Get Updates
Get notified of breaking news, exclusive insights, and must-see stories!

'നട്ടാല്‍ പൊടിക്കാത്ത നുണ', സ്വര്‍ണ്ണക്കള്ളക്കടത്തുകാരിയുടെ പുതിയ വെളിപ്പെടുത്തല്‍ അസംബന്ധമെന്ന് സിപിഎം

CPM

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്‌ന സുരേഷ് ഉന്നയിച്ച പുതിയ ആരോപണങ്ങള്‍ തളളിക്കളഞ്ഞ് സിപിഎം. പുതിയ വെളിപ്പെടുത്തല്‍ എന്ന പേരില്‍ പുറത്ത് വന്നിരിക്കുന്ന കാര്യം തികച്ചും അസംബന്ധമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവന പുറത്തിറക്കി. സ്വര്‍ണ്ണക്കടത്ത് കേസ് 30 കോടി വാഗ്ദാനം ചെയ്ത് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമം നടന്നുവെന്നും അതിനായി വിജേഷ് പിളള എന്നയാള്‍ താനുമായി ചര്‍ച്ച നടത്തി എന്നുമാണ് സ്വപ്‌നയുടെ പുതിയ ആരോപണം. മാത്രമല്ല ഒത്തുതീര്‍പ്പ് അനുസരിച്ചില്ലെങ്കില്‍ തീര്‍ത്ത് കളയുമെന്ന് എംവി ഗോവിന്ദന്‍ ഭീഷണി മുഴക്കിയെന്ന് വിജേഷ് പിളള പറഞ്ഞതായും സ്വപ്‌ന സുരേഷ് ഫേസ്ബുക്ക് ലൈവില്‍ ആരോപിച്ചിരുന്നു.

സ്വപ്നയുടെ ആരോപണങ്ങൾ എംവി ഗോവിന്ദൻ നിഷേധിച്ചു. വിജേഷ് പിളളയെ അറിയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി. സിപിഎമ്മിന്റെ പ്രസ്താവന വായിക്കാം : സ്വര്‍ണ്ണക്കള്ളക്കടത്തുകാരിയുടെ പുതിയ വെളിപ്പെടുത്തല്‍ എന്ന പേരില്‍ പുറത്തുവന്നിരിക്കുന്ന കാര്യം തികച്ചും അസംബന്ധമാണ്. സ്വര്‍ണ്ണക്കള്ളക്കടത്ത്‌ കേസില്‍ പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്‌ കേന്ദ്ര ഏജന്‍സികളാണ്‌. കേന്ദ്ര ഏജന്‍സികളെടുത്ത കേസില്‍ സംസ്ഥാന സര്‍ക്കാരിന്‌ ഒന്നും ചെയ്യാനില്ലെന്ന കാര്യം സാമാന്യ ബുദ്ധിയുള്ള ആര്‍ക്കും അറിയാവുന്നതാണ്‌. എന്നിട്ടും സംസ്ഥാന ഭരണത്തിന്‌ നേതൃത്വം നല്‍കുന്ന പാര്‍ടി എന്ന നിലയില്‍ അവ പിന്‍വലിക്കാന്‍ വാഗ്‌ദാനം നല്‍കിയെന്നത്‌ നട്ടാല്‍ പൊടിക്കാത്ത നുണയാണ്‌.

സാമാന്യ ബുദ്ധിയുള്ള ആര്‍ക്കും ഇക്കാര്യം മനസ്സിലാക്കാമെന്നിരിക്കെ ഇതിന്റെ പേരില്‍ പാര്‍ടിക്കും, സര്‍ക്കാരിനുമെതിരെ കള്ള പ്രചാരവേലകള്‍ അഴിച്ചുവിടാനാണ്‌ പ്രതിപക്ഷ പാര്‍ടികളും, ചില മാധ്യമങ്ങളും ശ്രമിക്കുന്നത്‌. ചില മാധ്യമങ്ങളും, പ്രതിപക്ഷവും എല്ലാം ചേര്‍ന്ന്‌ തയ്യാറാക്കുന്ന ഈ തിരക്കഥകളില്‍ ഇനിയും പുതിയ കഥകള്‍ കൂട്ടിച്ചേര്‍ക്കപ്പെടുമെന്ന്‌ ഇതുവരെ നടന്ന സംഭവങ്ങള്‍ വ്യക്തമാക്കുന്നുണ്ട്‌. ആഗോളവല്‍ക്കരണ നയങ്ങള്‍ക്ക്‌ ബദലുയര്‍ത്തിക്കൊണ്ട്‌ മുന്നോട്ടുപോകുന്ന സംസ്ഥാന സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താന്‍ പലവിധത്തില്‍ സംഘപരിവാര്‍ ഇടപെടുകയാണ്‌. സംസ്ഥാന സര്‍ക്കാരിന്‌ അര്‍ഹതപ്പെട്ട വിഭവങ്ങള്‍ നല്‍കാതെയും, ഗവര്‍ണറെ ഉപയോഗിച്ച്‌ ഉന്നത വിദ്യാഭ്യാസ മേഖലയെ തകര്‍ക്കുന്നതിനുമുള്ള നടപടികള്‍ ഇതിന്റെ തുടര്‍ച്ചയാണ്‌.

മാത്രമല്ല കേന്ദ്ര ഏജന്‍സികളെ ഉപയോഗപ്പെടുത്തി സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന പദ്ധതികളെ തകര്‍ക്കാനും കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ടുകൊണ്ടിരിക്കുകയാണ്‌. കേന്ദ്ര ഏജന്‍സികളെടുത്ത കേസ്‌ പിന്‍വലിക്കാമെന്ന വാഗ്‌ദാനം ഇടനിലക്കാരെക്കൊണ്ട്‌ പാര്‍ടി ചെയ്യിച്ചുവെന്ന കള്ളക്കഥ ഈ ഘട്ടത്തിലാണ്‌ പ്രചരിക്കുന്നത്‌ എന്നതോര്‍ക്കണം. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്‌ നടക്കുന്ന ഘട്ടത്തിലും, നിയമസഭാ തെരഞ്ഞെടുപ്പ്‌ നടക്കുന്ന ഘട്ടത്തിലും ഇതുമായി ബന്ധപ്പെട്ട്‌ നടത്തിയ എല്ലാ പ്രചരണങ്ങളേയും കേരളത്തിലെ പ്രബുദ്ധജനത തള്ളിക്കളഞ്ഞതാണ്‌. അവരുടെ മുമ്പിലാണ്‌ ഇത്തരം നുണകളുമായി വീണ്ടും ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നതെന്ന്‌ അപവാദപ്രചരണക്കാര്‍ മനസ്സിലാക്കണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+