കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഎമ്മിൽ മാവോവാദികൾ... അഞ്ഞൂറോളം പേരുണ്ടെന്ന് പോലീസ്, കണ്ടെത്താനൊരുങ്ങി പാർട്ടി!

Google Oneindia Malayalam News

കോഴിക്കോട്: സിപിഎമ്മിനുള്ളിൽ മാവോവാദി സംഘങ്ങൾ ഉണ്ടെന്ന് റിപ്പോർട്ട്. പോലീസ് റിപ്പോർട്ട് പ്രകാരം മാവോവാദികളെ കണ്ടെത്താനുള്ള ഒരുക്കത്തിലാണ് പാർട്ടി നേതൃത്വം. ഇതിന്റെ ഭാഗമായുള്ള സംഘടനാ നടപടികൾക്ക് ഫ്രാക്ഷൻ യോഗം ചേരും. കോഴിക്കോട്ടെ യുഎപിഎ അറസ്റ്റിന് പിന്നാലെയാണ് സിപിഎം ഈ നടപടികളിലേക്ക് കടക്കുന്നത്. എസ്എഫ്ഐ- ഡിവൈഎഫ്ഐ തുടങ്ങിയ പോഷക സംഘടനകളിൽ പെട്ടവർ പങ്കെടുക്കുന്ന ഫ്രാക്ഷൻ യോഗങ്ങളാണ് നടക്കുന്നത്.

കോഴിക്കോട് രണ്ട് പാര്‍ട്ടി പ്രവര്‍ത്തകരെ മാവോവാദി ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത സംഭവം പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കിയെന്നും ഇതില്‍ ജാഗ്രതക്കുറവുണ്ടായെന്നുമാണ് സിപിഎമ്മിന്റെ വിലയിരുത്തൽ. മാവോവാദി അനുഭാവികളെ കണ്ടെത്താനും തെറ്റുതിരുത്തലിനുമാണ് ഈ യോഗങ്ങള്‍ ചേരുന്നത്. സിപിഎമ്മിൽ തന്നെ നിരവധി മാവോയിസ്റ്റ് അനുഭാവികൾ ഉണ്ടെന്നാണ് റിപ്പോർട്ട്.

പാർട്ടി നിലപാട്

പാർട്ടി നിലപാട്


ഇനിയും ഇത്തരത്തിലുള്ള സാഹചര്യങ്ങൾ ഉണ്ടാകാൻ പാടില്ലെന്നാണ് പാർട്ടിയുടെ നിലപാട്. യുഎപിഎ കേസില്‍ അറസ്റ്റിലായ അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിവര്‍ അംഗങ്ങളായ സിപിഎം ലോക്കല്‍ കമ്മിറ്റിയുടെ യോഗം തിങ്കളാഴ്ചയാണ് നടക്കുന്നത്. ഇരുവരെയും പാര്‍ട്ടിയില്‍നിന്ന് പുറത്താക്കുന്നത് സംബന്ധിച്ച തീരുമാനം പാര്‍ട്ടി അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷമേ ഉണ്ടാകൂവെന്നാണ് പുറഫത്ത് വരുന്ന സൂചന.

പോലീസ് കസ്റ്റഡിയിൽ വാങ്ങും

പോലീസ് കസ്റ്റഡിയിൽ വാങ്ങും

സിപിഎം കോഴിക്കോട് സൗത്ത് ഏരിയ കമ്മിറ്റി നിയോഗിച്ച മൂന്നംഗ കമ്മീഷനാണ് സംഭവത്തില്‍ അന്വേഷണം നടത്തുന്നത്. അതേസമയം പന്തീരങ്കാവിൽ മാവോയിസ്റ്റ് ബന്ധം ആരോപിച്ച്, യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത അലൻ ഷുഹൈബിനെയും താഹ ഫസലിനെയും കസ്റ്റഡിയിൽ വാങ്ങാൻ പോലീസ് തിങ്കളാഴ്ച അപേക്ഷ നൽകും. ജില്ലാ കോടതിയിൽ അന്വേഷണ സംഘം ഇന്ന് കസ്റ്റഡി അപേക്ഷ നൽകിയേക്കും.

