സക്കീര്‍ ഹുസൈന് വന്‍തോതില്‍ സ്വത്ത് സമ്പാദിച്ചെന്ന് സിപിഎം റിപ്പോര്‍ട്ട്
കൊച്ചി; അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ സിപിഎം പാര്‍ട്ടി പുറത്താക്കിയ സക്കീര്‍ ഹുസൈന് വന്‍തോതില്‍ സ്വത്ത് സമ്പാദിച്ചതായി എറണാകുളം ജില്ലാ കമ്മറ്റിയുടെ റിപ്പോര്‍ട്ട് . നാല് വീടുകള്‍ കളമശ്ശേരിയില്‍ പത്ത് ദിവസത്തിനുള്ളില്‍ വാങ്ങി. പാര്‍ട്ടിയെ തെറ്റിധരിപ്പിച്ച് വിദേശ യാത്ര നടത്തി. ദുബായിലേക്കെന്ന് പറഞ്ഞ് ബാങ്കോക്കിലേക്ക് പോയി തുടങ്ങിയ വിവരങ്ങളാണ് സക്കീര്‍ ഹുസൈനെതിരെ സിപിഎം റിപ്പോര്‍ട്ടില്‍ ഉള്ളത്.
സക്കീര്‍ ഹുസൈനെതിരെ നടപടിയാവശ്യപ്പെട്ട് കളമശ്ശേരി സ്വദേശി ഗിരീഷ് ബാബു ഇഡിക്ക് പരാതി നല്‍കിയിട്ടുണ്ട്.സക്കീര്‍ ഹുസൈന് നാല് വീടുകളുണ്ടെന്നും പണവും സ്വത്തും ക്രമക്കേടിലൂടെയാണ് സമ്പാദിച്ചതെന്നുമായിരുന്നു ഉയര്‍ന്ന പരാതി.
രണ്ട് വീടുകളാണ് തനിക്ക് ഉള്ളതെന്നും ഭാര്യക്ക് ഉയര്‍ന്ന ശമ്പളമുള്ളത് കൊണ്ട് നികുതി ഒഴിവാക്കാനാണ് ലോണ്‍ എടുത്ത് രണ്ടാമത്തെ വീട് വാങ്ങിയത് എന്നുമായിരുന്നു സക്കീര്‍ ഹുസൈന് പാര്‍ട്ടിക്ക് നല്കിയ വിശദീകരണം.
ക്വട്ടേഷനെന്ന പേരില്‍ വ്യവസായിയെ ഭീഷണിപ്പെടുത്തല്‍, പ്രളയഫണ്ട് തട്ടിപ്പ്, അനധികൃത സ്വത്ത് സമ്പാദനം, സ്ഥലം എസ്ഐയെ ഭീഷണിപ്പെടുത്തല്‍, ലോക്ഡൗണ്‍ ലംഘിച്ച് യാത്ര ചെയ്യുന്നതിനിടെ തടഞ്ഞ പൊലീസുകാര്‍ക്ക് നേരെ തട്ടിക്കയറല്‍ എന്നിങ്ങനെ നിരവധി വിവാദങ്ങള്‍ നേരിടുകയും ആരോപണ വിധേയനാവുകയും ചെയ്തയാളാണ് സക്കീര്‍ ഹുസൈന്.കളമശേരി സിപിഎം ഏരിയാ സെക്രട്ടറിയായിരുന്ന സക്കീര്‍ ഹുസൈനെ പ്രളയഫണ്ട് തട്ടിപ്പ് ആരോപണത്തെ തുടര്‍ന്ന് പാര്‍ട്ടി പുറത്താക്കുകയായിരുന്നു.
ബൈഡന്റെ ഫലം അസാധുവാക്കാൻ ആവശ്യപ്പെട്ട് ജോർജിയ ഗവർണറെ വിളിച്ചു: ട്രംപിനെതിരെ വെളിപ്പെടുത്തൽ