ്താൽ സ്വർണ്ണക്കൊള്ളയുടെ അന്വേഷണം മറ്റു പല ഉന്നത സിപിഎം നേതാക്കളിലേക്കും നീളുമെന്ന് ഉറപ്പാണ്. അന്വേഷണം തന്ത്രിയിൽ മാത്രം ഒതുക്കിത്തീർക്കുന്നത് ഈ ഭയം കൊണ്ടാണ്.
പോറ്റിയെ കണ്ടതിലും സ്വർണ്ണക്കൊള്ളയെ സംബന്ധിച്ചും സിപിഎം നേതാക്കൾ നടത്തുന്ന പരസ്പര വിരുദ്ധമായ പ്രസ്താവനകൾ തന്നെ, കൊള്ളയുടെ വേരുകൾ ഉന്നതരിലേക്ക് എത്തുമെന്ന ഭയത്തിന്റെ തെളിവാണ്.
ജനങ്ങളെയും വിശ്വാസത്തെയും വഞ്ചിച്ച ഈ "കുറുവ ഭരണകൂടത്തിന്" കേരളം മാപ്പ് നൽകില്ല. അഴിമതിക്കാർ നാട് ഭരിക്കുമ്പോൾ ജനങ്ങൾക്ക് എവിടെ സുരക്ഷ? നമുക്ക് വേണ്ടത് വിശ്വാസം സംരക്ഷിക്കുന്ന, സുരക്ഷിതവും വികസിതവുമായ കേരളമാണ്. അത് സാധ്യമാക്കാൻ ബിജെപിക്ക് മാത്രമേ കഴിയൂ',നേതൃത്വം പറഞ്ഞു.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications