കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാലക്കാട് സിപിഎം വിമതര്‍ യുഡിഎഫിനെ പിന്തുണക്കുന്നു

  • By Aswathi
Google Oneindia Malayalam News

ഒറ്റപ്പാലം: പാലക്കാട് ലോക് സഭാ മണ്ഡലത്തില്‍ യു ഡി എഫിനെ പിന്തുണയ്ക്കാന്‍ സി പി എം വിമതര്‍ തീരുമാനിച്ചു. ഒറ്റപ്പാലം കേന്ദ്രീകരിച്ചുള്ള സി പി എം വിമതര്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി എം പി വീരേന്ദ്ര കുമാറിന് വേണ്ടി പ്രവര്‍ത്തിക്കും.

വിരേന്ദ്ര കുമാറിനു വേണ്ടിയുള്ള പ്രചാരണത്തിന്റെ ഭാഗമായി ഒറ്റപ്പാലത്ത് സി പി എം വിമതരുടെ കണ്‍വെന്‍ഷന്‍ പരിപാടിയും ഉണ്ടാകും. ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകള്‍ നടത്തി നിലപാട് പരസ്യമാക്കാനാണ് സി പി എം വിമതരുടെ തീരുമാനം.

mp-veerendrakumar

കണ്‍വെന്‍ഷന്‍ പരിപാടികള്‍ മാത്രമല്ല. അതിന് ശേഷം വിരേന്ദ്ര കുമാറിന് വേണ്ടി പരസ്യമായി തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങാനും സി പി എം വിമതര്‍ തീരുമാനിച്ചിട്ടുണ്ട്. ഒറ്റപ്പാലം നഗരസഭയിലെ അഞ്ചു കൗണ്‍സിലര്‍മാരും അനങ്ങനടി പഞ്ചായത്തിലെ രണ്ട് അംഗങ്ങളും നേതൃത്വം കൊടുക്കുന്നതാണ് ഒറ്റപ്പാലത്തെ സി പി എം വിമതര്‍.

2008ല്‍ വിഭാഗീയത രൂക്ഷമായ സമയത്താണ് എസ് ആര്‍ പ്രകാശിന്റെ നേതൃത്വത്തിലുള്ള ഒരു വിഭാഗം പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ട് സമാന്തര പ്രവര്‍ത്തനം തുടങ്ങിയത്. ഒറ്റപ്പാലം, അനങ്ങനടി, വാണിയംകുളം, ലക്കിടി എന്നിവിടങ്ങളില്‍ ലോക്കല്‍ കമ്മിറ്റി രൂപീകരിച്ചാണ് വിമതരുടെ പ്രവര്‍ത്തനം. അതേ സമയം, പാര്‍ട്ടിവിട്ട ഷൊര്‍ണൂരിലെ എം ആര്‍ മുരളി സി പി എമ്മുമായി അടുത്തെങ്കിലും ഒറ്റപ്പാലത്തെ പ്രവര്‍ത്തകര്‍ വിമതരായി തന്നെ ഇപ്പോഴും നിലനില്‍ക്കുന്നു.

സിറ്റിംങ് എം പി എം ബി രാജേഷാണ് പാലക്കാട് ഇടതുപക്ഷത്തിന് വേണ്ടി ഇത്തവണയും കളത്തിലിറങ്ങുന്നത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സതീശന്‍ പച്ചേനിയും എം ബി രാജേഷും തമ്മില്‍ ഇഞ്ചോടിഞ്ച് മത്സരമായിരുന്നു കഴിഞ്ഞ തിരഞ്ഞെടുപ്പിലിവിടെ. 42.7 ശതമാനം വോട്ട് നേടി രാജേഷ് സീറ്റുറപ്പിക്കുമ്പോള്‍ 42.5 ശതമാനവുമായി സതീശന്‍ പിന്നില്‍ തന്നെയുണ്ടായിരുന്നു.

English summary
CPM dissident party to support UDF in Palakkad constituency for this Lok Sabha Election.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X