കൂടുതൽ തെളിവുകൾ പുറത്ത്

കൂടുതൽ തെളിവുകൾ പുറത്ത്

താഹ ഫസലിന്റെ ലാപ്‌ടോപ്പില്‍നിന്ന് മാവോവാദി ബന്ധം സാധൂകരിക്കുന്ന കൂടുതല്‍ തെളിവുകള്‍ ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റഡി അപേക്ഷ സമർപ്പിക്കുന്നത്. മാവോവാദി ഭരണഘടന, മാവോവാദി അനുകൂല പരിപാടികളുടെ ഫോട്ടോകള്‍ തുടങ്ങിയ ഡിജിറ്റല്‍ തെളിവുകളാണ് അന്വേഷണസംഘത്തിന് ലഭിച്ചത്. പോലീസ് വാദത്തിന് കൂടുതൽ ശക്തിപകരുന്ന തെളിവുകളാണ് ഇതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

മൂന്നാമനെ കുറിച്ച് വ്യക്തതയില്ല

മൂന്നാമനെ കുറിച്ച് വ്യക്തതയില്ല


കസ്റ്റഡി അപേക്ഷ നല്‍കാന്‍ ഈ തെളിവുകള്‍ക്കായി കാത്തിരിക്കുകയായിരുന്നു പോലീസ് സംഘം. റിമാന്‍ഡിലുള്ള അലന്‍ ഷുഹൈബ്, താഹ ഫസല്‍ എന്നിവരോടൊപ്പമുണ്ടായിരുന്ന മൂന്നാമനെ കണ്ടെത്തേണ്ട കാര്യവും കസ്റ്റഡി അപേക്ഷയില്‍ സൂചിപ്പിക്കുമെന്നാണ് പുറത്ത് വരുന്ന സൂചനകൾ. ഇയാളെക്കുറിച്ച് ഇരുവരും ഇതുവരെ ഒരുവിവരവും നല്‍കിയിട്ടില്ലെന്നും അതിനാല്‍ കൂടുതല്‍ ചോദ്യം ചെയ്യേണ്ട ആവശ്യമുണ്ടെന്നുമാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്.

 ജാഗ്രത വേണം

ജാഗ്രത വേണം

അതേസമയം പാർട്ടിയിലേക്ക് പുതിയ അംഗങ്ങളെ ചേർക്കുമ്പോൾ അവരുടെ മുൻകാല പശ്ചാത്തലം സൂഷ്മമായി പരിശോധിക്കണമെന്നും സിപിഎം നേതൃത്വത്തിൽ ധാരണയായെന്നും റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ വർഷമാണ് അംഗത്വ നടപടികൾ ലളിതമാക്കിയത്. എന്നാൽ ഇനി പാർട്ടി അംഗങ്ങളാകാൻ എത്തുന്നവരുടെ രാഷ്ട്രീയേതര ബന്ധങ്ങൾ, വിശ്വാസ പ്രമാണങ്ങൾ തുടങ്ങിയവ കൂടി പരിശോധിക്കും.

ഓരോ സമ്മേളന കാലയളവിലും കൃത്യമായി അംഗങ്ങളെ വിലയിരുത്തുകയും, പ്രവർത്തനം നോക്കിയും നിരീക്ഷണത്തിന് ശേഷവും മാത്രമാണ് ഒരാൾക്ക് കാൻഡിഡേറ്റ് അംഗത്വവും പിന്നിട് പൂർണ്ണ അംഗത്വവും സിപിഎം നൽകുന്നത്. എന്നാൽ അറസ്റ്റിലായ വിദ്യാർത്ഥികൽ അഞ്ച് വർഷമായി മാവോയിസ്റ്റ് പരിപാടികളിൽ പങ്കെടുക്കുന്നുണ്ടെന്നാണ് പോലീസ് ഭാഷ്യം. പിന്നെ എങ്ങിനെ സിപിഎം അംഗത്വം ലഭിച്ചെന്നാണ് അണികൾ ചോദിക്കുന്നത്.

English summary
CPM Fraction Meeting To Find Maoist In Party
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X