സിപിഎം നല്ലനടപ്പ് ശീലിക്കുന്നു? മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചത് കമ്മിഷന്‍ അന്വേഷിക്കും
കോഴിക്കോട്: ഏഷ്യാനെറ്റ് ലേഖകനെ ഫോണില്‍ വിളിച്ച് ജില്ലാ സെക്രട്ടറിതന്നെ നേരിട്ടു ഭീഷണിമുഴക്കിയത് സിപിഎമ്മില്‍ പഴയ കഥ. കഴിഞ്ഞ ദിവസം കോഴിക്കോട്ട് ഏഷ്യാനെറ്റ് ലേഖകനെയും ക്യാമറാമാനെയും മര്‍ദിച്ചതിനെപ്പറ്റി അന്വേഷിക്കാന്‍ പാര്‍ട്ടി ഇപ്പോഴിതാ അന്വേഷണ കമ്മിഷനെത്തന്നെ വെച്ചിരിക്കുന്നു.
മുതലക്കുളത്തു നടന്ന ഇഎംഎസ്-എകെജി ദിനാചരണത്തിനിടെ മാധ്യമപ്രവര്‍ത്തകര്‍ക്കു മര്‍ദനമേറ്റ സംഭവം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടിപി ദാസന്‍ അന്വേഷിക്കുമെന്നു ജില്ലാ സെക്രട്ടറി പി മോഹനന്‍ മാസ്റ്റര്‍ അറിയിച്ചു. ഇനി ഒന്നു മാത്രമേ നോക്കാനുള്ളൂ, ടി.പി വധം അന്വേഷിച്ചപോലെയാവില്ലല്ലോ എന്ന്.

കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു മുതലക്കുളം മൈതാനിയില്‍ നടന്ന ഇഎംഎസ്-എകെജി ദിനാചരണ പരിപാടിക്കിടെ ഏഷ്യനെറ്റ് ലേഖകന്‍ സിവി അനുമോദിനും ക്യാമറാമാന്‍ അരവിന്ദിനും മര്‍ദനമേറ്റത്. പരിപാടി കഴിഞ്ഞ് പ്രവര്‍ത്തകര്‍ പിരിഞ്ഞുപോകുമ്പോള്‍ സദസിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തവെയായിരുന്നു സംഭവം. 'ഒഴിഞ്ഞ കസേരകളുടെ വീഡിയോ പിടിക്കുമല്ലെടാ...' എന്ന് ചോദിച്ചുകൊണ്ടായിരുന്നു ഏതാനും പേര്‍ ഇരുവരെയും ആക്രമിച്ചത്. ഇവരെ കൈയേറ്റം ചെയ്യുമ്പോള്‍ സിപിഎം നേതാക്കളായ എളമരം കരീം, പി മോഹനന്‍, ടിപി രാമകൃഷ്ണന്‍ എന്നിവര്‍ വേദിയിലുണ്ടായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന പത്തോളം പേര്‍ക്കെതിരെ കസബ പൊലീസ് കേസെടുക്കുകയും ഏഴു പേരെ അറസ്റ്റു ചെയ്യുകയും ചെയ്തിരുന്നു. അക്രമത്തിന് പുറമെ മുന്‍കൂര്‍ അനുമതിയില്ലാതെ പരിപാടി നടത്തിയതിനും എസ്എസ്എല്‍സി പരീക്ഷാവേളയില്‍ ഉച്ചഭാഷിണിക്ക് അനുമതി നല്‍കാതിരുന്നിട്ടും ഉപയോഗിച്ചതിനും പൊലീസ് കേസെടുത്തു. ഇതുസംബന്ധിച്ച് ചിലര്‍ തെരഞ്ഞെടുപ്പു കമ്മിഷന് പരാതിയും നല്‍കിയിട്ടുണ്ട്.
പുതിയങ്ങാടി ഒടിച്ചിത്തൊടിയില്‍ കുട്ടന്‍ (68), കളത്തില്‍ രാജന്‍ (61), തുല്‍ക്കത്ത് മന്‍സിലില്‍ മുഹമ്മദ് അമീന്‍ (45), മെഡിക്കല്‍ കോളെജ് ചന്ദിരത്തില്‍ വീട്ടില്‍ സി.ആര്‍ വിജയചന്ദ്രന്‍ (38), ഗോവിന്ദപുരം പഞ്ചായത്തിങ്ങല്‍ ബവിന്‍ (22), വെളിയഞ്ചേരി ചിറായിക്കുഴിപ്പടന്ന പണിക്കല്‍ വീട്ടില്‍ സതീശന്‍ (55), ചാലപ്പുറം പടന്നപ്പുറത്ത് സി.പി ഹര്‍കിഷന്‍ സുര്‍ജിത് (25) എന്നിവരാണ് കേസില്‍ ഇതിനകം അറസ്റ്റിലായവര്‍.












Click it and Unblock the Notifications