കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തോല്‍വിയുറപ്പാകുമ്പോള്‍ സിപിഎമ്മിന്റെ സ്ഥിരം നമ്പരാണത്; പൊലീസില്‍ സിപിഎം ഫ്രാക്ഷനുണ്ടെന്ന് എംടി രമേശ്

Google Oneindia Malayalam News

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ പൊലീസില്‍ സിപിഎം ഫ്രാക്ഷന്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ബിജെപി നേതാവ് എംടി രമേശ്. തിരഞ്ഞെടുപ്പ് ഫണ്ട് പിരിവിനും പോസ്റ്റല്‍ ബാലറ്റ് ശേഖരണത്തിനുമായി പൊലീസുകാരുടെ രഹസ്യയോഗം വിളിക്കുന്നതും, കൃത്യമായി നിശ്ചിത തുക പറഞ്ഞ് പിരിവ് നടത്തുന്നതും ഉള്‍പ്പെടെ ഗുരുതരമായ ചട്ടലംഘനമാണ് സി.പി.എം നടത്തുന്നത്,ഇതിനെതിരെ പ്രതികരിക്കുന്ന ഒരു ഉദ്യോഗസ്ഥന്റെ ശബ്ദരേഖ ഞെട്ടിക്കുന്നതാണെന്നും എംടി രമേശ് പറഞ്ഞു.

mt ramesh

സംസ്ഥാനത്ത് 14 പോലീസ് ലോക്കല്‍ കമ്മിറ്റികളാണ് പ്രവര്‍ത്തിക്കുന്നത്. 28 പോലീസ് ജില്ലകളുണ്ടെങ്കിലും ഒരോ റവന്യൂ ജില്ലയിലെ പോലീസ് അസോസിയേഷനുകളും പോലീസ് ഓഫീസേഴ്‌സ് അസോസിയേഷനും ഉള്‍പ്പെട്ടതാണ് ഒരു ലോക്കല്‍ കമ്മിറ്റി. സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റ് അംഗത്തിനാണ് പോലീസുകാര്‍ അംഗങ്ങളായ ലോക്കല്‍ കമ്മിറ്റിയുടെ ചുമതലയെന്നും എംടി രമേശ് ആരോപിച്ചു. ഫേസ്ബുക്ക് പോസ്റ്റിലാണ് എംടി രമേശിന്റെ ആരോപണം. കുറിപ്പിന്റെ പൂര്‍ണരൂപം..

തോല്‍വിയുറപ്പാകുമ്പോള്‍ ഫൗള്‍ പ്ലേ സി.പി.എമ്മിന്റെ സ്ഥിരം നമ്പരാണ്. തദ്ദേശതിരഞ്ഞെടുപ്പില്‍ പൊലീസിനെ സി.പി.എമ്മിന്റെ പോഷക സംഘടനയായി പ്രവര്‍ത്തിപ്പിക്കുന്നതും അതിന്റെ ഭാഗമാണ്, തിരഞ്ഞെടുപ്പ് ഫണ്ട് പിരിവിനും പോസ്റ്റല്‍ ബാലറ്റ് ശേഖരണത്തിനുമായി പൊലീസുകാരുടെ രഹസ്യയോഗം വിളിക്കുന്നതും, കൃത്യമായി നിശ്ചിത തുക പറഞ്ഞ് പിരിവ് നടത്തുന്നതും ഉള്‍പ്പെടെ ഗുരുതരമായ ചട്ടലംഘനമാണ് സി.പി.എം നടത്തുന്നത്, ഇതിനെതിരെ പ്രതികരിക്കുന്ന ഒരു ഉദ്യോഗസ്ഥന്റെ ശബ്ദരേഖ ഞെട്ടിക്കുന്നതാണ്.

പൊലീസില്‍ സി.പി.എം ഫ്രാക്ഷന്‍ ഉണ്ടെന്ന് ബി.ജെ.പി ദീര്‍ഘകാലമായി പറയുന്നതാണ്, സംസ്ഥാനത്ത് 14 പോലീസ് ലോക്കല്‍ കമ്മിറ്റികളാണ് പ്രവര്‍ത്തിക്കുന്നത്. 28 പോലീസ് ജില്ലകളുണ്ടെങ്കിലും ഒരോ റവന്യൂ ജില്ലയിലെ പോലീസ് അസോസിയേഷനുകളും പോലീസ് ഓഫീസേഴ്‌സ് അസോസിയേഷനും ഉള്‍പ്പെട്ടതാണ് ഒരു ലോക്കല്‍ കമ്മിറ്റി.

സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റ് അംഗത്തിനാണ് പോലീസുകാര്‍ അംഗങ്ങളായ ലോക്കല്‍ കമ്മിറ്റിയുടെ ചുമതല. ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങള്‍ ഈ യോഗങ്ങളില്‍ പങ്കെടുക്കാറുണ്ട്. കൂടാതെ സംസ്ഥാനതല ഫ്രാക്ഷനും പ്രവര്‍ത്തിക്കുന്നുണ്ട് . പോലീസ് ലോക്കല്‍ കമ്മിറ്റി യോഗങ്ങള്‍ സി.പി.എം. ജില്ലാ ഓഫീസിലാണ് നേരത്തേ ചേര്‍ന്നിരുന്നത്.

ഒരിക്കല്‍ തിരുവനന്തപുരം ലോക്കല്‍ കമ്മിറ്റി യോഗം സി.പി.എം. ജില്ലാ കമ്മിറ്റി ഓഫീസില്‍ ചേര്‍ന്നത് വിവാദമായിരുന്നു. പത്രപ്രവര്‍ത്തകരെക്കണ്ട് സി.പി.എം. ഓഫീസില്‍നിന്ന് പോലീസുകാര്‍ പിന്‍വാതിലിലൂടെ ഓടിയതൊന്നും ജനം മറന്നിട്ടില്ല, ഫണ്ട് പിരിക്കാനും വോട്ടു പിടിയ്ക്കാനും മാത്രമല്ല തിരഞ്ഞെടുപ്പ് അട്ടിമറിയ്ക്കാനും സി.പി.എം പൊലീസിനെ ഉപയോഗിക്കുമെന്നും ന്യായമായി സംശയിക്കാവുന്നതാണ്

Recommended Video

cmsvideo
കേരളം വലിയ അപകടത്തിലേയ്‌ക്കെന്ന് മുന്നറിയിപ്പ് | Oneindia Malayalam

English summary
CPM fraction is working in the police to sabotage the elections Says, BJP leader MT Ramesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X