കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എറണാകുളത്ത് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ സസ്‌പെന്‍സ്.... മമ്മൂട്ടി മുതല്‍ ഇന്നസെന്റ് വരെ

Google Oneindia Malayalam News

കൊച്ചി: ഏറണാകുളം മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥി ആരാകും എന്ന കാര്യത്തില്‍ ഇടത് മുന്നണി ചര്‍ച്ചയിലാണ്. പല പേരുകളും പറഞ്ഞ് കേള്‍ക്കുന്നുണ്ടെങ്കിലും ഇതുവരെ ആരെയും ഉറപ്പിച്ചിട്ടില്ല. അവസാന നിമിഷം വരെ സസ്‌പെന്‍സ് തുടരാനാണ് സിപിഎം ശ്രമിക്കുന്നത്. ഇവിടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ഉണ്ടാവുമെന്നാണ് പാര്‍ട്ടി നല്‍കുന്ന സൂചന. എന്നാല്‍ പ്രഖ്യാപനം അവസാന നിമിഷം മാത്രമേ ഉണ്ടാകൂ.

അതേസമയം എല്‍ഡിഎഫിന് അവസാന നിമിഷം വരെ സ്ഥാനാര്‍ത്ഥിയെ നിര്‍ണയിക്കാന്‍ സാധിക്കാത്ത ചരിത്രമുള്ള മണ്ഡലമാണ് എറണാകുളം. സ്ഥാനാര്‍ത്ഥി പ്രചാരണം തുടങ്ങി ഒരാഴ്ച്ച കഴിഞ്ഞപ്പോള്‍ അപ്രതീക്ഷിതമായി വേറെ സ്ഥാനാര്‍ത്ഥി എത്തിയ ചരിത്രവു ഇവിടുണ്ട്. എന്നാല്‍ ഇത്തവണ ആശങ്കകളില്ലെങ്കിലും കൃത്യമായ ഒരു സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ ഇടതുമുന്നണിക്ക് സാധിച്ചിട്ടില്ല.

സ്ഥാനാര്‍ത്ഥി ആരാകും

സ്ഥാനാര്‍ത്ഥി ആരാകും

തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരും മുമ്പേ പലരെയും പരിഗണിക്കുന്നതായി അഭ്യൂഹങ്ങള്‍ പരന്നിരുന്നു. മഞ്ജു വാര്യര്‍ മുതല്‍ ഇന്നസെന്റ് വരെ ആ പട്ടികയിലുണ്ടായിരുന്നു. എന്നാല്‍ എറണാകുളത്തില്‍ പരിചിതനായ ഒരാളെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാണ് നിര്‍ദേശം. അതുകൊണ്ട് മികച്ച പ്രതിച്ഛായയുള്ള ഒരു നേതാവിനെയാണ് ഇടത് പക്ഷം തിരയുന്നത്. ജില്ലാ നേതൃത്വത്തിന്റെ നിര്‍ദേശം ഇതില്‍ നിര്‍ണായകമാകും.

സാധ്യത ആര്‍ക്ക്

സാധ്യത ആര്‍ക്ക്

ഇത്തവണ അവസാന നിമിഷം നൂലില്‍ കെട്ടിയിറക്കുന്ന സ്ഥാനാര്‍ത്ഥി ഉണ്ടാകില്ലെന്നാണ് കരുതുന്നത്. സൂപ്പര്‍ സ്റ്റാറുകളെ കളത്തില്‍ ഇറക്കാനുള്ള ശ്രമം തുടക്കം മുതലേ ഉണ്ടെന്നാണ് സൂചന. ഇത് ഇടത് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിരിക്കും. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി രാജീവ് ആണ് ഇപ്പോള്‍ പ്രതീക്ഷയുള്ളത്. അദ്ദേഹത്തിന് ജില്ലയില്‍ നല്ല ജനപ്രീതി ഉണ്ട്. കെവി തോമസിനെതിരെ വിജയസാധ്യത അദ്ദേഹത്തിനുണ്ട്.

