സിപിഎം ബിജെപി സഖ്യം കോണ്‍ഗ്രസിനെ നശിപ്പിക്കാന്‍ ശ്രമിക്കുന്നു : ആരോപണവുമായി കോണ്‍ഗ്രസ്
എറണാകുളം: സിപിഎമ്മും ബിജെപിയും തമ്മില്‍ രഹസ്യധാരണയെന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതാക്കള്‍. ദേശിയ തലത്തില്‍ കോണ്‍ഗ്രസിനെ തകര്‍ക്കാനാള്ള കൂട്ടുകെട്ടാണിതെന്നും ആരോപിച്ചു. പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെപിസിസി പ്രസിഡന്റ് കെ സുധാകരനും സംയുക്തമായി നടത്തിയ വാര്‍ത്ത സമ്മേളനത്തിലായിരുന്നു ഈ ആരോപണങ്ങള്‍ ഉന്നയിച്ചത്.
ദേശിയതലത്തില്‍ കോണ്‍ഗ്രസിനെ തകര്‍ക്കാനുള്ള ഗൂഢാലോചനയാണ് കണ്ണൂരില്‍ നടന്ന സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ നടന്നതെന്ന് കെ സുധാകരന്‍ ആരോപിച്ചു. ഈ നീക്കത്തിന് പിന്നില്ഡ ഇടനിലക്കാരനായി ഒരാള്‍ പ്രവര്‍ത്തിച്ചുവെന്നും കോണ്‍ഗ്രസിനെ നശിപ്പിക്കുകയെന്നതാണ് സിപിഎം-ബിജെപി സഖ്യത്തിന്റെ ലക്ഷ്യമെന്നും കെ സുധാകരന്‍ ആക്ഷേപം ഉന്നയിച്ചു. കോണ്‍ഗ്രസിനെ ഇല്ലാതാക്കാന്‍ ഇരുപാര്‍ട്ടികളും പരസ്പരം കൈകോര്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ നേതാവ് വി.ഡി സതീശനും സുധാകരന്റെ ആരോപണങ്ങള്‍ ആവര്‍ത്തിച്ചു. മുഖ്യമന്ത്രിക്കെതിരായ അന്വേഷം കേന്ദ്ര ഏജന്‍സികള്‍ അവസാനിപ്പിച്ചത് അതുകൊണ്ടാണെന്നും ഇരുപാര്‍ട്ടികള്‍ക്കും ഇടയില്‍ നിന്ന് പ്രവര്‍ത്തിക്കുന്നത് വമ്പന്‍മാരായ ഇടനിലക്കാരനാണെന്നും ഇവര്‍ ആരാണെന്ന് അധികം വൈകാതെ തന്നെ പുറത്തുവരുമെന്നും വി.ഡി സതീശന്‍ ആരോപിച്ചു.

കേരളത്തില്‍ കോണ്‍ഗ്രസിനെ ഒപ്പം നിര്‍ത്താന്‍ വന്ന യെച്ചൂരി തീരുമാനം മാറ്റിയാണ് മടങ്ങുന്നതെന്നും സുധാകരന്‍ പറഞ്ഞു. പിണറായി വിജയന് അടിമപ്പെട്ടുകൊണ്ടാണ് പാര്‍ട്ടി കോണ്‍ഗ്രസിന് സമാപനമായതെന്നും കെ സുധാകരന്‍ ആക്ഷേപിച്ചു. കേരളത്തില്‍ ബിജെപി സഹായിക്കാനാണ് സിപിഎം ശ്രമിക്കുന്നത്. സില്‍വര്‍ ലൈന്‍ പദ്ധതിക്ക് പിന്നിലും ഇടനിലക്കാര്‍ ഉണ്ടെന്നും സുധാകരന്‍ പറഞ്ഞു.
രാഷ്ട്രീയ പാര്‍ട്ടിയുടെ സെമിനാറില്‍ പോയതല്ല കെ വി തോമസിനെതിരെയുള്ള പ്രശ്‌നമെന്നും കോണ്‍ഗ്രസ് പാര്‍ട്ടി പ്രവര്‍ത്തകരെ കൊന്നു തള്ളിയ പാര്‍ട്ടിയുടെ വേദിയില്‍ പോയതിനെയാണ് എതിര്‍ക്കുന്നതെന്നും കെ സുധാകരന്‍ വ്യക്തമാക്കി. കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെ ബന്ധം സംസാരിക്കാന്‍ വേറെ വേദികളുണ്ടെന്ന് പറഞ്ഞ സുധാകരന്‍ കെ വി തോമസിനെതിരായ സൈബര്‍ ആക്രമണം നേതൃത്വത്തിന്റെ അറിവോടെയല്ലെന്നും വിശദീകരിച്ചു.

സിപിഎം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടക്കുന്ന സിപിഎം പാര്‍ട്ടി സെമിനാറില്‍ പങ്കെടുക്കാനായി കോണ്‍ഗ്രസ് നേതൃത്വത്തോട് ഇടഞ്ഞ് നില്‍ക്കുന്ന ശശി തരൂരിനെയും കെ വി തോമസിനെയും സിപിഎം ക്ഷണിച്ചിരുന്നു. എന്നാല്‍ എഐസിസി നേതൃത്വവുമായി ആലോചിച്ച ശേഷം ശശി തരൂര്‍ പരിപാടിയില്‍ നിന്ന് പിന്മാറി. വിവാദമാക്കാതെ വിഷയത്തെ കൈകാര്യം ചെയ്യാമായിരുന്നുവെന്നും ചില കേന്ദ്രങ്ങള്‍ വിഷയം വിവാദമാക്കി മാറ്റിയെന്നും പ്രസ്താവനയില്‍ ശശി തരൂര്‍ വ്യക്തമാക്കി.

കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ആണ് വിഷയത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് എന്നായിരുന്നു ശശി തരൂരിന്റെയും കെ വി തോമസിന്റെയും ആദ്യത്തെ നിലപാട്. എന്നാല്‍ ദേശിയ നേതൃത്വം എതിര്‍ നിലപാട് സ്വീകരിക്കുകയായിരുന്നു. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിലക്കിനെ മറികടന്ന് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്താല്‍ ശശി തരൂരിനെതിരെ നടപടി സ്വീകരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ വ്യക്തമാക്കിയിരുന്നു. സില്‍വര്‍ലൈനില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് കടുത്ത സമരം നടത്തുമ്പോള്‍ സിപിഎം പരിപാടിയില്‍ പാര്‍ട്ടി നേതാക്കള്‍ പോകുന്നത് ശരിയല്ല എന്നതായിരുന്നു കെപിസിസിയുടെ വിശദീകരണം. കെ.സുധാകരന്‍ ഇക്കാര്യത്തില്‍ കര്‍ശന നിലപാടാണ് സ്വീകരിച്ചത്.












Click it and Unblock the Notifications