സിപിഎം മുഖ്യമന്ത്രിയെ വെറുതെ വിടുന്ന പ്രശ്‌നമില്ല

കണ്ണൂരില്‍ കഴിഞ്ഞ ദിവസത്തെക്കാള്‍ ശക്തമായ പ്രതിഷേധമായിരിക്കും പാര്‍ട്ടി ആസൂത്രണം ചെയ്യുക. ഇതിലും ശക്തമായ പ്രതിഷേധ പരിപാടികള്‍ കണ്ണൂരില്‍ അരങ്ങേറും. കല്ലേറ് കൊണ്ട് മുഖ്യമന്ത്രിയുടെ കാറും നെഞ്ചും തകര്‍ന്നതിലും അപ്പുറം പോകുമോ സി പി എമ്മിന്റെ പ്രതിഷേധത്തിന്റെ അടുത്ത തലം എന്ന സംശയവും ജനങ്ങള്‍ക്കിടയിലുണ്ട്.
നവംബര്‍ 18 നാണ് കണ്ണൂരില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അടുത്ത പൊതുപരിപാടി. ജനസമ്പര്‍ക്ക പരിപാടിയുടെ ഭാഗമായാണ് ഉമ്മന്‍ ചാണ്ടി വീണ്ടും കണ്ണൂരിലെത്തുന്നത്. കല്ലേറ് സംഭവത്തെത്തുടര്‍ന്ന് ഉമ്മന്‍ ചാണ്ടി കണ്ണൂരിലെ ജനസമ്പര്‍ക്ക പരിപാടി റദ്ദാക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ നിശ്ചയിച്ച പരിപാടികളില്‍ നിന്നും പിന്നോട്ടുപോകുന്ന പ്രശ്‌നമില്ലെന്ന് ഉമ്മന്‍ ചാണ്ടി തന്നെ വ്യക്തമാക്കുകയായിരുന്നു.
പ്രതിഷേധിക്കാന്‍ ഇറങ്ങുന്ന അണികള്‍ക്ക് എന്ത് സംഭവിക്കും എന്ന് അവരെ അഴിച്ചുവിടുന്ന നേതാക്കള്‍ ചിന്തിക്കാന്‍ തയ്യാറാകുന്നില്ലെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാല്‍ ഈ ചിന്ത തനിക്കുണ്ട്. അതുകൊണ്ടാണ് പലപ്പോഴും തടസ്സപ്പെടുത്തലും ഉപരോധങ്ങളും ഉണ്ടായിട്ടും നടപടികള്‍ക്ക് മുതിരാതിരുന്നത്. ഇതുവരെ ശാരീരികമായി ഉപദ്രവിച്ചിട്ടില്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ അതും സംഭവിച്ചു. കൂത്തുപറമ്പ് ആവര്‍ത്തിക്കാന്‍ വേണ്ടി സി പി എം ഒരുക്കിയ ആസൂത്രിതമായ നീക്കമായിരുന്നു കണ്ണൂരിലെ ഉപരോധം.












Click it and Unblock the Notifications