കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'പൗരത്വ നിയമം നടപ്പിലാക്കില്ലെന്ന് പറയാൻ പിണറായി ആരാണ്'? പോലീസുകാരനെതിരെ സിപിഎം

Google Oneindia Malayalam News

കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശക്തമായ നിലപാട് പ്രഖ്യാപിച്ച മുഖ്യമന്ത്രി പിണറായി വിജയനെ ഏലത്തൂരിലെ പോലീസ് ഓഫീസർ അധിക്ഷേപിച്ചതായി പരാതിപ്പെട്ട് സിപിഎം. കോഴിക്കോട് നടത്തിയ രണഘടനാ സംരക്ഷണ മഹാറാലിയുടെ അനൗണ്സ്മെന്റ് വാഹനം കസ്റ്റഡിയിലെടുക്കുകയും ചെയ്തതായും സിപിഎം ആരോപിക്കുന്നു. പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കില്ലെന്ന് പറയാൻ പിണറായി ആരെന്ന് പോലീസ് ഉദ്യോഗസ്ഥൻ ചോദിച്ചു എന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്.

എലത്തൂർ പോലീസ് ഓഫീസർക്കെതിരെയും, പോലീസുകാരനെതിരെയും അടിയന്തര നടപടി സ്വീകരിക്കണമെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ ബഹുജനപ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് സെക്രട്ടറിയേറ്റ്‌ അറിയിച്ചു. കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് പുറപ്പെടുവിച്ച പ്രസ്താവന ഇങ്ങനെയാണ്:

cpm

'ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത ഭരണഘടനാ സംരക്ഷ സമിതിയുടെ നിയമപരമായ അനുമതിയോടെ നടത്തുന്ന അനൗണ്സ്മെന്റ് വാഹനം
കസ്റ്റഡിയിലെടുക്കുകയും മുഖ്യമന്ത്രിയെ അധിക്ഷേപിക്കുകയും ചെയ്ത എലത്തൂർ
പോലീസ് ഓഫീസർക്കെതിരെയും, പോലീസുകാരനെതിരെയും അടിയന്തിര
നടപടി സ്വീകരിക്കണമെന്ന് സിപിഐ(എം) ജില്ലാ സെക്രട്ടറിയേറ്റ്‌ ആവശ്യപ്പെട്ടു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ മുഖ്യമന്ത്രിയുടെ നേത്വത്വത്തിൽ നടത്തുന്ന ഭരണഘടനാ സംരക്ഷണ പ്രവർത്തനങ്ങളെ അപഹസിക്കുകയും പരസ്യമായി മുഖ്യമന്ത്രിയെ അധിക്ഷേപിക്കുകയും ചെയ്ത എലത്തൂർ പോലീസ് സ്റ്റേഷനിലെ പോലീസ് ഓഫീസറും മറ്റൊരു പോലീസുകാരനും കടുത്ത നിയമ ലംഘനമാണ് നടത്തിയിരിക്കുന്നത് എന്ന്‌ സെക്രട്ടറിയേറ്റ്‌ പ്രസ്താവനയിൽ പറഞ്ഞു സർക്കാറിന്റെ നയങ്ങൾക്കും സർവീസ് ചട്ടങ്ങൾക്കും വിരുദ്ധമായി പ്രവർത്തിക്കുന്ന എലത്തൂർ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കെതിരെയും, പോലീസുകാരനെതിരെയും നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ ബഹുജനപ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് സെക്രട്ടറിയേറ്റ്‌ അറിയിച്ചു'.

English summary
CPM demands action against police officer
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X