സിപിഎം ഫയാസില്‍ നിന്ന് പണംപറ്റി:ആര്‍എംപി
കോഴിക്കോട്: സിപിഎമ്മിനെതിരെ ആരോപണവുമായി റെവലൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി(ആര്‍എംപി).സ്വര്‍ണക്കടത്ത് കേസിലെ പ്രതി ഫയാസില്‍ നിന്ന് സിപിഎം പണം കൈപ്പറ്റിയിട്ടുണ്ടെന്നാണ് ആര്‍എംപിയുടെ ആരോപണം.
സംഭവത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി അന്വേഷണം നടത്തണമെന്ന് ആര്‍എംപി നേതാക്കളായ എന്‍ വേണുവും കെ എസ് ഹരിഹരനും വാര്‍ത്താ സമ്മേളനം നടത്തി ആവശ്യപ്പെട്ടു.

ടിപി ചന്ദ്രശേഖരന്‍ വധക്കേസ് നടത്താനുള്ള ഫണ്ട് ഫയാസാണ് നല്‍കുന്നത് എന്ന രീതിയിലാണ് ആരോപണം. കേസില്‍ ജില്ലാ സബ് ജയിലില്‍ വിചാരണ തടവുകാരായി കഴിയുന്ന സിപിഎം കോഴിക്കോട് ജില്ല സെക്രട്ടേറിയറ്റ് അംഗം മോഹനനന്‍ മാസ്റ്റര്‍ അടക്കം 14 പേരെ ഫയാസ് ജയിലില്‍ സന്ദര്‍ശിച്ചിരുന്നു. പ്രതികളുമായി ഫയാസിനുള്ള ബന്ധം , കലപാതകത്തിന് ഫയാസിന്റെ പണം സിപിഎം ഉപയോഗിച്ചു എന്നതാണ് സൂചിപ്പിക്കുന്നതെന്നും ആര്‍എംപി നേതാക്കള്‍ ആരോപിക്കുന്നു.
ജയിലില്‍ വച്ച് മോഹനന്‍ മാഷും ഫയാസും തമ്മില്‍ എന്താണ് സംസാരിച്ചതെന്ന കാര്യം സിപിഎം വ്യക്തമാക്കണമെന്ന് എന്‍ വേണു ആവശ്യപ്പെട്ടു. കൊടി സുനിയെയാണ് ഫയാസ് കണ്ടതെന്ന കോടിയേരി ബാലകൃഷ്ണന്റെ വിശദീകരണം സൂചിപ്പിക്കുന്നത് പാര്‍ട്ടിയുടെ അറിവോട് കൂടിയാണ് കൂടിക്കഴാച നടന്നത് എന്നാണെന്നും എന്‍ വേണു ആരോപിച്ചു. കണ്ണൂര്‍ ജില്ലയിലെ രണ്ട് മുതിര്‍ന്ന സിപിഎം നേതാക്കളുമായ് ഫയാസ് അടുത്ത ബന്ധം പുലര്‍ത്തിയിരുന്നതായി കെ എസ് ഹരിഹരന്‍ ആരോപിച്ചു.












Click it and Unblock the Notifications