കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എൻഎസ്എസിനെതിരെ സിപിഎം തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി; പിന്നാലെ രൂക്ഷ വിമർശനവും!

Google Oneindia Malayalam News

തിരുവനന്തപുരം: യുഡിഎഫിന് വേണ്ടി പരസ്യമായി വോട്ട് അഭ്യർത്ഥിച്ച എൻഎസ്എസ് നേത്യത്തിനെതിരെ സിപിഎം തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. കഴിഞ്ഞ ദിവസം പരാതി നൽകുമെന്ന് സിപിഎം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പരാതി നൽകിയത്. വട്ടിയൂർകാവിൽ യുഡിഎഫിന് വേണ്ടി എൻഎസ്എസ് പരസ്യമായി രംഗത്തിറങ്ങിയതിൽ ഇടത് മുന്നണിക്ക് കടുത്ത എതിർപ്പുണ്ടായിരുന്നു. ഇതിനെതിരെ ബിജെപി എംഎൽഎയും രംഗത്ത് വന്നിരുന്നു.

സിസ്റ്റർ ലൂസി കളപ്പുരയ്ക്കെതിരെ ഭീഷണിയുമായി വീണ്ടും സഭ; പരാതികൾ പിൻവലവിക്കണം, മാപ്പ് പറയണം...സിസ്റ്റർ ലൂസി കളപ്പുരയ്ക്കെതിരെ ഭീഷണിയുമായി വീണ്ടും സഭ; പരാതികൾ പിൻവലവിക്കണം, മാപ്പ് പറയണം...

പരാതി നൽകിയതിന് സേഷം രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ രംഗത്തെത്തുകയും ചെയ്തു. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി യുഡിഎഫ് കണ്‍വീനറെ പോലെ പ്രവര്‍ത്തിക്കുകയാണ്. പാലായില്‍ തകര്‍ന്നടിഞ്ഞ യുഡിഎഫിന് ജീവൻ കൊടുക്കാനാണ് എൻഎസ്എസിന്റഎ ശ്രമമമെന്നും കോടിയേരി ബാലകൃഷ്ണൻ വിമർശിച്ചു. സമുദായ അംഗങ്ങൾ തന്നെ ഇക്കാര്യങ്ങൾ തള്ളിക്കളയുമെന്നും കോടിയേരി കൂട്ടിച്ചേർത്തു.

Kodiyeri

ജാതി പറഞ്ഞുള്ള വോട്ടുപിടുത്തം കേരളത്തില്‍ നടക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. മുദായ സംഘടനകൾക്ക് പലതും പറയാം പക്ഷേ വോട്ട് ചെയ്യുന്നത് ജനങ്ങളാണെന്നായിരുന്നു കാനം കഴിഞ്ഞ ദിവസം പറഞ്ഞത്. സമുദായത്തിൻറെ പേരിലുള്ള വോട്ട് ചോദ്യത്തിൽ പരാതി കിട്ടിയാൽ നടപടിയെടുക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷനും വ്യക്തമാക്കിയിരുന്നു.

English summary
CPM filed a complaint with the Election Commission against NSS
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X