കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊല്ലാന്‍ പഠിപ്പിക്കുന്ന കേന്ദ്രമുണ്ട്; ഞെട്ടുന്ന വെളിപ്പെടുത്തലുമായി മുഖ്യമന്ത്രി, എല്ലാത്തിനും മറ

ചെറുപ്പക്കാരെ പാര്‍ട്ടിയിലേക്ക് അടുപ്പിക്കാന്‍ ഇത്തരം പരിശീലന കേന്ദ്രങ്ങള്‍ ഉപകാരപ്പെടുമെന്നാണ് സിപിഎമ്മിന്റെ വിലയിരുത്തല്‍.

  • By Ashif
Google Oneindia Malayalam News

കണ്ണൂര്‍: ആളെ കൊല്ലാന്‍ പഠിപ്പിക്കുന്ന കേന്ദ്രങ്ങള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശാരീരിക പരിശീലനമെന്ന പേരിലാണ് ഇത്തരം കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി. കണ്ണൂര്‍ തളാപ്പില്‍ സിപിഎം നിയന്ത്രണത്തില്‍ ആരംഭിച്ച സൈനിക പ്രീ റിക്രൂട്ട്‌മെന്റ് പരിശീലന കേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

കോട്ടയത്തെ മുസ്ലിം ദമ്പതികള്‍ എവിടെ? ഏഴ് മാസം പിന്നിട്ടു, ഹാഷിം കളവ് പറഞ്ഞത് എന്തിന്?കോട്ടയത്തെ മുസ്ലിം ദമ്പതികള്‍ എവിടെ? ഏഴ് മാസം പിന്നിട്ടു, ഹാഷിം കളവ് പറഞ്ഞത് എന്തിന്?

സൗദി നിയമങ്ങള്‍ വെട്ടിത്തിരുത്തി; സ്ത്രീകള്‍ വെട്ടിത്തിളങ്ങും!! മൂന്ന് നഗരങ്ങളില്‍ സംഭവിക്കുന്നത്സൗദി നിയമങ്ങള്‍ വെട്ടിത്തിരുത്തി; സ്ത്രീകള്‍ വെട്ടിത്തിളങ്ങും!! മൂന്ന് നഗരങ്ങളില്‍ സംഭവിക്കുന്നത്

സൈന്യത്തില്‍ പ്രവേശനം നേടാനുള്ള ശാരീരിക പരിശീലനം നല്‍കുന്നതിനാണ് സിപിഎം നിയന്ത്രണത്തില്‍ പുതിയ കേന്ദ്രം ആരംഭിച്ചതെന്ന് മുഖ്യമന്ത്രി വിശദീകിച്ചു. അതേസമയം, ദുരൂഹ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്ന ആയുധ പരിശീലന കേന്ദ്രത്തെ കുറിച്ച് അദ്ദേഹം കൂടുതല്‍ വിശദമാക്കിയില്ല.

 മറപിടിച്ച് പ്രവര്‍ത്തിക്കുന്ന കേന്ദ്രങ്ങള്‍

മറപിടിച്ച് പ്രവര്‍ത്തിക്കുന്ന കേന്ദ്രങ്ങള്‍

ശാരീരിക പരിശീലനമെന്ന പേരിലാണ് സംസ്ഥാനത്ത് ആയുധ പരീശലനം നല്‍കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത്തരം കേന്ദ്രങ്ങള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വിവരം ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വേഗത്തില്‍ ആളെ കൊല്ലാന്‍

വേഗത്തില്‍ ആളെ കൊല്ലാന്‍

വേഗത്തില്‍ ആളെ കൊല്ലാനാണ് ഇത്തരം കേന്ദ്രങ്ങളില്‍ ചില സംഘടനകള്‍ പഠിപ്പിക്കുന്നത്. ദേശസ്‌നേഹം വളര്‍ത്താനെന്ന പേരില്‍ മനുഷ്യത്വം തന്നെ ഊറ്റിക്കളയുകയാണ് ഈ കേന്ദ്രങ്ങള്‍ ചെയ്യുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ആരാധനാലയങ്ങള്‍ വരെ

ആരാധനാലയങ്ങള്‍ വരെ

പവിത്രമായ ആരാധനാലയങ്ങള്‍ വരെ ഇതിനായി ചില സംഘടനകള്‍ ഉപയോഗിക്കുന്നു. ഇത്തരം കേന്ദ്രങ്ങള്‍ക്കെതിരേ പരാതി ലഭിച്ചാല്‍ സര്‍ക്കാര്‍ ഗൗരവമായി പരിഗണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രീ റിക്രൂട്ട്‌മെന്റ് പരിശീലന കേന്ദ്രം

പ്രീ റിക്രൂട്ട്‌മെന്റ് പരിശീലന കേന്ദ്രം

സിപിഎം നിയന്ത്രണത്തില്‍ ആരംഭിച്ച സൈനിക പ്രീ റിക്രൂട്ട്‌മെന്റ് പരിശീലന കേന്ദ്രത്തെ കുറിച്ച് വിശദീകരിക്കുമ്പോഴാണ് മുഖ്യമന്ത്രി കേരളത്തില്‍ ദുരൂഹ ആയുധ പരിശീലന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്ന കാര്യം പറഞ്ഞത്. ആരാധനാലയങ്ങളുടെ പരിസരങ്ങളിലാണ് ഇവ പ്രവര്‍ത്തിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സോഷ്യല്‍ മീഡിയ ചോദിക്കുന്നു

