തൃത്താലയ്ക്ക് മന്ത്രിയില്ല, പകരം സ്പീക്കർ, തൃത്താല തിരിച്ച് പിടിച്ച രാജേഷിന് സിപിഎം നൽകുന്നത്
തിരുവനന്തപുരം: മികച്ച പാര്ലമെന്റേറിയന് എന്ന് പേരെടുത്ത എംബി രാജേഷ് ആണ് ഇനി സംസ്ഥാന നിയമസഭയുടെ നാഥനായി വരുന്നത്. ഇത്തവണ കേരളം ഉറ്റ് നോക്കിയ ഒരു മത്സരം ജയിച്ചാണ് എംബി രാജേഷ് നിയമസഭയിലേക്ക് എത്തിയത്. തൃത്താലയില്‍ വിടി ബല്‍റാമിനെ 3016ന് വോട്ടിന് രാജേഷ് അട്ടിമറിച്ചു. പല കാരണങ്ങള്‍ കൊണ്ടും സിപിഎമ്മിന് അഭിമാന പോരാട്ടം ആയിരുന്നു തൃത്താലയിലേത്.
എംബി രാജേഷിനെ ജയിപ്പിച്ചില്ലെങ്കില്‍ രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ എത്തുമ്പോള്‍ തൃത്താലയ്ക്ക് ഒരു മന്ത്രിയെ ആവും നഷ്ടപ്പെടുക എന്നായിരുന്നു തിരഞ്ഞെടുപ്പ് കാലത്ത് സിപിഎം അണികളിലൊരു കൂട്ടര് സോഷ്യല്‍ മീഡിയയില്‍ പ്രചാരണം നടത്തിയത്. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയെങ്കിലും എംബി രാജേഷിന് മന്ത്രിസ്ഥാനം അല്ല ലഭിച്ചിരിക്കുന്നത്, പകരം സ്പീക്കര്‍ സ്ഥാനമാണ്.

കെകെ ശൈലജയെ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കിയതില്‍ ഉയരുന്ന വിമര്‍ശനങ്ങള്‍ പോലെ തന്നെ എംബി രാജേഷിന് മന്ത്രിസ്ഥാനം നല്‍കാത്തതിലും അണികള്‍ക്കിടയില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. നീണ്ട ഒരു പതിറ്റാണ്ട് കാലം പാര്‍ലമെന്റില്‍ ഇടതുപക്ഷത്തിന്റെ ശബ്ദമായിരുന്നു എംബി രാജേഷ്. മികച്ച പാര്ലമെന്റേറിയന് എന്നതില്‍ പ്രതിപക്ഷത്തിന് പോലും തര്‍ക്കമില്ലാത്ത നേതാവ്. 2009ല്‍ ആണ് പാലക്കാട് നിന്നും കന്നിയങ്കത്തില്‍ എംബി രാജേഷ് തിരഞ്ഞെടുക്കപ്പെടുന്നത്. 2014ലും പാലക്കാട് എംപിയായി രാജേഷ് തിരഞ്ഞെടുക്കപ്പെട്ടു.
Recommended Video
എന്നാല്‍ 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് വന്‍ തിരിച്ചടി നേരിട്ടപ്പോള്‍ എംബി രാജേഷും വീണു. ലോക്സഭാ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെയാണ് തൃത്താല തിരിച്ച് പിടിക്കാന്‍ പാര്‍ട്ടി എംബി രാജേഷിനെ നിയോഗിച്ചത്. ആ തിരുമാനം തെറ്റായിരുന്നില്ലെന്ന് തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ രാജേഷ് തെളിയിച്ചു. 1971 മാര്‍ച്ച് 12നാണ് എംബി രാജേഷിന്റെ ജനനം. എസ്എഫ്ഐ വഴി പൊതുപ്രവര്‍ത്തന രംഗത്ത് എത്തിയ രാജേഷ് ഡിവൈഎഫ്ഐയിലുടെ നേതൃപാടവം തെളിയിച്ചു. ഒടുവില്‍ നിയമസഭയെ നിയന്ത്രിക്കുക എന്നുളള വലിയ ചുമതലയാണ് സിപിഎം രാജേഷിനെ ഏല്‍പ്പിച്ചിരിക്കുന്നത്.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications