കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊണ്ടോട്ടിയിലെ സിപിഎം-കോണ്‍ഗ്രസ് ബന്ധംപൊളിഞ്ഞു; നഗരസഭ യുഡിഎഫിന് ലഭിച്ചത് നേതാക്കളുടെ വിരട്ടല്‍ ഏറ്റു

  • By നാസർ
Google Oneindia Malayalam News

മലപ്പുറം: കൊണ്ടോട്ടി നഗരസഭാ ഭരണം ഇന്നലെ യുഡിഎഫിന് ലഭിക്കാന്‍ ഇടയാക്കിയത് നേതാക്കളുടെ വിരട്ടല്‍ ഏറ്റതിനാല്‍. നേതൃത്വത്തെ അവഗണിച്ച് സിപിഎമ്മിനൊപ്പമുള്ള മതേതര മുന്നണിക്ക് വോട്ട്‌ചെയ്താന്‍ പാര്‍ട്ടിയില്‍നിന്നും പുറത്താക്കുമെന്ന കോണ്‍ഗ്രസ് നേതാക്കളുടെ വിരട്ടല്‍ ഏറ്റതോടെയാണ് സിപിഎം ബന്ധം വിട്ട് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ യുഡിഎഫിന് വോട്ട്‌ചെയ്തത്. ഇതോടെയാണ് കൊണ്ടോട്ടി നഗരസഭയിലെ ഭരണം യുഡിഎഫ് പിടിച്ചെടുക്കാന്‍ സാധിച്ചത്.

കഴുത്ത് മുറിച്ച് രക്തത്തിൽ കുളിച്ച് സൈക്കോ ശങ്കർ!! 30 ബലാത്സംഗം.. 13 കൊലപാതകം!! പൈശാചികം!കഴുത്ത് മുറിച്ച് രക്തത്തിൽ കുളിച്ച് സൈക്കോ ശങ്കർ!! 30 ബലാത്സംഗം.. 13 കൊലപാതകം!! പൈശാചികം!

രണ്ടേകാല്‍ വര്‍ഷത്തെമായി കൊണ്ടോട്ടിയില്‍ സിപിഎം-കോണ്‍ഗ്രസ് മതേതരമുന്നണി ലീഗിനെതിരെയായിരുന്നു. ഇന്നലെ നടന്ന നഗരസഭ ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയി മല്‍സരിച്ച കോണ്‍ഗ്രസിലെ സികെ നാടിക്കുട്ടി ചെയര്‍മാനായി തെരഞ്ഞെടുക്കുപ്പെട്ടു. സിപിഎമ്മിനൊപ്പമുള്ള മതേതരമുന്നണി ബന്ധം പാടെ ഉപേക്ഷിച്ചാണ് മുസ്‌ലിംലീഗ് ഉള്‍പ്പെട്ട യുഡിഎഫിനൊപ്പം ചേര്‍ന്ന് കോണ്‍ഗ്രസ് നഗരസഭയുടെ അധ്യക്ഷ സ്ഥാനം നിലനിര്‍ത്തിയത്.40 അംഗ കൗണ്‍സിലില്‍ സികെ നാടിക്കുട്ടിക്ക് 27 വോട്ടും,സിപിഎമ്മിലെ പി ഗീതക്ക് 10 വോട്ടും ലഭിച്ചു.രണ്ടുപേരുടെ വോട്ട് അസാധുവായി.കോണ്‍ഗ്രസിലെ ഒരംഗം തെരഞ്ഞെടുപ്പിനെത്തിയതുമില്ല.

nadikkutti

കൊണ്ടോട്ടി നഗരസഭ ചെയര്‍മാനായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട സി.കെ.നാടിക്കുട്ടിയും യുഡിഎഫ് കൗണ്‍സിലര്‍മാരും


