കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷുഹൈബ് വധത്തില്‍ സിപിഎമ്മിന് മാധ്യമ വിചാരണ; തലയൂരാനാകാതെ പാര്‍ട്ടിയും നേതാക്കളും

  • By അൻവർ സാദത്ത്
Google Oneindia Malayalam News

കണ്ണൂര്‍: ടിപി വധക്കേസിനുശേഷം സിപിഎമ്മിന് തലവേദനയായി ഷുഹൈബ് വധം മാറുന്നു. സാധാരണ രീതിയിലുള്ള രാഷ്ട്രീയക്കൊലപാതകം എന്ന രീതിയില്‍ വിഷയത്തെ മാധ്യമങ്ങള്‍ കൈവിടാത്തത് പാര്‍ട്ടിക്കും നേതാക്കള്‍ക്കും ഓരോ ദിവസം കഴിയുന്തോറും തലവേദന സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്.

ഷുഹൈബ് കൊലപാതകത്തിൽ സിപിഎം നേതാക്കളും കുടുങ്ങുന്നു! ഫോൺ രേഖകൾ പോലീസിന്ഷുഹൈബ് കൊലപാതകത്തിൽ സിപിഎം നേതാക്കളും കുടുങ്ങുന്നു! ഫോൺ രേഖകൾ പോലീസിന്

മുഖ്യധാരാ പത്ര മാധ്യമങ്ങളും ചാനലുകളും നിരന്തരം ഷഹൈബ് വധത്തിന്റെ വാര്‍ത്തകള്‍ നല്‍കുന്നത് പാര്‍ട്ടിക്ക് വലിയ ക്ഷീണമുണ്ടാക്കുന്നതാണ്. ടിപി വധക്കേസ് മാസങ്ങളോളം പാര്‍ട്ടിയെ അലട്ടിയിരുന്നെങ്കില്‍ അതേ രീതിയിലേക്കാണ് കാര്യങ്ങളുടെ പോക്കെന്നാണ് സൂചന. ഷൂഹൈബ് വധത്തില്‍ കോണ്‍ഗ്രസ് നടത്തുന്ന സജീവ ഇടപെടലുകളും സിപിഎമ്മിന് തിരിച്ചടിയാണ്.

cpm

കണ്ണൂരില്‍ ഏറെക്കുറെ തകര്‍ച്ചയിലായിരുന്ന കോണ്‍ഗ്രസിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പാണ് ഷുഹൈബ് വധത്തോടെ സംഭവിച്ച മറ്റൊരു കാര്യം. രാഷ്ട്രീയ തിരിച്ചടികളില്‍ നിന്നും കെ സുധാകരനും തിരിച്ചുവരുന്നത് സിപിഎം നേതാക്കളില്‍ അതൃപ്തിക്ക് ഇടയാക്കിയിട്ടുണ്ട്. പ്രതിപക്ഷമെന്ന രീതിയില്‍ പരാജയമായിരുന്ന കോണ്‍ഗ്രസിന് സിപിഎം തന്നെ അടിക്കാനുള്ള വടി നല്‍കുകയായിരുന്നു.

സാമാന്യബുദ്ധിയില്ലാത്ത അണികളാണ് പാര്‍ട്ടിയെ ഈതരത്തില്‍ കൊണ്ടുചെന്നെത്തിച്ചതെന്ന് നേതാക്കള്‍ സമ്മതിക്കുന്നുണ്ട്. മുതിര്‍ന്ന നേതാക്കള്‍ക്കുപോലും നിയന്ത്രിക്കാനാത്ത രീതിയിലാണ് കൊലപാതകം നടത്തുന്ന അണികള്‍ അഴിഞ്ഞാടുന്നത്. ഷുഹൈബ് വധത്തെക്കുറിച്ച് മാധ്യമങ്ങള്‍ നിരന്തരം ചര്‍ച്ച ചെയ്യുന്നത് സോഷ്യല്‍ മീഡിയയിലും സംസാരമായിട്ടുണ്ട്. സിപിഎം അക്രമം നടത്തുമ്പോള്‍ മാത്രമാണ് ഇത്തരത്തില്‍ മാധ്യമ വിചാരണയെന്ന് അവര്‍ ആരോപിക്കുന്നു. അതേസമയം, കൂടുതല്‍ പ്രേക്ഷകരെ ആകര്‍ഷിക്കാനെന്നവണ്ണം പൊടിപ്പുംതൊങ്ങലും ചേര്‍ത്ത് ചാനലുകള്‍ ഷുഹൈബ് വധം ആഘോഷിക്കുകയാണെന്ന പക്ഷക്കാരുമുണ്ട്. എന്തായാലും വിഷയദാരിദ്രം അനുഭവിക്കുന്ന വേളയില്‍ വീണുകിട്ടിയ കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകം ഉപേക്ഷിക്കാന്‍ മാധ്യമങ്ങളും തയ്യാറല്ല.

ഷുഹൈബിന്റെ കൊല തടുക്കാൻ ചെന്നവരേയും കൊല്ലാൻ നോക്കി! പോലീസിന്റെ റിമാൻഡ് റിപ്പോർട്ട്ഷുഹൈബിന്റെ കൊല തടുക്കാൻ ചെന്നവരേയും കൊല്ലാൻ നോക്കി! പോലീസിന്റെ റിമാൻഡ് റിപ്പോർട്ട്

ഷുഹൈബിന്റെ കൊലയാളികൾ സംസ്ഥാനം വിട്ടു? നോക്കുകുത്തിയായി പോലീസ്..ഷുഹൈബിന്റെ കൊലയാളികൾ സംസ്ഥാനം വിട്ടു? നോക്കുകുത്തിയായി പോലീസ്..

English summary
shuhaib murder case; cpm facing media trial
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X