കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദേശീയ പതാക ഉയര്‍ത്തിയ വിവാദത്തില്‍ മോഹന്‍ ഭഗവതിനെതിരെ കേസ് എടുക്കണമെന്ന് സിപിഎം

  • By രശ്മി നരേന്ദ്രൻ
Google Oneindia Malayalam News

പാലക്കാട്: പാലക്കാട് ജില്ലയിലെ മുത്താന്‍തറയിലെ സ്‌കൂളില്‍ ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗവത് ദേശീയ പതാക ഉയര്‍ത്തിയതിലെ വിവാദം അവസാനിക്കുന്നില്ല. നിയമവിരുദ്ധമായാണ് മോഹന്‍ ഭഗവത് സ്‌കൂളില്‍ പതാക ഉയര്‍ത്തിയത് എന്നും അദ്ദേഹത്തിനെതിരെ കേസ് എടുക്കണം എന്നും ആണ് ഇപ്പോള്‍ സിപിഎം പറയുന്നത്.

ജില്ലാ ഭരണകൂടത്തിന്റെ വിലക്ക് ലംഘിച്ചായിരുന്നു മോഹന്‍ ഭഗവത് സ്‌കൂളില്‍ സ്വാതന്ത്ര്യദിനത്തില്‍ ദേശീയ പതാക ഉയര്‍ത്തിയത്. ഇത് സംബന്ധിച്ച നിയമ പരമായ തര്‍ക്കങ്ങള്‍ ഇപ്പോഴും അവസാനിച്ചിട്ടില്ല.

Mohan Bhagwat

വിലക്ക് ലംഘിച്ച് മോഹന്‍ ഭഗവതിന് പതാക ഉയര്‍ത്താന്‍ അവസരം ഒരുക്കിയ സ്‌കൂള്‍ അധികൃതര്‍ക്കെതിരേയും നടപടി എടുക്കണം എന്നാണ് സിപിഎമ്മിന്റെ ആവശ്യം. സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റിയാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

മോഹന്‍ ഭഗവതിന്റെ നടപടി നിയമ ലംഘനവും ദേശീയ പതാകയെ അവഹേളിക്കുന്നതും ആണ് എന്നാണ് സിപിഎം ജില്ലാ കമ്മിറ്റിയുടെ അഭിപ്രായം.നി.മ വിരുദ്ധ പ്രവര്‍ത്തനം നടത്തി പ്രകോപനം സൃഷ്ടിക്കുകയായിരുന്നു ഇതുവഴി ലക്ഷ്യമിട്ടത് എന്നും ആരോപണം ഉണ്ട്. നിയമ ലംഘനത്തിന് പിന്നില്‍ ആര്‍എസ്എസ്- ബിജെപി ദേശീയ നേതൃത്വത്തിന്റെ പദ്ധതിയാണെന്നും ജില്ലാ കമ്മിറ്റി ആരോപിച്ചു.

പാലക്കാട് മുത്താന്‍തറയിലെ കര്‍ണകിയമ്മന്‍ സ്‌കൂളില്‍ ആയിരുന്നു മോഹന്‍ ഭഗവത് സ്വാതന്ത്ര്യ ദിനത്തില്‍ പതാക ഉയര്‍ത്തിയത്. എയ്ഡഡ് സ്‌കൂളുകളില്‍ പ്രധാന അധ്യാപകനോ ജനപ്രതിനിധികള്‍ക്കോ മാത്രമേ ദേശീയ പതാക ഉയര്‍ത്താന്‍ അനുവാദമുള്ളൂ എന്ന് ജില്ലാ ഭരണകൂടം അറിയിച്ചിരുന്നെങ്കിലും അത് ലംഘിച്ചായിരുന്നു മോഹന്‍ ഭഗവത് പതാക ഉയര്‍ത്തിയത്.

English summary
CPM demands to take case against RSS chief Mohan Bhagwat for hoisting national flag in Aided School
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X