സിപിഎമ്മിനെതിരെ ആത്മഹത്യ കുറിപ്പ്; മുൻ പഞ്ചായത്ത് പ്രസിഡന്റ് കായലിൽ ചാടി !
വൈപ്പിൻ: സിപിഎമ്മിനെതിരെ ആത്മഹത്യ കത്തെഴുതി സിപിഎം നേതാവ് കായലിൽ ചാടി മരിച്ചു. പഞ്ചായത്ത് മുന്‍പ്രസിഡന്റ് കൂടിയായ വികെ കൃഷ്ണൻ(74) ആണ് അഴിമുഖത്ത് ബോട്ടില്‍നിന്ന് കായലിലേക്ക് ചാടിയത്. ചൊവ്വാഴ്ച രാത്രി ഏഴരയോടെ വൈപ്പിനില്‍നിന്ന് ഫോര്‍ട്ട് കൊച്ചിക്കുള്ള ഫെറി ബോട്ടില്‍നിന്ന് കായലില്‍ ചാടുകയായിരുന്നു.
വികെ കൃഷ്ണനുവേണ്ടിയുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്.മാര്‍ച്ച് മാസം കോണ്‍ഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ തുടര്‍ന്നാണ് കൃഷ്ണന് പ്രസിഡന്റ് സ്ഥാനം നഷ്ടമായത്. എന്നാല്‍ സ്ഥാനനഷ്ടമല്ല കായലില്‍ ചാടാന്‍ കാരണമെന്ന് കൃഷ്ണൻ കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

സഹയാത്രികന്റെ കൈവശം കത്തേല്‍പിച്ച ശേഷമാണ് കൃഷ്ണന്‍ കായലില്‍ ചാടിയത്. തന്നെ പുകച്ചു പുറത്തുചാടിക്കാന്‍ ശ്രമിക്കുന്ന ഒരു പാര്‍ട്ടിയാണ് എളങ്കുന്നപ്പുഴ ലോക്കല്‍ കമ്മറ്റിയെന്ന് കത്തില്‍ ആരോപിച്ചിരിക്കുന്നത്. ഇതിൽ മനം നൊന്താണ് ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചത്.












Click it and Unblock the Notifications