Get Updates
Get notified of breaking news, exclusive insights, and must-see stories!

കാനം രാജേന്ദ്രന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ഐക്യം തകര്‍ക്കുന്നതായി സിപിഎം

എറണാകുളം: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം എറണാകുളം ജില്ലാ കമ്മിറ്റി. കഴിഞ്ഞയാഴ്ച ഉദയം പേരൂരില്‍ സിപിഎം വിട്ടവരെ സിപിഐയിലേക്ക് സ്വീകരിച്ചുകൊണ്ടുള്ള വിപുലമായ ലയന സമ്മേളനം നടന്നതാണ് വിമര്‍ശനത്തിനിടയാക്കിയത്.

ഇതേതുടര്‍ന്ന് കാനത്തിനെതിരെ സിപിഎം ജില്ലാ കമ്മിറ്റി വാര്‍ത്താ കുറിപ്പ് പുറത്തിറക്കുകയായിരുന്നു. വര്‍ഗ്ഗ ശത്രുക്കളെ കൂട്ടു പിടിച്ച് കാനം രാജേന്ദ്രന്‍ ഇടത് ഐക്യത്തെ ദുര്‍ബലപ്പെടുത്തുകയാണെന്ന്‌ പത്രക്കുറിപ്പ് കുറ്റപ്പെടുത്തുന്നു. വിഭാഗീയ പ്രവര്‍ത്തനം നടത്തിയതിനാലാണ് ചിലരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്.

kanam-rajendran

ഇവരയൊണ് സിപിഐ ഇപ്പോള്‍ കൂട്ടുപിടിക്കുന്നത്. കാനം ഇടതുപക്ഷ ഐക്യത്തെ തകര്‍ക്കാനാണ് ശ്രമിക്കുന്നത്. സങ്കുചിത താല്‍പര്യങ്ങളുള്ളവരെയും സിപിഎം വിരുദ്ധ പ്രവര്‍ത്തനം നടത്തുന്നവരെയും സിപിഐയിലേക്ക് കൊണ്ടുവരുന്നതിലൂടെ ഐക്യമുണ്ടാക്കാന്‍ സാധിക്കില്ലെന്നും നേതാക്കള്‍ പറഞ്ഞു.

അംഗത്വം ലഭിക്കാത്തവരും വിവിധ കാലങ്ങളില്‍ പുറത്തായവരുമായ അഞ്ഞൂറോളം പേര്‍ക്കാണ് സിപിഐയില്‍ അംഗത്വം നല്‍കിയത്. ഇതിന് സിപിഐ സംസ്ഥാന സെക്രട്ടറി നേരിട്ടെത്തി നേതൃത്വം നല്‍കിയിരുന്നു. ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവരാണെന്ന് തനിക്ക് മനസിലായതുകൊണ്ടാണ് പാര്‍ട്ടി വിരുദ്ധരാണെന്ന് പലരും പറയുന്നുണ്ടെങ്കിലും ഇവര്‍ക്ക് അംഗത്വം നല്‍കുന്നതെന്ന് ചടങ്ങില്‍ പങ്കെടുത്തുകൊണ്ട് കാനം പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+