ഇതാണ് നുമ്മ പറഞ്ഞ പാര്‍ട്ടി സെക്രട്ടറി!!!
കോഴിക്കോട്: സിപിഎം നേതാക്കളെന്ന് പറഞ്ഞാല്‍ പ്രത്യയശാസ്ത്ര കടുംപിടുത്തങ്ങളും ഗൗരവം നിറഞ്ഞ മുഖവും ഉള്ളവരാണെന്ന് ഒരു പൊതു ബോധം ഉണ്ടായിരുന്നു. സിപിഎമ്മിന്റെ മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് എന്നാല്‍ ചിരിയ്ക്കുന്ന മുഖവുമായാണ് ജനങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടത്.
പുതിയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കാരാട്ടിനേക്കാള്‍ ഇക്കാര്യത്തില്‍ ഒരുപടി കൂടി മുന്നിലാണ്. ജനങ്ങള്‍ക്കിടയിലേക്കിറങ്ങി നില്‍ക്കാന്‍ ഏറെ ഇഷ്ടപ്പെടുന്ന ജനറല്‍ സെക്രട്ടറി. പുതിയ ദൗത്യം ഏറ്റെടുത്തതിന് ശേഷം ആദ്യമായി കോഴിക്കോട്ടെത്തിയപ്പോള്‍ സാധാരണക്കാരോട് സംവദിയ്ക്കാന്‍ യെച്ചൂരിയ്ക്ക് ഒരു മടിയും ഉണ്ടായില്ല.

ദേശീയ നേതാവിന്റെ ജാഡകളില്ലാതെ കോഴിക്കോട് ആര്‍ട്ട് ഗാലറി സന്ദര്‍ശിച്ച് കലാകാരന്‍മാരോട് സംസാരിച്ച് യെച്ചൂരി അവരില്‍ ഒരാളായി. അവിടെയുണ്ടായിരുന്ന നാടക പ്രവര്‍ത്തര്‍ പ്രിയ സഖാവിന് വേണ്ടി നാടന്‍ പാട്ടുകള്‍ അവതരിപ്പിച്ചു. അവര്‍ക്കൊപ്പം താളമിട്ട് വെറും നിലത്തിരുന്ന് യെച്ചൂരി എല്ലാം ആസ്വദിച്ചു.
ജനങ്ങള്‍ക്കൊപ്പം സഞ്ചരിയ്ക്കുന്ന പാര്‍ട്ടി സെക്രട്ടറി ഏവരേയും ഞെട്ടിച്ചു എന്ന് വേണമെങ്കില്‍ പറയാം. ഒരു സിപിഎം ജനറല്‍ സെക്രട്ടറിയെ കൈകൊണ്ട് തൊട്ടുവെന്ന് ചിലര്‍ അഭിമാനത്തോടെ പറഞ്ഞു.
എന്തായാലും ഈ രീതി കരളത്തിലെ നേതാക്കള്‍ കൂടി പിന്തുടര്‍ന്നാല്‍ അടുത്ത തിരഞ്ഞെടുപ്പിലെങ്കിലും സിപിഎമ്മിന് എന്തെങ്കിലും ചെയ്യാനാകുമെന്ന് പ്രതീക്ഷിയ്ക്കാം.












Click it and Unblock the Notifications