കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ലേഖനം പാര്‍ട്ടി വിരുദ്ധം': ഗ്രന്ഥലോകം പത്രാധിപരെ സിപിഎം നിര്‍ബന്ധിച്ച് രാജിവെപ്പിച്ചു

  • By Desk
Google Oneindia Malayalam News

കൊച്ചി: മാതൃഭൂമി ആഴ്ച്ചപതിപ്പില്‍ പ്രസിദ്ധീകരിച്ചു വന്നിരുന്ന മീശ എന്ന നോവലിനെതിരെ സംഘപരിവാര്‍ രംഗത്ത് വന്നിരുന്നു. അമ്പലിത്തില്‍ പോകുന്ന സ്ത്രീകളെ അപമാനിച്ചു എന്ന ചൂണ്ടിക്കാട്ടിയായിരുന്നു സംഘടനകളുടെ പ്രതിഷേധം. പ്രതിഷേധങ്ങള്‍ക്കൊടുവില്‍ എസ് ഹരീഷ് ആഴ്ച്ചപതിപ്പില്‍ നിന്ന് ലേഖനം പിന്‍വലിച്ചിരുന്നു. തന്നേയും കുടുംബത്തേയും അപകീര്‍ത്തിപ്പെടുത്തുന്നുവെന്ന് കാണിച്ചായിരുന്നു ഹരീഷ് നോവല്‍ പിന്‍വലിച്ചത്.

<strong>ആര്‍എസ്പി എല്‍ഡിഎഫിലേക്ക്?; ഇടതുപക്ഷ പാര്‍ട്ടികളുടെ ഐക്യമാണ് ലക്ഷ്യമെന്ന് എല്‍ഡിഎഫ്</strong>ആര്‍എസ്പി എല്‍ഡിഎഫിലേക്ക്?; ഇടതുപക്ഷ പാര്‍ട്ടികളുടെ ഐക്യമാണ് ലക്ഷ്യമെന്ന് എല്‍ഡിഎഫ്

ഇതേ തുടര്‍ന്ന നോവലിസ്റ്റിന് പിന്തുണയുമായി സാമുഹിക-രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ രംഗത്ത് എത്തിയരുന്നു. മുഖ്യമന്ത്രിയുള്‍പ്പടേയുള്ള സിപിഎം നേതാക്കന്‍മാര്‍ നോവലിസ്റ്റിന് പിന്തുണയുമായി രംഗത്ത് എത്തിയിരുന്നു. ഇപ്പോള്‍ സിപിഎം ലൈനിന് വിരുദ്ധമായി ലേഖനം പ്രസിദ്ധീകരിച്ച പത്രാധിപരെ രാജിവെപ്പിച്ച സമീപനം ആവിഷ്‌കാര വിഷയത്തിലെ പാര്‍ട്ടിയുടെ ഇരട്ടത്താപ്പാണെന്ന വിമര്‍ശനത്തിന് ഇടയായിക്കിയിരിക്കുകയാണ്.

നൂറ്റാണ്ടുകളുടെ ചരിത്രം

നൂറ്റാണ്ടുകളുടെ ചരിത്രം

കലാകാരന്‍മാരുടെ ആവിഷ്‌കാര സ്വാതന്ത്രത്തിനുമേല്‍ ബാഹ്യശക്തികള്‍ ഇടപെടലുകള്‍ നടത്തുന്നതിന് നൂറ്റാണ്ടുകളുടെ ചരിത്രമുണ്ട്. തങ്ങളുടെ ആശയങ്ങളേയും വിശ്വാസങ്ങളേയും ചോദ്യം ചെയ്യുന്ന സൃഷ്ടികള്‍ക്കെതിരെ മതങ്ങളും സംഘടനകളുമെല്ലാം എതിര്‍പ്പുകളുമായി രംഗത്ത് വരുന്നു.

