കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇത്തവണ കണക്കുകള്‍ പിഴയ്ക്കരത്; ആ നാല് സീറ്റുകള്‍ തിരിച്ചു പിടിക്കാന്‍ പ്രത്യേക ശ്രദ്ധയോടെ സിപിഎം

Google Oneindia Malayalam News

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയും കോണ്‍ഗ്രസും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പൂര്‍ത്തിയാക്കാന്‍ കഴിയാതെ കുഴങ്ങുമ്പോള്‍ വളരെ നേരത്തെ തന്നെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് പ്രചരണത്തില്‍ വളരെയേറെ മുന്നേറിയിരിക്കുകയാണ് ഇടതുപക്ഷം.

രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക്, പ്രത്യേകിച്ച് ഇടതുപക്ഷപാര്‍ട്ടികള്‍ക്ക് ഏറെ നിര്‍ണ്ണായകമായ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്ന് പരമാവധി സീറ്റുകളില്‍ വിജയിച്ചു കയറാനുള്ള തന്ത്രങ്ങളാണ് സിപിഎം അണിയറയില്‍ ഒരുക്കുന്നത്. നിലവിലെ സീറ്റുകള്‍ നിലനിര്‍ത്തുക എന്നതിനൊപ്പം 4 സീറ്റുകളില്‍ കൂടി പ്രത്യേക ശ്രദ്ധ പതിപ്പിക്കാനാണ് സിപിഎം തീരുമാനം. വിശദ വിവങ്ങള്‍ ഇങ്ങനെ..

12 ല്‍ 4

12 ല്‍ 4

2014 ല്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥികള്‍ പരാജയപ്പെട്ട 12 ല്‍ 4 ലോക്സഭ സീറ്റുകളില്‍ ഇത്തവണ എന്തുവിലകൊടുത്തും പിടിച്ചെടുക്കണമെന്നാണ് അതത് ജില്ലാ നേതൃത്വങ്ങള്‍ക്ക് സിപിഎം സംസ്ഥാന സമിതി നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

ഈ സീറ്റുകള്‍

ഈ സീറ്റുകള്‍

കോഴിക്കോട്, വടകര, ആലപ്പുഴ, കൊല്ലം എന്നീ സീറ്റുകളാണ് പാര്‍ട്ടി പ്രത്യേകശ്രദ്ധ കൊടുക്കുന്ന മണ്ഡലങ്ങള്‍. പാര്‍ട്ടിക്ക് വ്യക്തമായ സ്വാധീമുള്ളതും എന്നാല്‍ കഴിഞ്ഞ തവണ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചതുമായ ഈ മണ്ഡലങ്ങളില്‍ ഇത്തവണ വിജയത്തില്‍ കുറഞ്ഞതൊന്നും സിപിഎം പ്രതീക്ഷിക്കുന്നില്ല.

കൃത്യമായ നീക്കങ്ങള്‍

കൃത്യമായ നീക്കങ്ങള്‍

2014 ല്‍ ജയിക്കുന്ന സീറ്റുകളുടെ കൂട്ടത്തിലായിരുന്നു സിപിഎം ഈ മണ്ഡലങ്ങളെ ഉള്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ അന്ന് പാര്‍ട്ടിയുടെ കണക്ക് കൂട്ടലുകള്‍ പിഴച്ചു. ഇത്തവണ ഈ സീറ്റുകള്‍ നിലനിര്‍ത്തുന്നതില്‍ നേരത്തെ തന്നെ പാര്‍ട്ടി കൃത്യമായ നീക്കങ്ങള്‍ നടത്തിയിരുന്നു.

മുല്ലപ്പള്ളി ജയിക്കുന്ന വടകര

മുല്ലപ്പള്ളി ജയിക്കുന്ന വടകര

കഴിഞ്ഞ രണ്ടുതവണയായി കോണ്‍ഗ്രസിലെ മുല്ലപ്പള്ളി രാമചന്ദ്രന്‍ ജയിക്കുന്ന വടകര സീറ്റ് തിരിച്ചു പിടിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു മണ്ഡലത്തില്‍ കാര്യമായ സ്വാധീനമുള്ള എംപി വീരേന്ദ്രകുമാറിന്‍റെ നേതൃത്വത്തിലുള്ള ജനതാദള്‍ വിഭാഗത്തെ സിപിഎം എല്‍ഡിഎഫിലെത്തിച്ചത്.

പി ജയരാജന്‍

പി ജയരാജന്‍

പി ജയരാജന്‍ എന്ന കരുത്തനായ സ്ഥാനാര്‍ത്ഥിയെ രംഗത്തിറക്കിയതും വിജയം പ്രതീക്ഷിച്ചു തന്നെ. ജയരാജന്‍റെ സ്ഥാനാര്‍ത്ഥിത്വത്തോടെ മണ്ഡലത്തില്‍ യുഡിഎഫ് ഇത്തവണ കാര്യങ്ങള്‍ അത്ര അനുകൂലമായി കാണുന്നില്ല. മത്സരത്തിനില്ലെന്ന മുല്ലപ്പള്ളി രാമചന്ദ്രന്‍റെ നിലപാട് തോല്‍വി ഭയന്നാണെന്നാണ് ഇടത് പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്.

