Get Updates
Get notified of breaking news, exclusive insights, and must-see stories!

ശബരിമല വിഷയത്തിൽ വീട്ടുവീഴ്ചക്കില്ല; ആക്രമണങ്ങളെ പ്രതിരോധിക്കാനുറച്ച് സിപിഎം, റാലികൾ, യോഗങ്ങൾ....

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ സർക്കാരിനെതിരെയുള്ള ആക്രമങ്ങളെ പ്രതിരോധിക്കാനുറച്ച് സിപിഎം. ശബരിമല വിഷയത്തിൽ സർക്കാർ ഇപ്പോൾ സ്വീകരിച്ചിരിക്കുന്ന നിലപാടിൽ വിട്ടുവീഴ്ച വേണ്ടെന്നുമാണ് പാർട്ടി തീരുമാനം. വെള്ളിയാഴ്ച നടന്ന സിപിഎം സെക്രട്ടേറിയേറ്റ് യോഗത്തിലാണ് തീരുമാനം. നിലവിലെ പ്രതിഷേധങ്ങള്‍ തിരിച്ചടിയാകില്ലെന്നും സെക്രട്ടറിയേറ്റ് യോഗം വിലയിരുത്തി.

സര്‍ക്കാര്‍ നിലപാടും സുപ്രീംകോടതി വിധിയും ബോധ്യപ്പെടുത്താന്‍ സിപിഎം മുന്നിട്ടിറങ്ങുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇടതുമുന്നണി സംഘടിപ്പിക്കുന്ന ഒമ്പത് ജില്ലകളിലെ വിശദീകരണയോഗങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കും. കാൽനട ജാഥകളും സംഘടിപ്പിക്കും. കാൽനട ജാഥകളിൽ വിവിധ മന്ത്രിമാർ പങ്കെടുക്കുമെന്നും സെക്രട്ടേറിയേറ്റിൽ തീരുമാനമായി.

ഗൃഹ സന്ദർശനം

ഗൃഹ സന്ദർശനം

രാഷ്ട്രീയവിശദീകരണയോഗങ്ങള്‍ക്ക് പുറമെ ഗൃഹസന്ദര്‍ശന പരിപാടിയുമായും സിപിഎം മുന്നിട്ടിറങ്ങും. തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം ജില്ലകളില്‍ ഇതിനോടകം രാഷ്ട്രീയവിശദീകരണയോഗങ്ങള്‍ ഇടതുമുന്നണി സംഘടിപ്പിച്ചിട്ടുണ്ട്. അതേസമയം ശബരിമലയിലേക്കുള്ള റൂട്ടുകള്‍ പ്രത്യേക സുരക്ഷാ മേഖലയായി പ്രഖ്യാപിച്ചു. മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ചാണ് ശബരിമലയിലേക്കുള്ള റൂട്ടുകള്‍ പ്രത്യേക സുരക്ഷാ മേഖലയായി പ്രഖ്യാപിച്ചത്.

കനത്ത സുരക്ഷ

കനത്ത സുരക്ഷ


നവംബര്‍ 15 മുതല്‍ 2019 ജനുവരി 20 വരെയായിരിക്കും പുതിയ സുരക്ഷാ ക്രമീകരണം. ഇലവുങ്കല്‍, ചാലക്കയം, പമ്പ, നീലിമല, സന്നിധാനം, സ്വാമി അയ്യപ്പന്‍ റോഡ്, പാണ്ടിത്താവളം, ഉപ്പുതറ, പുല്ലുമേട്, കോഴിക്കാനം, സത്രം എന്നിവിടങ്ങളും ഈ മേഖലയ്ക്ക് ഒരു കിലോമീറ്റര്‍ ചുറ്റളവിലുമാണ് പ്രത്യേക സുരക്ഷാ മേഖലയായി പ്രഖ്യാപിച്ചത്.

ജാമ്യം ലഭിക്കണമെങ്കില്‍ 10,000 രൂപ മുതല്‍ 13 ലക്ഷം രൂപ വരെ

ജാമ്യം ലഭിക്കണമെങ്കില്‍ 10,000 രൂപ മുതല്‍ 13 ലക്ഷം രൂപ വരെ

അതേസമയം ശബരിമലയില്‍ പത്തിനും അമ്പതിനും ഇടയില്‍ പ്രായമുള്ള സ്ത്രികള്‍ പ്രവേശിക്കുന്നതിനെ എതിര്‍ത്ത് നടത്തിയ സംഘര്‍ഷത്തില്‍ അറസ്റ്റിലായവര്‍ക്ക് കുരുക്ക് മുറുകും. പൊതുമുതല്‍ നശിപ്പിച്ച കേസില്‍ അകത്തായവര്‍ ജാമ്യം ലഭിക്കണമെങ്കില്‍ 10,000 രൂപ മുതല്‍ 13 ലക്ഷം രൂപ വരെ കെട്ടിവയ്‌ക്കേണ്ടി വരും. സംഘര്‍ഷത്തില്‍ പോലീസ് വാഹനങ്ങളും കെഎസ്ആര്‍ടിസി ബസുകളും സമരക്കാര്‍ തകര്‍ത്തിരുന്നു.

വ്യാപക അറസ്റ്റ്

വ്യാപക അറസ്റ്റ്

ശബരിമലയിലെ സംഘര്‍ഷങ്ങളുടെ പേരില്‍ സംസ്ഥാനത്ത് വ്യാപകമായ അറസ്റ്റാണ് നടക്കുന്നത്. കഴിഞ്ഞ ദിവസം മാത്രം 700 ലധികം പേരെയാണ് വിഷയവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. മൊത്തം 2061 പേരാണ് ശബരിമല വിഷയത്തില്‍ അറസ്റ്റിലായിരിക്കുന്നത്. 452 കേസുകള്‍ നിലവില്‍ ചാര്‍ജ് ചെയ്തിട്ടുണ്ട്. സന്നിധാനം ഓഫിസറായ എസ്പി അജിത്തിന്റെ വാഹനം പ്രതിഷേധക്കാര്‍ കൊക്കയിലേക്ക് തള്ളിയിട്ടിരുന്നു. സംഭവത്തില്‍ ഒമ്പതു പേരെയാണ് പോലീസ് പ്രതി ചേര്‍ത്തിരിക്കുന്നത്. ഇവര്‍ ജാമ്യം ലഭിക്കണമെങ്കില്‍ 13 ലക്ഷം കെട്ടിവയ്‌ക്കേണ്ടി വരും. നിലയ്ക്കലിലും പമ്പയിലും വലിയ തോതിലാണ് പ്രതിഷേധക്കാര്‍ വാഹനങ്ങള്‍ ആക്രമിച്ചത്. മാധ്യമങ്ങളുടെയും സര്‍ക്കാരിന്റെയും പോലീസിന്റെയും വാഹനങ്ങള്‍ ഇവിടെ പ്രതിഷേധക്കാര്‍ നശിപ്പിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+