സോഷ്യല്‍ മീഡിയ ചോദിക്കുന്നു

സംസ്ഥാനത്തിന്റെ ഭരണം നിയന്ത്രിക്കുന്ന വ്യക്തി തന്നെ ഇത്തരത്തില്‍ പ്രസ്താവന ഇറക്കിയത് ഗൗരവമുള്ള വിഷയമാണെന്ന് സോഷ്യല്‍ മീഡിയയില്‍ നിരവധി പേര്‍ പ്രതികരിച്ചു. എന്തുകൊണ്ട് പിന്നെ നടപടി സ്വീകരിക്കുന്നില്ലെന്നും ചിലര്‍ ചോദിച്ചു.

സിപിഎം തീരുമാനം

സിപിഎം തീരുമാനം

സൈന്യത്തിലേക്കും സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള സേനാവിഭാഗങ്ങളിലേക്കും പ്രവേശനം നേടുന്നതിന് ആഗ്രഹിക്കുന്നവര്‍ക്കാണ് സിപിഎം നിയന്ത്രണത്തില്‍ പരിശീലന കേന്ദ്രം തുടങ്ങിയിരിക്കുന്നത്. എല്ലാജില്ലകളിലും ഇത്തരം കേന്ദ്രങ്ങള്‍ തുടങ്ങാന്‍ സിപിഎം തീരുമാനിച്ചിരുന്നു.

തന്ത്രങ്ങള്‍ ഇങ്ങനെ

തന്ത്രങ്ങള്‍ ഇങ്ങനെ

ഇനി ആര്‍മി റിക്രൂട്ട്‌മെന്റ് റാലികള്‍ക്ക് സിപിഎം കേന്ദ്രങ്ങളില്‍ പരിശീലനം നേടിയ യുവാക്കളും എത്തും. ഇത്തരം കേന്ദ്രങ്ങള്‍ രാഷ്ട്രീയമായും സാമ്പത്തികമായും ഉപയോഗിക്കാനാണ് സിപിഎമ്മിന്റെ തീരുമാനം.

പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാം

പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാം

ചെറുപ്പക്കാരെ പാര്‍ട്ടിയിലേക്ക് അടുപ്പിക്കാന്‍ ഇത്തരം പരിശീലന കേന്ദ്രങ്ങള്‍ ഉപകാരപ്പെടുമെന്നാണ് സിപിഎമ്മിന്റെ വിലയിരുത്തല്‍. നിലവില്‍ സമാന രീതിയില്‍ പരിശീലനം നല്‍കുന്ന കേന്ദ്രങ്ങള്‍ വന്‍ ലാഭത്തിലാണ്. ഈ കണ്ടെത്തലാണ് പാര്‍ട്ടി നിയന്ത്രണത്തില്‍ എല്ലാ ജില്ലകളിലും ആരംഭിക്കാന്‍ തീരുമാനിച്ചതിന്റെ പ്രധാന കാരണം.

ആരോപണങ്ങള്‍ ഇങ്ങനെയും

ആരോപണങ്ങള്‍ ഇങ്ങനെയും

സിപിഎം പരിശീലന കേന്ദ്രങ്ങളുടെ മറവില്‍ ആയുധ പരിശീലനമാണ് ലക്ഷ്യമിടുന്നതെന്ന് ബിജെപി നേതാക്കള്‍ കുറ്റപ്പെടുത്തിയിരുന്നു. ഇതിനുള്ള മറുപടി കൂടിയാണ് മുഖ്യമന്ത്രി ഉദ്ഘാടനത്തിനിടെ നല്‍കിയത്. ഭരണമുള്ളപ്പോള്‍ യുവാക്കളെ പാര്‍ട്ടിയിലേക്ക് അടുപ്പിക്കാനാണ് സിപിഎം നീക്കമെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു.

ജില്ലാ കമ്മിറ്റികള്‍ക്ക് നിര്‍ദേശം

ജില്ലാ കമ്മിറ്റികള്‍ക്ക് നിര്‍ദേശം

എല്ലാ ജില്ലകളിലും പ്രീ റിക്രൂട്ട്‌മെന്റ് പരിശീലന കേന്ദ്രങ്ങള്‍ തുടങ്ങാന്‍ സിപിഎം ജില്ലാ കമ്മിറ്റികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ ആഴ്ചകള്‍ക്ക് മുമ്പ് വന്നിരുന്നു. മുഖ്യമന്ത്രിക്ക് നിരവധി പരിപാടികള്‍ കണ്ണൂര്‍ ജില്ലയില്‍ തിങ്കളാഴ്ച തീരുമാനിച്ചിട്ടുണ്ട്. കണ്ണൂര്‍ സര്‍വകലാശാലയില്‍ ഇകെ നായനാര്‍ ചെയര്‍ സംഘടിപ്പിക്കുന്ന സെമിനാറിലും മുഖ്യമന്ത്രി പങ്കെടുത്തു.

English summary
CPM Forms training Center for Army Recruitments, CM inaugurated Kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X