കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീരന്റെ കൂടെ ആരെല്ലാം ഇടതുമുന്നണിയ്ക്കകത്തേക്ക്: പിസി ജോര്‍ജ്ജ് വരുമോ? നിര്‍ണ്ണായക ഇടത് യോഗം 26 ന്‌

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് വിജയത്തോടെ കൂടുതല്‍ കരുത്താര്‍ജ്ജിച്ച സിപിഎമ്മും ഇടതുമുന്നണിയും സംഘബലം വര്‍ധിപ്പിക്കാന്‍ ഒരുങ്ങുന്നു. പുതിയ പാര്‍ട്ടികളെ ഉള്‍പ്പെടുത്തി ഇടതുമുന്നണി വിപലീകരിക്കാന്‍ ഇന്ന് ചേര്‍ന്ന സിപിഎം സംസ്ഥാന സമിതി യോഗത്തില്‍ ധാരണയായി.

ജനതാദള്‍ വിരേന്ദ്രകുമാര്‍, ഐഎന്‍എല്‍, കേരളാ കോണ്‍ഗ്രസ് -ബി, കേരള കോണ്‍ഗ്രസ് ഫ്രാന്‍സിസ് ജോര്‍ജ്ജ് വിഭാഗം എന്നിവയാണ് ഇടത് മുന്നണിയോട് സഹകരിച്ചു വരുന്ന പാര്‍ട്ടികള്‍. ഇതില്‍ ആരെയൊക്കെ മുന്നണിയിലേക്ക് പ്രവേശിപ്പിക്കണം എന്നതിനേക്കുറിച്ച് അടുത്ത എല്‍ഡിഎഫ് യോഗത്തില്‍ തീരുമാനമുണ്ടാകും.

26 ന്

26 ന്

ഈ മാസം 26 ന് ചേരുന്ന മുന്നണിയോഗത്തിലാണ് മറ്റുപാര്‍ട്ടികളേക്കൂടി ഉള്‍പ്പെടുത്തി മുന്നണി വിപുലീകരിക്കുന്നതിനേക്കുറിച്ച് ചര്‍ച്ച ചെയ്യുക. മുന്നണിയക്ക് പുറത്ത് നിന്ന് പിന്തുണക്കുന്ന പാര്‍ട്ടികള്‍ ഏറെ നിര്‍ണ്ണായകമായാണ് ഈ യോഗത്തെ കാണുന്നത്. 2019 ലെ ലോക്‌സഭ തിരഞ്ഞെടുപ്പിന് മുമ്പ് മുന്നണിയെ ശക്തിപ്പെടുത്താനാണ് എല്‍ഡിഎഫ് നീക്കം.

വീരേന്ദ്രകുമാര്‍

വീരേന്ദ്രകുമാര്‍

യുഡിഎഫ് മുന്നണിവിട്ട് എല്‍ഡിഎഫുമായി സഹകരിക്കുന്ന ജനതാദള്‍ വീരേന്ദ്രകുമാര്‍ വിഭാഗത്തിന്റെ ഇടതുമുന്നണി പ്രവേശനം മാത്രമാണ് ഇപ്പോള്‍ ഉറപ്പുള്ളത്. യുഡിഎഫ് മുന്നണിവിട്ട് വന്ന വീരേന്ദ്രകുമാറിന് രാജ്യസഭാ സീറ്റ് നല്‍കിയെങ്കിലും ഇതുവരെ മുന്നണിയില്‍ പ്രവേശിപ്പിച്ചിട്ടില്ല.

ഐഎന്‍എല്‍

ഐഎന്‍എല്‍

വര്‍ഷങ്ങളായി ഇടതുമുന്നണിക്കൊപ്പം നില്‍ക്കുന്ന പാര്‍ട്ടിയാണ് ഐഎന്‍എല്‍. ഇത്തവണ തങ്ങളുടെ മുന്നണിപ്രവേശനത്തിന് സിപിഎം പച്ചക്കൊടി കാട്ടുമെന്ന പ്രതീക്ഷയിലാണ് ഐഎന്‍എല്‍ നേതൃത്വം. ഒരു ന്യൂനപക്ഷ പാര്‍ട്ടി എന്നതും ഐഎന്‍എല്ലിന് അനുകൂല ഘടകമായി വിലയിരുത്തുന്നു.

കേരളാ കോണ്‍ഗ്രസ്-ബി

കേരളാ കോണ്‍ഗ്രസ്-ബി

കേരളാ കോണ്‍ഗ്രസ്-ബി, കേരള കോണ്‍ഗ്രസ് ഫ്രാന്‍സിസ് ജോര്‍ജ്ജ് വിഭാഗം എന്നിവരാണ് ഇടത്്മുന്നണിയെ പുറത്ത് നിന്ന് പിന്തുണക്കുന്ന മറ്റ്പാര്‍ട്ടികള്‍. ഇവരെയെല്ലാം ഒന്നിച്ച് മുന്നണിക്കകത്തേക്ക് പ്രവേശിപ്പിക്കാന്‍ സിപിഎം തയ്യാറായേക്കില്ല.

ചെറിയ പാര്‍ട്ടികളേയെല്ലാം

ചെറിയ പാര്‍ട്ടികളേയെല്ലാം

തങ്ങളെ ഘടകകക്ഷി ആക്കണമെന്ന് പുറത്ത് നിന്ന് പിന്തുണക്കുന്ന പാര്‍ട്ടികളെല്ലാം ഒരോ ഘട്ടത്തിലും സിപിഎമ്മിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ചെറിയ പാര്‍ട്ടികളേയെല്ലാം അതേ വിധം ഘടക കക്ഷിയാക്കാനുള്ള അസൗകര്യം അതേപടി സിപിഎം അതത് പാര്‍ട്ടി നേതാക്കളെ അറിയിക്കുകയും ചെയ്തിരുന്നു.