കോണ്‍ഗ്രസ് സ്വതന്ത്ര എം റസിയ,എസ്ഡിപിഐയുടെ വി അബ്ദുള്‍ ഹക്കിം എന്നിവരുടെ വോട്ടുകളാണ് അസാധുവായത്.റസിയ പേര് എഴുതിയിരുന്നില്ല.നഗരസഭ ഒന്നാം വര്‍ഡ് നീറ്റാണിയിലെ അംഗം കോണ്‍ഗ്രസിലെ പി സൈതലവി തിരഞ്ഞെടുപ്പിനെത്തിയില്ല.എന്നാല്‍ മുസ്‌ലിംലീഗ് വിമതനായി മത്സരിച്ച് ജയിച്ച അയ്യാടന്‍ മുഹമ്മദ്ഷാ മാസ്റ്റര്‍ യുഡിഎഫിനെ പിന്തുണച്ചു. നിലവില്‍ മതേതരമുന്നണിയുടെ കണ്‍വീനറാണ് മുഹമ്മദ്ഷാ മാസ്റ്റര്‍.

കോണ്‍ഗ്രസ് മതേതര മുന്നണി വിട്ടതിന്റെ തുടര്‍ച്ചയായി ഉപാധ്യക്ഷ കെ ആയിഷാബി രാജിവച്ചു.അധ്യക്ഷ തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷമാണ് ഉപാധ്യക്ഷ രാജിവച്ചത്.കഴിഞ്ഞ ഒന്നിനാണ് ആയിഷാബിയെ ഉപാധ്യക്ഷയായി തിരഞ്ഞെടുത്തത്.രണ്ടേകാല്‍ വര്‍ഷത്തെ മതേതരമുന്നണി ഭരണത്തിന് വിരാമമിട്ടാണ് യുഡിഎഫ് നഗരസഭയില്‍ അധികാരത്തിലേറിയത്. മതേതര മുന്നണി ഭരണത്തിലും സികെ നാടിക്കുട്ടിയായിരുന്നു നഗരസഭാധ്യക്ഷന്‍. സീറ്റ് വിഭജനമുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ മുസ്‌ലിംലീഗും കോണ്‍ഗ്രസും തമ്മിലുണ്ടായ അസ്വരാസ്യങ്ങളെ തുടര്‍ന്ന് കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലാണ് കോണ്‍ഗ്രസ് ഇടതു കൂട്ടുകെട്ടില്‍ മതേതര മുന്നണിയുണ്ടാക്കിയത്. 40 അംഗ ഭരണസമിതിയില്‍ മതേതര മുന്നണിക്ക് 21 സീറ്റും മുസ്‌ലിംലീഗിന് 18 സീറ്റും ലഭിച്ചു. മുന്നണിയിലെ ധാരണപ്രകാരം അധ്യക്ഷപദവിയില്‍ കോണ്‍ഗ്രസിന്റെ കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് സി.കെ. നാടിക്കുട്ടി. രാജിവച്ചത്.

ഫെബ്രുവരി ഒന്നിന് നടന്ന തിരഞ്ഞെടുപ്പില്‍ 10 കോണ്‍ഗ്രസ് അംഗങ്ങളില്‍ ഒമ്പത് പേര്‍ സിപിഎമ്മിലെ പി ഗീതയെയാണ് പിന്തുണച്ചത്. എസ്ഡിപിഐ പിന്തുണയുടെ പേരില്‍ പി ഗീത സത്യപ്രതിജ്ഞ ചെയ്ത ഉടന്‍ തന്നെ രാജിവച്ചതോടെയാണ് വീണ്ടും തിരഞ്ഞെടുപ്പ് വേണ്ടി വന്നത്.

യുഡിഎഫിലെ ധാരണപ്രകാരം ആറ് മാസത്തേക്കാണ് കോണ്‍ഗ്രസിന് അധ്യക്ഷസ്ഥാനം. അതുകഴിഞ്ഞ് അധ്യക്ഷസ്ഥാനം ലീഗ് ഏറ്റെടുക്കും. ഉപാധ്യക്ഷസ്ഥാനം കോണ്‍ഗ്രസിന് നല്‍കും. നിലവിലെ സ്ഥിരം സമിതികള്‍ യുഡിഎഫിന്റെ നേതൃത്വത്തില്‍ പുനഃസംഘടിപ്പിക്കും.മുസ്ലിംലീഗ്, കോണ്‍ഗ്രസ് അംഗങ്ങളായ 13 പേര്‍ വിവിധ സ്ഥിരം സമിതികളില്‍ നിന്ന രാജിവച്ചിട്ടുണ്ട്. സ്ഥിരം സമിതികളിലേക്കുള്ള തിരഞ്ഞെടുപ്പ് വൈകാതെ നടക്കും.


