കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്റ്റേഷനില്‍ കയറി എസ്‌ഐയെ പൊതിരെ തല്ലി, ഇതാണ് ഗുണ്ടായിസം; ഡിവൈഎഫ്‌ഐ നേതാവ് കസ്റ്റഡിയില്‍

  • By വരുണ്‍
Google Oneindia Malayalam News

പത്തനംതിട്ട: എല്‍ഡിഎഫ് അധികാരത്തിലേറിയതോടെ അണികള്‍ക്കും നേതാക്കള്‍ക്കും പോലീസിനെയും പേടിയില്ലെന്നായി. പത്തനംതിട്ടയില്‍ ഡിവൈഎഫ്‌ഐ നേതാവിന്റെ പരാക്രമം അതുപോലെയായിരുന്നു. പോലീസ് സ്‌റ്റേഷന്‍ അടിച്ച് തകര്‍ത്ത് എസ്‌ഐയെ പൊതിരെ തല്ലി.

വാറന്‍റ് പ്രതിയായ ഡിവൈഎഫ്‌ഐ നേതാവിനെ കസ്റ്റഡിയിലെടുത്തതിനെ ചൊല്ലിയാണ് അക്രമം. ഡിവൈഎഫ്‌ഐ നേതാവിനെ കസ്റ്റഡിയിലെടുത്തതറിഞ്ഞ സിപിഎം-ഡിവൈഎഫ്‌ഐ നേതാക്കള്‍ പോലീസ് സ്‌റ്റേഷന്‍ അടിച്ചു തകര്‍ക്കുകയും തടയാന്‍ ശ്രമിച്ച എസ്‌ഐയെ പൊതിരെ തല്ലുകയായിരുന്നു. ഞായറാഴ്ച രാത്രി 10.30 നാണ് സംഭവം.

cpm-kerala

വധ ശ്രമത്തിന്‌ ചാര്‍ജ് ചെയ്ത കേസില്‍ വാറന്റുണ്ടായിരുന്ന ഡിവൈഎഫ്‌ഐ കോന്നി ഏരിയാ സെക്രട്ടറിയും എംജി. സര്‍വകലാശാലാ യൂണിയന്‍ ജനറല്‍ സെക്രട്ടറിയുമായ പ്രമാടം സ്വദേശി അനീഷിനെ കസ്റ്റഡിയിലെടുത്താണ് പ്രകോപനം. അനീഷിനെ കസ്റ്റഡിയിലെടുത്തിന് പിന്നാലെ സ്റ്റേഷനിലേക്കെത്തിയ സിപിഎം കൗണ്‍സിലറും ബ്രാഞ്ച് സെക്രട്ടറിയുമടങ്ങിയ സംഘം എസ്‌ഐയെ അക്രമിച്ചത്.

ഓഫീസ് ഫോണ്‍ തകര്‍ക്കുകയും എസ്‌ഐയെ കയ്യേറ്റം ചെയ്യുകയും ചെയ്ത സംഘം വനിതാ പോലീസിനെ ചീത്തവിളിക്കുകയും ചെയ്തു. പല തവണ മുന്നറിയിപ്പ് നല്‍കിയിട്ടും ജാമ്യം എടുക്കാതെ വന്നതോടെയാണ് അനീഷിനെ പോലീസ് അറസ്റ്റ് ചെയ്തത്. പത്തനംതിട്ട എസ്പിയുടെ നിര്‍ദേശപ്രകാരമാണ് അനീഷിനെ കസ്റ്റഡിയില്‍ എടുത്തത്.

എന്നാല്‍ സിപിഎം നേതാക്കള്‍ ഗുണ്ടകളെപ്പോലെത്തി പോലീസ് തല്ലിതകര്‍ക്കുകയായിരുന്നു. ഇവര്‍ക്കെതിരെ കേസെടുത്തിട്ടിണ്ട്. മര്‍ദനമേറ്റ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട എസ്‌ഐ പുഷ്പകുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
CPM-DYFI workers attack police station and SI in Pathanamthita.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X