ശോഭനാ ജോർജിന് പകരം പി ജയരാജൻ, ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനാക്കാന്‍ സിപിഎം തീരുമാനം
തിരുവനന്തപുരം: പി ജയരാജനെ ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനാക്കാന്‍ സിപിഎം തീരുമാനം. നിലവില്‍ സിപിഎമ്മിന്റെ സംസ്ഥാന കമ്മിറ്റി അംഗമാണ് പി ജയരാജന്‍. ശോഭനാ ജോര്‍ജ് സ്ഥാനമൊഴിഞ്ഞ ഇടത്തേക്കാണ് പി ജയരാജന്‍ എത്തുന്നത്. ഇടത് സഹയാത്രികനായിരുന്ന ചെറിയാന്‍ ഫിലിപ്പിനെ ആണ് നേരത്തെ സിപിഎം ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് തീരുമാനിച്ചിരുന്നത്.
എന്നാല്‍ ശോഭനാ ജോര്‍ജിന് പകരക്കാരനാകാന്‍ താനില്ലെന്ന് വ്യക്തമാക്കി ചെറിയാന്‍ ഫിലിപ്പ് ഇടതുപക്ഷം വിട്ട് പഴയ പാളയമായ കോണ്‍ഗ്രസിലേക്ക് തിരികെ പോയി. ഖാദി വില്‍പനയും ഹോട്ടല്‍ നടത്തിപ്പുമല്ലെന്നടക്കം ചെറിയാന്‍ ഫിലിപ്പ് അന്ന് തുറന്നടിച്ചിരുന്നു. സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവും കണ്ണൂരിലെ പ്രമുഖനുമായ പി ജയരാജനെ പാര്‍ട്ടിയിലെ ഔദ്യോഗിക പക്ഷം ഒതുക്കുന്നതായി ആക്ഷേപമുണ്ടായിരുന്നു.
ശാലിനിയെ ചേർത്ത് പിടിച്ച് അജിത്ത്, വൈറലായി താരദമ്പതികളുടെ ദീപാവലി ചിത്രങ്ങൾ

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വടകരയില്‍ നിന്നും ഇടത് സ്ഥാനാര്‍ത്ഥിയായി പി ജയരാജന്‍ മത്സരിച്ചിരുന്നു. സിപിഎമ്മിന് അഭിമാന പോരാട്ടമായിരുന്നു വടകരയിലേത്. എന്നാല്‍ കോണ്‍ഗ്രസിന്റെ കെ മുരളീധരനോട് പി ജയരാജന്‍ പരാജയപ്പെട്ടു.












Click it and Unblock the Notifications