ചിറ്റിലപ്പിള്ളിക്കെതിരെ വിമര്‍ശനവുമായി സിപിഎം
തിരുവനന്തപുരം: ക്ലിഫ് ഹൗസ് ഉപരോധം യാത്രാ തടസ്സം ഉണ്ടാക്കിയതിനെതിരെ പ്രതികരിച്ച സ്ത്രീക്ക് ഉപഹാരം നല്‍കിയ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിക്കും സിപിഎമ്മിന്റെ രൂക്ഷ വിമര്‍ശനം. സ്ത്രീക്കെതിരേയും പാര്‍ട്ടിയുടെ അധിക്ഷേപം അവസാനിച്ചിട്ടില്ല.
ക്ലിഫ് ഹൗസിന് മുന്നില്‍ സ്ത്രീ നടത്തിയത് 'സരിതോര്‍ജ്ജത്തിന്റെ താടകാവതരണം' ആണെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ ബേബി ജോണ്‍ പറഞ്ഞത്. ക്ലിഫ് ഹൗസ് ഉപരോധത്തിന്റെ ആറാം ദിവസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പ്രതിഷേധിച്ച വീട്ടമ്മക്ക് അഞ്ച് ലക്ഷം രൂപ സമ്മാനം പ്രഖ്യാപിച്ച വ്യവസായി കൊച്ചൗസെപ്പ് ചിറ്റിലപ്പിള്ളിക്ക് നേരേയും ബേബി ജോണിന്റെ വാക്ശരം ഉയര്‍ന്നിട്ടുണ്ട്. കൊച്ചൗസേപ്പ് ഇത്രയും കൊച്ചാണെന്നും ചെറ്റലപ്പിള്ളിയാണെന്നും അറിഞ്ഞില്ലെന്നാണ് ബേബി ജോണ്‍ പറഞ്ഞത്.
പോലീസ് ബാരിക്കേഡ് ഉപോഗിച്ച് റോഡ് തടഞ്ഞതിനെതിരെ സ്‌കൂട്ടറില്‍ എത്തിയ വീട്ടമ പ്രതികരിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്. സമരക്കാര്‍ക്കെതിരെ വീട്ടമ്മ ആഞ്ഞടിച്ചത് മാധ്യമങ്ങളില്‍ വാര്‍ത്തയായി. ഇത് കണ്ടിട്ടാണ് കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി പാരിതോഷികമായി അഞ്ച ലക്ഷം രൂപ നല്‍കുമെന്ന് പ്രഖ്യാപിച്ചത്.
വീട്ടമ്മക്കെതിരെ കഴിഞ്ഞ ദിവസം സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദനും പ്രതികരിച്ചിരുന്നു. സ്ത്രീ കോണ്‍ഗ്രസ്സുകാരിയാണെന്നും ഉമ്മന്‍ ചാണ്ടി ഭക്തയാണെന്നും ആയിരുന്നു ആനത്തലവട്ടം ആനന്ദന്‍ പറഞ്ഞത്.












Click it and Unblock the Notifications