കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലയാള മനോരമ അനധികൃതമായി കൈവശം വച്ചിരിക്കുന്ന ഭൂമിയില്‍ നിന്നും മരം മുറിച്ചു മാറ്റുന്നത് തടയണമെന്നാവശ്യപ്പെട്ട് സിപിഎം കലക്ടര്‍ക്ക് പരാതി നല്‍കി

  • By Desk
Google Oneindia Malayalam News

മലപ്പുറം: ആനക്കയം ഗ്രാമ പഞ്ചായത്തില്‍ പന്തല്ലൂര്‍ വില്ലേജിലെ മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള പന്തല്ലൂര്‍ മലവാരത്തെ പന്തല്ലുര്‍ ഭഗവതി ക്ഷേത്രത്തിന്റെ അധീനതയില്‍ ഉള്ള മലയാള മനോരമ അനധികൃതമായി കൈവശം വച്ചിരിക്കുന്ന ഭൂമിയില്‍ നിന്നും മരം മുറിച്ചു മാറ്റുന്നത് തടയണമെന്നാവശ്യപ്പെട്ട് സി.പി.ഐ (എം) പന്തല്ലൂര്‍ ലോക്കല്‍ കമ്മിറ്റി മലപ്പുറം ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കി.

തലസ്ഥാനം പ്രളയഭീതിയില്‍, ചുഴലിക്കാറ്റ് കന്യാകുമാരിക്കടുത്ത്!! കനത്ത മഴയ്ക്കു സാധ്യത, മുന്നറിയിപ്പ്
നിലവില്‍ ഹൈകോടതിയില്‍ പരിഗണനയിലുള്ളതും KLC ആക്ട് H2 14131/2008, RDO A8099/2008 എന്നീ ഉത്തരവുകള്‍ അനുസരിച്ച് സര്‍ക്കാരില്‍ നിക്ഷിപ്തമായതുമായ 131.4030 ഹെക്ടര്‍ സ്ഥലം പാട്ട കാലാവധി കഴിഞ്ഞിട്ടും മലയാള മനോരമയുടെ ഉടമസ്ഥതയിലുള്ള ബാലനൂര്‍ പ്ലാന്റേഷന്‍ കൈവശം വച്ചു കൊണ്ടിരിക്കുകയാണ്. സര്‍ക്കാറിന്റെ ഉത്തരവുകള്‍ ഉണ്ടായിട്ടും പ്ലാന്റേഷന്‍ അധികൃതര്‍ രഹസ്യമായി മരങ്ങള്‍ മുറിച്ചു കടത്തുകയാണ്. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ സി.പി.ഐ.(എം.) പ്രവര്‍ത്തകരും ക്ഷേത്ര സംരക്ഷണ സമിതി ഭാരവാഹികളും റവന്യൂ ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയും അവര്‍ സ്ഥലം സന്ദര്‍ശിക്കുകയും മരംമുറിക്കല്‍ നിര്‍ത്തിവപ്പിക്കുകയും ചെയ്തു.

manoramamlp

മലയാള മനോരമ മലപ്പുറം ഓഫീസ്.

പ്രസ്തുത വിഷയത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് സി.പി.ഐ (എം) ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ മലപ്പുറം ജില്ലാ കലക്ടര്‍ അമിത് മീണക്ക് പരാതി നല്‍കിയത്.

English summary
CPM gave complaint to collector against the trees cut from manorama's illegal place
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X