സിപിഎമ്മിന് ഭരിക്കാന്‍ അവസരം നല്‍കാതിരിക്കലായിരുന്നു ലക്ഷ്യം: മുസ്ലിംലീഗ്

സിപിഎമ്മിന് കൊണ്ടോട്ടി നഗരസഭ ഭരിക്കാന്‍ അവസരം നല്‍കാതിരികുക, ശിഥിലമായ ഐക്യജനാതിപധ്യമുന്നണി പുനസ്ഥാപിക്കുക എന്നതായിരുന്നു മുസ്ലിംലീഗിന്റെ ലക്ഷ്യമൈന്ന് മുസ്‌ലിംലീഗ് കൊണ്ടോട്ടി മണ്ഡലം ജനറല്‍ സെക്രട്ടറി അഷ്‌റഫ് മടാന്‍ പറഞ്ഞു. ഇവ രണ്ടും ഇന്നലെ നടന്ന തെരഞ്ഞെടുപ്പില്‍ വിജയിച്ചിട്ടുണ്ട്.നഗരസഭയില്‍ യുഡിഎഫ് പ്രകാരം മുേന്നാട്ടു പോകാമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരും നേതാക്കളും പറഞ്ഞിട്ടുണ്ട്. കൊണ്ടോട്ടി വിഷയത്തില്‍ ജില്ല യു.ഡി.എഫ് നേതൃത്വം കൃത്യമായ ധാരണയുണ്ടാക്കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ലീഗിന്റെ 18 കൗണ്‍സിലര്‍മാരും കോണ്‍ഗ്രസിനെ പിന്തുണച്ചത്. ആഗസ്റ്റ് 30ന് നിലവിലെ ചെയര്‍മാനും വൈസ് ചെയര്‍മാനും രാജിവെച്ച് കോണ്‍ഗ്രസും ലീഗും പരസ്പരം സ്ഥാനങ്ങള്‍ കൈമാറും.നഗരസഭ ഭരണവുമായി ബന്ധപ്പെട്ട് മുനിസിപ്പല്‍ തലത്തില്‍ കോണ്‍ഗ്രസിന്റെയും മുസ്ലിംലീഗിന്റെയും നേതൃത്വത്തില്‍ സ്റ്റിയറിങ് കമ്മിറ്റി രൂപവത്കരിച്ച് ഭരണ കാര്യങ്ങളില്‍ ശ്രദ്ദയൂന്നുമെന്നും അദ്ദേഹം പറഞ്ഞു.

മതേതര മുന്നണി പൊളിച്ച്കോണ്‍ഗ്രസ് നെറികേട് കാണിച്ചു-ഇടതുപക്ഷം

കോണ്‍ഗ്രസിന് മാന്യത എന്നത് ധരിക്കുന്ന വെളള വസ്ത്രത്തിലെ നിറത്തില്‍ മാത്രമേയുളളുവെന്നും ഹൃദയത്തില്‍ കറുത്ത നിറമാണെന്നും ഇടതുപക്ഷം. നഗരസഭ ചെയര്‍മാന്‍ തെരഞ്ഞെടുപ്പിന് ശേഷമുളള വാര്‍ത്താസമ്മേളനത്തിലാണ് കോണ്‍ഗ്രസിനെതിരെ ഇടതുപക്ഷം രൂക്ഷമായ ആരോപണങ്ങളുമായി രംഗത്തെത്തിയത്.കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് മുസ്ലിംലീഗിന്റെ ധിക്കാരവും,നെറികേടും ചൂണ്ടികാട്ടി മതേതര വികസന മുന്നണി രൂപവത്കരിക്കണമെന്നാവശ്യപ്പെട്ട് ഞങ്ങളെ സമീപിച്ചത് കോണ്‍ഗ്രസിലെ ഒരു വിഭാഗമാണ്. മുസ്ലിംലീഗിനെ അധികാരത്തില്‍ നിന്നും മാറ്റിനിര്‍ത്തുക എന്നതായിരുന്നു മുന്നണിയുടെ അജണ്ട. കഴിഞ്ഞ രണ്ട് വര്‍ഷവും മുന്നണിയില്‍ കൂട്ടായാണ് തീരുമാനം എടുത്തത്.എന്നാല്‍,കോണ്‍ഗ്രസ് യു.ഡി.എഫാകുന്നത് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് തങ്ങള്‍ അറിയുന്നത്.നിലവാരമില്ലാത്ത രാഷ്ട്രീയമാണ് കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്നുണ്ടായത്.ഇടതുപക്ഷത്തിന്റെ കൈവശമുള്ള സ്ഥിരംസമിതി അധ്യക്ഷ സ്ഥാനങ്ങളില്‍ പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്തതിന് ശേഷം തീരുമാനമെടുക്കുമെന്നും ഇവര്‍ പറഞ്ഞു.

