കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൗരത്വ നിയമത്തിനെതിരെ വീട് കയറി പ്രചാരണത്തിന് സിപിഎം, ഗവര്‍ണര്‍ പദവി വേണ്ടെന്ന് യെച്ചൂരി

Google Oneindia Malayalam News

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിന് എതിരെ രാജ്യവ്യാപകമായി സമരം ശക്തിപ്പെടുത്താന്‍ സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തില്‍ തീരുമാനം. ബിജെപിക്ക് പിന്നാലെ പൗരത്വ നിയമവുമായി ബന്ധപ്പെട്ട് സിപിഎമ്മും വീട് കയറി പ്രചാരണം നടത്തും. പൗരത്വ നിയമത്തിന് അനുകൂലമായാണ് ബിജെപി ഗൃഹസമ്പര്‍ക്ക പരിപാടികള്‍ നടത്തുന്നത്.

മാര്‍ച്ച് 23 വരെയാണ് സിപിഎം വീട് കയറി പ്രചാരണം നടത്തുകയെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കി. സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു സീതാറാം യെച്ചൂരി.

cpm

വീട് കയറിയുളള പ്രചാരണത്തില്‍ പൗരത്വ നിയമത്തെ എന്തുകൊണ്ട് എതിര്‍ക്കണമെന്ന് വിശദീകരിക്കുകയും ജനസംഖ്യാ രജിസ്റ്ററുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി നല്‍കരുത് എന്ന് ആളുകളോട് അഭ്യര്‍ത്ഥിക്കുകയും ചെയ്യും. പൗരത്വ പ്രക്ഷോഭം ദേശീയ തലത്തില്‍ മറ്റ് പാര്‍ട്ടികളുമായി യോജിച്ച് നടത്താനും പാര്‍ട്ടി കേന്ദ്ര കമ്മറ്റി യോഗത്തില്‍ തീരുമാനമായി. സിപിഎമ്മിന് സംഘടനാ ശക്തിയുളള കേരളത്തിലും ത്രിപുരയിലും ബംഗാളിലും പാര്‍ട്ടി പ്രക്ഷോഭത്തില്‍ മറ്റുളളവരുമായി സഹകരിക്കും.

കേരളത്തില്‍ സര്‍ക്കാരിനോട് തുറന്ന പോര് പ്രഖ്യാപിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ സീതാറാം യെച്ചൂരി വിമര്‍ശിച്ചു. സംസ്ഥാനങ്ങള്‍ക്ക് ഗവര്‍ണര്‍ പദവി ആവശ്യമില്ല. ഗവര്‍ണര്‍ പദവിയുടെ പ്രസക്തിയെ കുറിച്ച് ആലോചിക്കേണ്ട സമയമായി എന്ന് സീതാറാം യെച്ചൂരി പറഞ്ഞു. ഗവര്‍ണര്‍മാര്‍ ഭരണഘടന അനുസരിച്ച് പ്രവര്‍ത്തിക്കേണ്ടവരാണ് എന്നും യെച്ചൂരി പറഞ്ഞു.

English summary
CPM decides to start campaign against Citizenship amendment act
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X