കോഴിക്കോട്

കോഴിക്കോട്

കോഴിക്കോട് സീറ്റ് എംകെ രാഘവനില്‍ നിന്ന് തിരിച്ചു പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ജനകീയനായ കോഴിക്കോട് നോര്‍ത്ത് എംഎല്‍എ എ പ്രദീപ് കുമാറിനെ സിപിഎം സ്ഥാനാര്‍ത്ഥിയാക്കിയത്. വിരേന്ദ്രകുമാര്‍ വിഭാഗത്തിന്‍റെ കടന്നു വരവ് കോഴിക്കോടും ഗുണം ചെയ്യുമെന്ന് സിപിഎം പ്രതീക്ഷിക്കുന്നു.

പ്രേമചന്ദ്രനെ നേരിടാന്‍

പ്രേമചന്ദ്രനെ നേരിടാന്‍

കൊല്ലം ജില്ലയില്‍ സിപിഎമ്മിന് വ്യക്തമായ സ്വാധീനം ഉണ്ടെങ്കിലും ലോക്സഭാ സീറ്റില്‍ കഴിഞ്ഞ തവണ സിപിഎം പരാജയപ്പെട്ടു. ആര്‍എസ്പിയിലെ എന്‍കെ പ്രേമചന്ദ്രനെ നേരിടാന്‍ മുന്‍ ജില്ലാ സെക്രട്ടറിയായി കെന്‍ ബാലഗോപാലിനെയാണ് സിപിഎം നിയോഗിച്ചിരിക്കുന്നത്.

ആലപ്പുഴയില്‍ ആരിഫ്

ആലപ്പുഴയില്‍ ആരിഫ്

ആലപ്പുഴ തിരിച്ചു പിടിക്കാന്‍ സിറ്റിങ് എംഎല്‍എ എഎ ആരിഫാണ് സിപിഎമ്മിന്‍റെ തുറപ്പു ചീട്ട്. എംഎല്‍എ എന്ന നിലയില്‍ ഏറെ ജനകീയനായ ആരിഫിലൂടെ മണ്ഡലം ഇത്തവണ തിരിച്ചു പിടിക്കാമെന്ന് തന്നെയാണ് സിപിഎം പ്രതീക്ഷിക്കുന്നത്.

വേണുഗോപാല്‍ പിന്മാറിയത്

വേണുഗോപാല്‍ പിന്മാറിയത്

കോണ്‍ഗ്രസ് സിറ്റിങ് എംപി കെസി വേണുഗോപാല്‍ മത്സരരംഗത്ത് നിന്ന് പിന്മാറിയതും ആരിഫിന്‍റെ വിജയസാധ്യത വര്‍ധിപ്പിക്കുന്നുണ്ട്. ഈ നാല് സീറ്റുകള്‍ക്ക് പുറമെ കോട്ടയത്തും പത്തനംതിട്ടയിലും സിപിഎം വിജയം പ്രതീക്ഷിക്കുന്നുണ്ട്. കേരളാ കോണ്‍ഗ്രസിനുള്ളിലെ തര്‍ക്കം ഈ മണ്ഡലങ്ങളില്‍ ഗുണം ചെയ്യുമെന്നാണ് സിപിഎം വിലയിരുത്തുന്നത്.

അനുകൂല ഘടകം

അനുകൂല ഘടകം

തിരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ മറ്റു മുന്നണികളേക്കാള്‍ ഏറെ മുന്നേറാന്‍ കഴിഞ്ഞതും ഇടത് പക്ഷത്തിന് അനുകൂല ഘടകമാണ്. ഇടതുമുന്നണിയുടെ ബൂത്തുതലം വരെയുള്ള കണ്‍വന്‍ഷനുകള്‍ 20 നകം തീരും.

സ്ഥാനാര്‍ത്ഥി പര്യടനം

സ്ഥാനാര്‍ത്ഥി പര്യടനം

നിലവില്‍ സ്ഥാനാര്‍ത്ഥികള്‍ വ്യക്തികളെയും സ്ഥാപനങ്ങലെയും സന്ദര്‍ശിച്ചു വരികയാണ്. പാര്‍ട്ടിയുടേയും മുന്നണിയുടേയും തിരഞ്ഞെടുപ്പ് പ്രചരണ നോട്ടീസുകളുമായി പ്രവര്‍ത്തകരെ വീടുകളിലേക്ക് നിയോഗിച്ചിട്ടുണ്ട്. മാര്‍ച്ച് മൂന്നുമുതല്‍ രണ്ട് റൗണ്ട് സ്ഥാനാര്‍ത്ഥി പര്യടനമാണ് ഇടതുമുന്നണി ഉദ്ദേശിക്കുന്നത്.

<strong>അന്നും ഇന്നും ഞാന്‍ കോണ്‍ഗ്രസുകാരനാണ്; രാഷ്ട്രീയ നിലപാടിനനുസിരിച്ചാണ് വോട്ടുചെയ്യുന്നത്: ധര്‍മ്മജന്‍</strong>അന്നും ഇന്നും ഞാന്‍ കോണ്‍ഗ്രസുകാരനാണ്; രാഷ്ട്രീയ നിലപാടിനനുസിരിച്ചാണ് വോട്ടുചെയ്യുന്നത്: ധര്‍മ്മജന്‍

English summary
cpm Extra Focus focus on 4 seat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X