ഇന്നസെന്റ് മത്സരിക്കുമോ

ഇന്നസെന്റ് മത്സരിക്കുമോ

ഇന്നസെന്റിന്റെ പേരും പട്ടികയില്‍ പറഞ്ഞു കേള്‍ക്കുന്നുണ്ട്. ചാലക്കുടിയില്‍ ഇന്നസെന്റിന്റെ അപ്രതീക്ഷിത വിജയം ഇടത് മുന്നണിയെ അമ്പരിപ്പിച്ചിരുന്നു. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരിക്കുമെന്നാണ് ഇന്നസെന്റിന്റെ നിലപാട്. അതേസമയം കെവി തോമസിനെതിരെ ഇന്നസെന്റ് മത്സരിച്ചാല്‍ ക്രിസ്ത്യന്‍ വോട്ടുകളും ഗുണം സിപിഎമ്മിന് കിട്ടിയേക്കും. രാജീവ് കഴിഞ്ഞാല്‍ ജില്ലയില്‍ ഏറ്റവും വിജയ സാധ്യതയുള്ള നേതാവ് ഇന്നസെന്റ് തന്നെയാണെന്ന് ജില്ലാ നേതാക്കള്‍ പറയുന്നു.

എംഎല്‍എമാരെ പരിഗണിക്കും

എംഎല്‍എമാരെ പരിഗണിക്കും

നിലവിലെ എംഎല്‍എമാരെ തന്നെ മത്സരിപ്പിക്കാനും സിപിഎം ശ്രമിക്കുന്നുണ്ട്. വൈപ്പില്‍ എംഎല്‍എ എസ് ശര്‍മയെ ആണ് പരിഗണിക്കുന്നത്. ലത്തീന്‍ വോട്ടുകളെ ചോര്‍ത്തി പാളയത്തിലെത്തിക്കാന്‍ അദ്ദേഹത്തിന് സാധിക്കും. തീരമേഖലയ്ക്ക് വേണ്ടി അദ്ദേഹം ചെയ്ത കാര്യങ്ങള്‍ ലത്തീന്‍ വിശ്വാസികള്‍ക്കിടയില്‍ ഇപ്പോഴം സ്വാധീനം ചെലുത്തുന്ന കാര്യമാണ്. സഭാ നേതൃത്വങ്ങളുമായി അദ്ദേഹത്തിന് നല്ല ബന്ധമുണ്ട്. ഇതും ഗുണകരമാണ്.

മമ്മൂട്ടിയുടെ പേരും

മമ്മൂട്ടിയുടെ പേരും

നടന്‍ മമ്മൂട്ടിയുടെ പേരും പട്ടികയിലുണ്ട്. അദ്ദേഹം തയ്യാറായാല്‍ പാര്‍ട്ടിക്ക് എതിര്‍പ്പില്ല. പക്ഷേ മമ്മൂട്ടി മത്സരത്തിന് തയ്യാറല്ലെന്നാണ് അറിയിച്ചിരിക്കുന്നത്. സംവിധായകന്‍ ആഷിക് അബു, നടി റിമ കല്ലിങ്കല്‍ എന്നിവരെയും പട്ടികയിലേക്ക് പരിഗണിച്ചിരുന്നു. എന്നാല്‍ ഇവരൊന്നും താല്‍പര്യം പ്രകടിപ്പിച്ചിട്ടില്ല. സെബാസ്റ്റ്യന്‍ പോളിന്റെ മകന്‍ റോണ്‍ സെബാസ്റ്റിയന്‍ പേരാണ് ഇപ്പോള്‍ സജീവമായി ഉയരുന്നത്. കോളേജ് കാലത്ത് എസ്എഫ്‌ഐ ബന്ധമാണ് ഇയാള്‍ ഗുണകരമായത്.

പ്രിയങ്കയെ വീഴ്ത്താന്‍ 18ാം അടവുമായി ബിജെപി... തിരിച്ചടിക്കാന്‍ 6 കമ്മിറ്റികളുമായി കോണ്‍ഗ്രസ്!!പ്രിയങ്കയെ വീഴ്ത്താന്‍ 18ാം അടവുമായി ബിജെപി... തിരിച്ചടിക്കാന്‍ 6 കമ്മിറ്റികളുമായി കോണ്‍ഗ്രസ്!!

English summary
cpm consider mammootty innocent to contest in ernakulam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X