Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇഡി ഉദ്യോഗസ്ഥർ മർദ്ദിച്ചെന്ന് സിപിഎം കൗൺസിലറുടെ പരാതി; പോലീസ് ഇഡി ഓഫീസിൽ

കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനിടെ ഇഡി ഉദ്യോഗസ്ഥർ മർദ്ദിച്ചെന്ന പരാതിയുമായി സിപിഎം നേതാവ്. വടക്കാഞ്ചേരി നഗരസഭ കൗണ്‍സിലര്‍ പി ആര്‍ അരവിന്ദാക്ഷൻ ആണ് എറണാകളം സെൻട്രൽ പോലീസിൽ പരാതി നൽകിയത്. അരവിന്ദാക്ഷന്റെ പരാതിയിൽ പോലീസ് ഇഡി ഓഫീസിലെത്തി വിവരങ്ങൾ ശേഖരിച്ചു.

കൊച്ചിയിലെ ഇഡി ഓഫീസിലെത്തിയാണ് പോലീസ് പരിശോധന നടത്തിയത്. പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിലായിരിക്കും എഫ്ഐആർ രജിസ്റ്റർ ചെയ്യുക. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് അരവിന്ദാക്ഷനെ ഇഡി കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. പിന്നാലെ അരവിന്ദാക്ഷൻ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. തുടർന്നാണ് ഇയാൾ പോലീസിൽ പരാതി നൽകിയത്. ചികിത്സാ രേഖകൾ ഉൾപ്പെടെ പരാതിക്കൊപ്പം നൽകിയിട്ടുണ്ട്.

 ed2-

എന്നാൽ ചോദ്യം ചെയ്യൽ കഴിഞ്ഞ് അരവിന്ദാക്ഷൻ ചിരിച്ചു കൊണ്ടാണു മടങ്ങിയതെന്നാണ് ഇഡി ഉദ്യോഗസ്ഥരുടെ പ്രതികരണം. അതേസമയം പരാതിയിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്യുന്നതുനായി ബന്ധപ്പെട്ട് പോലീസിന് നിയമോപദേശം തേടേണ്ടി വരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+