കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമ്മയ്ക്കെതിരായ അഭിമുഖം തിരിച്ചടിയായി; സിപിഎം

  • By Meera Balan
Google Oneindia Malayalam News

തിരുവനന്തപുരം: അമൃതാനന്ദമയിയുടെ മുന്‍ശിഷ്യ ഗെയ്ല്‍ ട്രെഡ്വലുമായി ജോണ്‍ ബ്രിട്ടാസ് നടത്തിയ അഭിമുഖം കൊല്ലം അടക്കമുളളമണ്ഡലങ്ങളില്‍ പാര്‍ട്ടിയ്ക്ക് തിരിച്ചടിയായെന്ന് സിപിഎം വിലയിരുത്തല്‍. അഭിമുഖം മൂലം ഹൈന്ദവ വോട്ടുകള്‍ മുന്നണിയ്ക്ക് എതിരായെന്നും സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ വിമര്‍ശനം ഉയര്‍ന്നു.കൈരളിയിലെ അഭിമുഖത്തിനെതിരെ കൊല്ലം ജില്ലാ പ്രസിഡന്‍റാണ് വിമര്‍ശനം ഉന്നയിച്ചത്.

കൊല്ലത്തെ തോല്‍വിയുടെ കാരണങ്ങള്‍ നിരത്തിയ കെ രാജഗോപാല്‍ കൈരളി ടിവിയ്‌ക്കെതിരെ വിമര്‍ശനം നടത്തി. തിരഞ്ഞെടുപ്പിന് തൊട്ട് മുന്‍പ് പാര്‍ട്ടി ചാനല്‍ അഭിമുഖം സംപ്രേക്ഷണം ചെയ്തത് തിരിച്ചടിയായെന്നാണ് വിലയിരുത്തല്‍.അമൃതാനന്ദമയി മഠം മുന്നണിയ്‌ക്കെതിരെ സംഘടിതമായി നീങ്ങിയതും മുന്നണിയ്ക്ക് തിരിച്ചടിയായി. തിരുവനന്തപുരം മുതല്‍ ചാലക്കുടി വരെയുള്ള മണ്ഡലങ്ങളില്‍ നായര്‍ സ്ഥാനാര്‍ത്ഥികള്‍ ഇല്ലാതിരുന്നതും തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്ന് ചില നേതാക്കള്‍ ചൂണ്ടിക്കാട്ടി.

Kairali, Interview

ഹൈന്ദവ വോട്ടുകള്‍ പാര്‍ട്ടിയ്ക്ക് എതിരാകുന്ന സ്ഥിതിയാണുണ്ടായിരുന്നത്. പരനാറി പ്രയോഗത്തിനെതിരെ കൊല്ലം ജില്ലാ നേതൃത്വം വിമര്‍ശനങ്ങളൊന്നും ഉന്നയിച്ചില്ലെങ്കിലും എംവി ജയരാജനും തൃശ്ശൂര്‍ നിന്നുള്ള എആര്‍ ബാലനും ഇക്കാര്യം ചൂണ്ടിക്കാട്ടി.ഇടത് മുന്നണി ശോഷിയ്ക്കുന്നുവെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു . സിപിഐയും സിപിഎമ്മും മാത്രമാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയില്‍ ഉള്ളത്. യുഡിഎഫിലാകട്ടെ കോണ്‍ഗ്രസ്, മുസ്ലീം ലീഗ്, കേരള കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികളെല്ലാം ഉണ്ട്.

English summary
CPM State Committee criticize Kairali's Interview
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X