കോടിയേരി അവധിയില്‍ പോകുന്നില്ല, തത്കാലിക സെക്രട്ടറിയും ഇല്ല; വാർത്തകൾ നിഷേധിച്ച് സിപിഎം
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് അവധിയ്ക്ക് അപേക്ഷിച്ചു എന്ന വാര്‍ത്ത നിഷേധിച്ച് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. പാര്‍ട്ടിയ്ക്ക് പുതിയ താത്കാലിക സെക്രട്ടറിയെ നിശ്ചയിക്കും എന്ന വാര്‍ത്തയും സിപിഎം സെക്രട്ടേറിയറ്റ് നിഷേധിച്ചു.
ചികിത്സയുടെ ഭാഗമായി കോടിയേരി ബാലകൃഷ്ണന് ആറ് മാസത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് അവധിയെടുക്കാന്‍ അപേക്ഷിച്ചു എന്നായിരുന്നു വാര്‍ത്തകള്‍. ആരോഗ്യപ്രശ്നങ്ങള്‍ കാരണം കഴിഞ്ഞ ഒന്നര മാസമായി കോടിയേരി പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നില്ലെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

ആറ് മാസത്തെ അവധിയെടുക്കുന്ന സാഹചര്യത്തിലാണ് സംസ്ഥാന സെക്രട്ടേറിയറ്റ് താത്കാലിക സെക്രട്ടറിയെ തിരഞ്ഞെടുക്കുക എന്നും വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. നിലവില്‍ കോടിയേരിയുടെ അഭാവത്തില്‍ സംസ്ഥാന സെക്രട്ടേറിയറ്റ് തന്നെയാണ് പാര്‍ട്ടിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചിരുന്നത് എന്നും വാര്‍ത്തകളുണ്ടായിരുന്നു.
എന്നാല്‍ ഇതെല്ലാം ഇപ്പോള്‍ സിപിഎം നിഷേധിച്ചിരിക്കുകയാണ്. പുറത്ത് വരുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണ് എന്നാണ് വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കിയിരിക്കുന്നത്. സിപിഎമ്മിന്റെ കേരളത്തിലെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ആണ് ഇത് പുറത്ത് വിട്ടത്.
ചികിത്സയ്ക്കായി കോടിയേരി നല്കിയ അവധി അപേക്ഷ അടുത്ത ദിവസം ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് പരിഗണിക്കും എന്നായിരുന്നു വാര്‍ത്തള്‍. എംഎ ബേബി, ഇപി ജയരാജന്, എംവി ഗോവിന്ദന്, എ വിജയരാഘവന് എന്നിവരുടെ പേരുകളാണ് താത്കാലിക സെക്രട്ടറി സ്ഥാനത്തേക്ക് സജീവ പരിഗണനയില്‍ ഉള്ളത് എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
-
കൊല്ലം മണ്ഡലത്തിനു വേണ്ടി എന്താണ് ചെയ്തിട്ടുള്ളത്? വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മുകേഷ് -
സ്വർണ വില കണ്ണ് തള്ളിക്കും വിധം കുതിക്കും; ചൈന തരുന്നത് എട്ടിൻ്റെ പണി..സ്വർണം വാങ്ങിക്കൂട്ടുന്നു -
'ദിലീപിനേയും മഞ്ജുവിനേയും വിളിച്ചുവരുത്തി, കാരണം ആ സംശയം;രണ്ട് പേർക്കും അത് മനസിലായില്ല' -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..!












Click it and Unblock the Notifications