മതേതര മുന്നണിയില്‍ സി.പി.എംഅജണ്ഡനടപ്പിലാക്കിയതിലെ പ്രതിഷേധം-കോണ്‍ഗ്രസ്

മതേതര വികസന മുന്നണിയുടെ ആശയത്തില്‍ നിന്ന് സിപിഎം സ്വന്തം രാഷ്ട്രീയം കളിക്കാന്‍ തുടങ്ങിയതാണ് കോണ്‍ഗ്രസ് മുന്നണി വിടാന്‍ കാരണമെന്ന് കോണ്‍ഗ്രസ് നേതാവും കൗണ്‍സിലറുമായ ചുക്കാന്‍ ബിച്ചു പറഞ്ഞു.കോണ്‍ഗ്രസ്,സിപിഎം കക്ഷികള്‍ രാഷ്ട്രീയത്തിനപ്പുറത്ത് നാട്ടിലെ വികസനത്തിന് വേണ്ടിയാണ് തെരഞ്ഞെടുപ്പ് കാലത്ത് സംഖ്യമുണ്ടാക്കിയത്.ഇതനുസരിച്ച് രണ്ട് കൊല്ലം മികച്ച ഭരണം നടത്തി.എന്നാല്‍ പിന്നീട് പല തവണ സിപിഎം നിലാപടുകളാണ് മതേതര മുന്നണിയില്‍ സ്വീകരിച്ച് വരുന്നത്.ഭരണം ലഭിച്ചിട്ടും എസ്ഡിപിഐ പിന്തുണ ആരോപിച്ച് അവര്‍ രാജിവെച്ചു.എന്നാല്‍ എസ്ഡിപിഐ നേരത്തേയും പിന്തുണ അറിയിച്ചതാണ്.ഒരുപാര്‍ട്ടിയുടെ നിലപാട് മുന്നണിയില്‍ അടിച്ചേല്‍പ്പിക്കുന്നതിനോടാണ് കോണ്‍ഗ്രസിന് വിയോജിപ്പുളളത്.ജില്ലാ,സംസ്ഥാന നേതാക്കളുടേയും ഡിസിസിയുടെയും,യുഡിഎഫിന്റെയും നിര്‍ദേശത്തിലാണ് മാറിയതെന്നും അദ്ദേഹം പറഞ്ഞു

ജയരാജനെ കൊല്ലാന്‍... സുധാകരന്റെ ഗൂഢാലോചനക്ക് സാക്ഷിയെന്ന് വെളിപ്പെടുത്തല്‍; ചില്ലറക്കാരനല്ല സുധാകരൻജയരാജനെ കൊല്ലാന്‍... സുധാകരന്റെ ഗൂഢാലോചനക്ക് സാക്ഷിയെന്ന് വെളിപ്പെടുത്തല്‍; ചില്ലറക്കാരനല്ല സുധാകരൻ

ശ്രീദേവി പനിച്ച് വിറയ്ക്കുകയായിരുന്നു; ക്ഷീണിച്ച്, ആ ദിവസം നടന്നത്... സുഹൃത്തിന്റെ വെളിപ്പെടുത്തല്‍ശ്രീദേവി പനിച്ച് വിറയ്ക്കുകയായിരുന്നു; ക്ഷീണിച്ച്, ആ ദിവസം നടന്നത്... സുഹൃത്തിന്റെ വെളിപ്പെടുത്തല്‍

English summary
cpm congress relation ends in kondotty muncipality
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X