പിണറായി 'അര്ജ്ജുനന്', ജയരാജന് 'ശ്രീകൃഷ്ണന്'... യോഗയ്ക്ക് ശേഷം സിപിഎമ്മിന്റെ 'അഭ്യാസം
കണ്ണൂര്‍: സിപിഎം ഈയിടെയായി ഹൈന്ദവവത്കരിയ്ക്കപ്പെട്ടുകൊണ്ടിരിയ്ക്കുകയാണ് എന്നൊരു ആരോപണം ഉണ്ട്. ശ്രീകൃഷ്ണ ജയന്തി ആഘോഷവും, വിഎസ് അച്യുതാനന്ദന്റെ ഊട്ടുപുര ഉദ്ഘാടനവും പിന്നെ ഒടുവില്‍ യോഗയും.
ഇതിനെല്ലാം കൃത്യമായ വിശദീകരണം തരാന്‍ ഒരു പക്ഷേ സിപിഎം നേതാക്കള്‍ക്ക് കഴിയുമായിരിയ്ക്കും. എന്നാല്‍ പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന് നയിക്കുന്ന നവകേരള മാര്‍ച്ചിന്റെ ഈ ച്രചാരണ ബോര്‍ഡിനെ കുറിച്ച് ചോദിച്ചാല്‍ ചിലപ്പോള്‍ കുഴഞ്ഞ് പോയേക്കും.

മഹാഭാരത യുദ്ധത്തില്‍ തേരിലേറി യുദ്ധം ചെയ്യുന്ന അര്‍ജ്ജുനനായി പിണറായി വിജയനേയും തേരാളിയായ ശ്രീകൃഷ്ണനായി കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനും. ഇത് ഒരു തമാശയല്ല, നവകേരള മാര്‍ച്ചിന്റെ ഒരു പ്രചാരണ ബോര്‍ഡ് ആണ്.
കണ്ണൂര്‍ അമ്പാടി മുക്കിലാണ് ഇത്തരം ഒരു ബോര്‍ഡ് പ്രത്യക്ഷപ്പെട്ടത്. ഈ സ്ഥലത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ബിജെപിയില്‍ നിന്ന് രാജിവച്ച് സിപിഎമ്മില്‍ ചേര്‍ന്ന ഒട്ടേറെ ആളുകളുള്ള പ്രദേശമാണിത്.
എന്തായാലും തിരഞ്ഞെടുപ്പ് അടക്കുമ്പോള്‍ സിപിഎമ്മിന് മുന്നില്‍ പുതിയ പ്രതിസന്ധികള്‍ ഉരുണ്ട് കൂടിക്കൊണ്ടിരിയ്ക്കുകയാണ്. പാര്‍ട്ടിയ്ക്കുള്ളിലെ വിഭാഗീയ പ്രശ്നങ്ങള്‍ പരിഹരിച്ചു മുന്നേറുന്ന സിപിഎമ്മിന് ഈ 'ഹൈന്ദവ' പ്രശ്നങ്ങള്‍ തിരിച്ചടിയാകുമോ എന്ന് കാത്തിരുന്ന് കാണേണ്ടി വരും.
-
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
ചിത്രം തെളിഞ്ഞു- സിപിഎം ‘90’ സീറ്റിൽ, കോൺഗ്രസ് ‘95’ൽ -
നാളെ ആരെന്നുമെന്തെന്നും ആർക്കറിയാം! മുന്നണിയിൽ ആളെ കൂട്ടാൻ പിന്നണിയിൽ നീക്കങ്ങൾ... -
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
മുഖ്യമന്ത്രിയുടെ 'ചെറ്റത്തരം' പരാമർശം: മറുപടിയുമായി ജി. സുധാകരൻ; വിവാദം പുകയുന്നു -
'പരനാറിയെന്നും നികൃഷ്ട ജീവിയെന്നും വിളിച്ചത് ഇതേ മുഖ്യൻ; അദ്ദേഹത്തിൻ്റെ തനിനിറം പുറത്തായി' -
"ഭരണത്തുടർച്ച ഉറപ്പ്"; കേരളത്തെ അടുത്ത തലത്തിലേക്ക് ഉയർത്തുമെന്ന് മുഖ്യമന്ത്രി! -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ?










Click it and Unblock the Notifications