എസ് ഹരീഷ്

എസ് ഹരീഷ്

ഇത്തരം ഇടപെടലുകളുടെ ഭാഗമായി നാടുകടത്തല്‍ മുതല്‍ കൊലപാതകം വരേ കാലാകാരന്‍മാര്‍ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. അടുത്തകാലത്തായി ആവിഷ്‌കാര സ്വാതന്ത്രിത്തിനുമേലുള്ള കടന്നുകയറ്റത്തിന്റെ ഇരയായത് നോവലിസ്റ്റായ എസ് ഹരീഷായിരുന്നു. വിഷയത്തില്‍ നോവലിസ്റ്റിന് പിന്തുണയുമായി സര്‍ക്കാറും സാഹിത്യകാരന്‍മാരും രാഷ്ട്രീയ നേതാക്കാളും രംഗത്ത് എത്തിയിരുന്നു.

ചര്‍ച്ചകളില്‍

ചര്‍ച്ചകളില്‍

ഇതേതുടര്‍ന്ന് ഉയര്‍ന്നുവന്ന ആവിഷ്‌കാര സ്വാതന്ത്രത്തെപ്പറ്റിയുള്ള ചര്‍ച്ചകളില്‍ ഏറ്റവും ശക്തമായ അഭിപ്രായ പ്രകടനം നടത്തിയത് സിപിഎമ്മായിരുന്നു. അതേപാര്‍ട്ടി തന്നെയാണ് ഇപ്പോള്‍ ഒരു മാസികയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിനെതിരെ രംഗത്തുവന്ന് പ്രസിദ്ധീകരണത്തിന്റെ പത്രാധിപരെ പുറത്താക്കിയിരിക്കുന്നത്.

പാര്‍ട്ടി ലൈനിന് വിരുദ്ധം

പാര്‍ട്ടി ലൈനിന് വിരുദ്ധം

പാര്‍ട്ടി ലൈനിന് വിരുദ്ധമായി ലേഖനം പ്രസിദ്ധീകരിച്ചതിനേ തുടര്‍ന്നാ ഗ്രന്ഥലോകം പത്രാധിപര്‍ എസ് രമേശനെ പാര്‍്ട്ടി നിര്‍ബന്ധിപ്പിച്ച് രാജിവെപ്പിച്ചെന്നാണ് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഗന്ഥലോകത്തില്‍ പ്രസിദ്ധീകരിച്ച വിവാദ ലേഖനത്തിന് തിരുത്ത് നല്‍കണമെന്ന പാര്‍ട്ടി നേതാക്കളുടെ ആവശ്യം നിരാകരിച്ചതാണ് നടപടിക്ക് കാരണമെന്നാണ് റിപ്പോര്‍ട്ട്.

മാര്‍ക്‌സിന്റെ ജീവചരിത്രം

മാര്‍ക്‌സിന്റെ ജീവചരിത്രം

സംസ്ഥാന ലൈബ്രറി കൗണ്‍സിലിന്റെ പ്രസിദ്ധീകരണമാണ് ഗ്രന്ഥലോകം. കാള്‍മാര്‍ക്‌സിന്റെ 200 ആം ജന്മദിന വാര്‍ഷികത്തിന്റെ ഭാഗമായി ഗ്രന്ഥലോകത്തില്‍ മാധ്യമപ്രവര്‍ത്തകനായ രാമചന്ദ്രന്റെ ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. മാര്‍ക്‌സിന്റെ ജീവചരിത്രം ആദ്യമായി മലയാളത്തില്‍ എഴുതിയ സ്വദേശാഭിമാനി രാമകൃഷ്ണപ്പിള്ളയുടെ പുസ്തകം കടംകൊണ്ടായിരുന്നു ലേഖനം എഴുതിയിരുന്നത്.