കേരള കോണ്‍ഗ്രസ്

കേരള കോണ്‍ഗ്രസ്

ഈ മൂന്ന് കേരള കോണ്‍ഗ്രസ് പാര്‍ട്ടികള്‍ മുന്നണിക്കകത്തുള്ള കേരള കോണ്‍ഗ്രസ് സ്‌കറിയാ തോമസ് വിഭാഗവുമായി ലയിച്ച് മുന്നണിയിലെത്തുന്നതാണ് സിപിഎം താല്‍പര്യപ്പെടുന്നത്. മാണിയുടെ ഇടത് മുന്നണി പ്രവേശനം നടക്കാതെ പോയതിനാല്‍ ശക്തമായ ഒരു കേരള കോണ്‍ഗ്രസ് കൂടെ വേണം എന്നതും സിപിഎം ആഗ്രഹിക്കുന്നുണ്ട്.

ജനപക്ഷവും

ജനപക്ഷവും

കേരള കോണ്‍ഗ്രസ്സുകളുടെ ലയനത്തോടൊപ്പം ഉയര്‍ന്ന കേട്ട മറ്റൊരു വാര്‍ത്തയായിരുന്നു പിസി ജോര്‍ജ്ജിന്റെ ജനപക്ഷവും ഇവരോടൊപ്പം ഇടത് മുന്നണിയിലെത്തുന്നു എന്നുള്ളത്. പൂഞ്ഞാറില്‍ നിന്ന് സ്വതന്ത്രനായി ജയിച്ച പിസി ജോര്‍ജ്ജ് ഇപ്പോള്‍ ഒരു മുന്നണിയുമായും സഹകരിക്കുന്നില്ല.

ലയന നീക്കം

ലയന നീക്കം

നിലവില്‍ ഇടതുമുന്നണിയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നു കേരള കോണ്‍ഗ്രസുകള്‍ ലയിച്ച് ഒറ്റപ്പാര്‍ട്ടിയാകും അതിന്റെ ഭാഗമായിട്ടാകും പിസി ജോര്‍ജും ഇടത് പാളയത്തിലെത്തുകയെന്നും സിപിഎം നിര്‍ദ്ദേശപ്രകാരമാണ് ഈ ലയന നീക്കം നടക്കുന്നതെന്നും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

അഭിമന്യുവധത്തിന് ശേഷം

അഭിമന്യുവധത്തിന് ശേഷം

ജനപക്ഷം എന്ന പാര്‍ട്ടി രൂപീകരിച്ചായിരുന്നു പിസി ജോര്‍ജ്ജിന്റെ പ്രവര്‍ത്തനം.പോപ്പുലര്‍ഫ്രണ്ടിന്റെ രാഷ്ട്രീയ രൂപമായ എസ്ഡിപിഐ ജനപക്ഷവുമായി സഹകരിച്ച് പ്രവര്‍ത്തിച്ചിരുന്ന പിസി അഭിമന്യുവധത്തിന് ശേഷം എസ്ഡിപിഐയെ തള്ളിക്കൊണ്ട് രംഗത്തെത്തുകയും ചെയ്തിരുന്നു. സിപിഎമ്മുമായി സഹകരിക്കാനുള്ള നീക്കത്തിന്റെ ഭാഗമായിട്ടാണ് പിസി ജോര്‍ഡ് എസ്ഡിപിഐയെ തള്ളിപ്പറഞ്ഞതെന്നാണ് വിലയിരുത്തപ്പെട്ടത്.

ഞെട്ടിച്ചത്

ഞെട്ടിച്ചത്

നേരത്തെ പിസി ജോര്‍ജ്ജ് ഇടുതുമുന്നണിയിലേക്ക് എന്ന വാര്‍ത്ത വന്നപ്പോള്‍ താന്‍ ഒന്നും അറിയില്ല എന്നയാിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എന്നാല്‍ കെബി ഗണേഷ് കുമാര്‍ തല്ലിയ കേസിലും പിസി ജോര്‍ജ്ജ് ഗണേഷ് കുമാറിന് അനുകൂല നിലപാടെടുത്തത് ഏവരേയും ഞെട്ടിച്ചിരുന്നു. കാലങ്ങളായി കടുത്ത ശത്രുതയില്‍ കഴിഞ്ഞു വരുന്ന നേതാക്കളാണ് കെബി ഗണേഷ് കുമാറും പിസി ജോര്‍ജും. കേരള കോണ്‍ഗ്രസ്സുകളുടെ ലയനത്തിന്റെ ഭാഗമായാണ് ഈ നിലപാട് മാറ്റം എന്നാണ് വിലിയിരുത്തപ്പെട്ടത്.

അന്തിമ തീരുമാനം

അന്തിമ തീരുമാനം

ഇടതുമുന്നണിയുമായി സഹകരിക്കുന്ന കേരള കോണ്‍ഗ്രസുകാരില്‍ ഏതൊക്കെ പാര്‍ട്ടികള്‍ ഇടതുമുന്നണിയില്‍ പ്രവേശിക്കും, ഏതൊക്കെ ഇനിയും പുറത്ത് നില്‍ക്കേണ്ടി വരും, അതോ ഇവര്‍ ലയിച്ച് ഒറ്റപ്പാര്‍ട്ടിയാവുമോ, അവരോടൊപ്പം പിസി ജോര്‍ജ്ജും ഇട്തുമുന്നണിയില്‍ എത്തുമോ എന്നതെല്ലാം 26 ന് നടക്കുന്ന എല്‍ഡിഎഫ് യോഗത്തിന് ശേഷം വ്യക്തമാവും.

English summary
cpm green signal to ldf expand
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X