കൊയിലാണ്ടിയില്‍ സിപിഎം പിളര്‍പ്പിലേക്ക്
കോഴിക്കോട്: കൊയിലാണ്ടി മുന്‍ ഏരിയ സെക്രട്ടറി എന്‍വി ബാലകൃഷ്ണനെ സസ്പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധം ശക്തമാകുന്നു. മേഖലില്‍ പാര്‍ട്ടി പിളര്‍പ്പിന്റെ വക്കിലെത്തി നില്‍ക്കുകയാണ്.
എന്‍വി ബാലകൃഷ്ണന്റെ ഭാര്യ കെ ശാന്ത കൊയിലാണ്ടി നഗരസഭ അധ്യക്ഷ സ്ഥാനം കഴിഞ്ഞ ദിവസം രാജി വച്ചിരുന്നു. ഇവരെ കൂടാതെ 9 കൗണ്‍സിലര്‍മാര്‍ കൂടി പാര്‍ട്ടി ജില്ലാ കമ്മിറ്റിക്ക് രാജിക്കത്ത് നല്‍കിക്കഴിഞ്ഞു. രണ്ട് സ്ഥിരം സമിതി അംഗങ്ങളും രാജിവച്ചിട്ടുണ്ട്. സമീപത്തെ ഒരു പഞ്ചായത്ത് അംഗവും ജില്ലാ കമ്മിറ്റിക്ക് രാജിക്കത്ത് നല്കി.

എന്‍വി ബാലകൃഷ്ണനേയും അനുയായികളേയും അനുനയിപ്പിക്കാന്‍ പാര്‍ട്ടി ജില്ലാ നേതൃത്വം ശ്രമം തുടങ്ങിയിട്ടുണ്ട്. പക്ഷേ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്ക് മറുവിഭാഗം തയ്യാറാകുന്നില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.
നിലവിലെ സാഹചര്യത്തില്‍ കടുത്ത അച്ചടക്ക നടപടിള്‍ എടുക്കുവാന്‍ നിവൃത്തിയില്ലാത്ത സ്ഥിതിയിലാണ് കോഴിക്കോട് ജില്ലയിലെ സിപിഎം. ഒഞ്ചിയത്ത് ടിപി ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ ആര്‍എംപി രൂപീകരിച്ചതും തുടര്‍ന്ന് ടിപി വധിക്കപ്പെട്ടതും ഒക്കെ ജില്ലയില്‍ പാര്‍ട്ടിക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിട്ടുള്ളത്.
വടകരയോട് അടുത്തുകിടക്കുന്ന കൊയിലാണ്ടിയില്‍ കൂടി പാര്‍ട്ടി പിളര്‍ന്നാല്‍ അടുത്ത ലോക്സഭ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന് കടുത്ത പ്രതിസന്ധിയാകും. അതുകൊണ്ട് തന്നെ എങ്ങനെയങ്കിലും പ്രശ്നം രമ്യതയില്‍ പരിഹരിക്കാനുള്ള ശ്രമത്തിലാണ് പാര്‍ട്ടി നേതൃത്വം. ഇതിനിടെ ആര്‍എംപി നേതാക്കള്‍ എന്‍വി ബാലകൃഷ്ണനുമായി ചര്‍ച്ച നടത്തിയതും സിപിഎമ്മിനെ ആശയക്കുഴപ്പത്തില്‍ ആക്കിയിട്ടുണ്ട്.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം












Click it and Unblock the Notifications