സ്വദേശാഭിമാനി

സ്വദേശാഭിമാനി

ഇതാണ് വിവാദങ്ങള്‍ക്ക് ഇടയാക്കിയത്. രാമചന്ദ്രന്റെ ലേഖനം സ്വദേശാഭിമാനിയെ അവഹേളിക്കുന്നതാണെന്ന് കാട്ടി തലസ്ഥാനത്തെ പുരോഗമന കലാ സാഹിത്യ സംഘം നേതാക്കള്‍ രംഗത്തെത്ത് എത്തുകയായിരുന്നു. തുടര്‍ന്ന് രാമചന്ദ്രന്റെ ലേഖനത്തിന് മറുപടിയായി ഗ്രന്ഥലോകത്തില്‍ രണ്ട് ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.

തിരുത്തല്‍

തിരുത്തല്‍

പിന്നീട് പാര്‍ട്ടി ഫ്രാക്ഷന്‍ യോഗം ചേര്‍ന്ന് തിരുത്തല്‍ ആവശ്യപ്പെട്ടെങ്കിലും എസ് രമേശ് തയ്യാറായില്ല. കവിയും പാര്‍ട്ടി എറണാകുളം ഏരിയാ കമ്മിറ്റി അംഗവും പുരോഗമന കലാ സാഹിത്യസംഘം സംസ്ഥാന സെക്രട്ടറിയുമാണ് എസ് രമേശന്‍. തിരുത്തല്‍ കൊടുക്കാന്‍ രമേശന്‍ തയ്യാറാവാത്തതോടെ ജൂലായ് 24 ന് ചേര്‍ന്ന ലൈബ്രറി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി രാജി ആവശ്യപ്പെടുകയായിരുന്നു.

പിണറായി വിജയന്‍

പിണറായി വിജയന്‍

രമേശന്‍ രാജിവെച്ചകാര്യം ലൈബ്രറി കൗണ്‍സില്‍ അധ്യക്ഷന്‍ സ്ഥിരീകരിച്ചു. പാര്‍ട്ടി നിര്‍ദ്ദേശമായത് കൊണ്ടാണ് ഏരിയാ കമ്മിറ്റി അംഗമായ രമേശന്‍ രാജി എഴുതിനല്‍കിയത് എന്നാണ് സൂചന. അതേസമയം കലാകാരന്‍മാരുടെ ആവിഷ്‌കാര സ്വാതന്ത്രവിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലേയും ശക്തമായ അഭിപ്രായം നടത്തിയിരുന്നു.

കടന്നാക്രമണം അനുവദിക്കില്ല

കടന്നാക്രമണം അനുവദിക്കില്ല

കലാകാരന്മാരുടെ സ്വാതന്ത്ര്യത്തിനും അവകാശത്തിനും നേരെയുള്ള കടന്നാക്രമണം അനുവദിക്കില്ല, മതനിരപേക്ഷതയും സ്വതന്ത്ര ചിന്തയും അനുവദിക്കുന്ന സര്‍ക്കാരാണിതെന്നും മുഖ്യമന്ത്രി ഇന്നലെ പറഞ്ഞു, കേരള ലളിതകലാ അക്കാദമിയുടെ 47-ാമത് സംസ്ഥാന പുരസ്‌കാരസമര്‍പ്പണം നടത്തിക്കൊണ്ട് സംസാരിക്കുയായിരുന്നു അദ്ദേഹം.

ഇരട്ടത്താപ്പ്

ഇരട്ടത്താപ്പ്

ഒരുവശത്ത് ആവിഷ്‌കാര സ്വാതന്ത്രത്തിന് വേണ്ടി ശക്തമായി വാദിക്കുന്നു സിപിഎമ്മിന്റെ ഭാഗത്ത് നിന്ന് ഇത്തരത്തില്‍ ഒരു സമീപനം ഉണ്ടായത് വ്യാപകവിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. വിഷയത്തില്‍ സിപിഎം നടത്തുന്നത് ഇരട്ടത്താപ്പാണെന്ന വിമര്‍ശനമാണ് പ്രധാനമായും ഉയരുന്നത്

English summary
cpm forcefully take resignation monthly editor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X