കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഎമ്മിനെ വെട്ടിലാക്കി പാലോളി മുഹമ്മദ് കുട്ടിയുടെ പ്രതികരണം; ജമാഅത്തുമായി സഹകരിച്ചിട്ടുണ്ട്

Google Oneindia Malayalam News

തിരുവനന്തപുരം: ജമാഅത്ത് ഇസ്ലാമി തീവ്രവാദ സംഘടനയാണ്. മതരാഷ്ട്ര വാദമാണ് അവര്‍ ഉന്നയിക്കുന്നത്. അവരുടെ രാഷ്ട്രീയ വിഭാഗമായ വെല്‍ഫെയര്‍ പാര്‍ട്ടിയുമായി മുസ്ലിം ലീഗ് തദ്ദേശ തിരഞ്ഞെടുപ്പില്‍ ഐക്യമുണ്ടാക്കി. കോണ്‍ഗ്രസിന് ഇതിന് അനുവാദം നല്‍കി. വര്‍ഗീയ ശക്തികളെ കൂട്ടുപിടിച്ചാണ് യുഡിഎഫ് തിരഞ്ഞെടുപ്പിനെ നേരിട്ടത്- സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന സിപിഎം നേതാക്കളെല്ലാം പതിവായി യുഡിഎഫിനെതിരെ ആരോപണം ഉന്നയിക്കുന്നതിന്റെ ചുരുക്ക രൂപമാണിത്.

p

എന്നാല്‍ സിപിഎം ജമാഅത്തെ ഇസ്ലാമിയുമായി സഹകരിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട് എന്നാണ് മുതിര്‍ന്ന സിപിഎം നേതാവും കേന്ദ്ര കമ്മിറ്റി അംഗവുമായ പാലോളി മുഹമ്മദ് കുട്ടി വെളിപ്പെടുത്തിയിരിക്കുന്നത്. സഭാ ടിവിയില്‍ മുസ്ലിം ലീഗ് നേതാവ് കെഎന്‍എ ഖാദറിനും മാധ്യമപ്രവര്‍ത്തകന്‍ എന്‍പി രാജേന്ദ്രനുമൊപ്പമുള്ള പരിപാടിയില്‍ സംസാരിക്കവെയാണ് പാലോളിയുടെ പ്രതികരണം.

പിണറായിക്ക് നേരെ 'കൈ ചൂണ്ടിയ' ഫാത്തിമ തെഹ്‌ലിയ മുസ്ലിം ലീഗ് സ്ഥാനാര്‍ഥിയായേക്കും; രണ്ടാം വനിതപിണറായിക്ക് നേരെ 'കൈ ചൂണ്ടിയ' ഫാത്തിമ തെഹ്‌ലിയ മുസ്ലിം ലീഗ് സ്ഥാനാര്‍ഥിയായേക്കും; രണ്ടാം വനിത

സിപിഎം ജമാഅത്തെ ഇസ്ലാമിയുമായി സഹകരിച്ചു പ്രവര്‍ത്തിച്ചിരുന്നു. പരസ്പരം മനസിലാക്കിയാണ് അന്ന് ബന്ധം സ്ഥാപിച്ചത്. മുഖ്യ ശത്രുവിനെ നേരിടുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഇത്. ഞങ്ങളെ ജമാഅത്ത് മനസിലാക്കാത്തത് കൊണ്ടോ ജമാഅത്തിനെ ഞങ്ങള്‍ക്ക് മനസിലാകാത്തത് കൊണ്ടോ സംഭവിച്ച അബദ്ധം അല്ലായിരുന്നു ആ സഹകരണം. അക്കാലത്ത് രണ്ടു കൂട്ടര്‍ക്കും പൊതുവായ ഒരു ശത്രു ഉണ്ടായിരുന്നുവെന്നും പാലോളി മുഹമ്മദ് കുട്ടി പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍ സഹകരണമുണ്ടാകുമോ എന്ന ചോദ്യത്തിന്, അവര്‍ക്ക് ഒരു നിലപാടുണ്ട്, ഞങ്ങള്‍ക്കും ഒരു നിലപാടുണ്ട്. ഇരുവിഭാഗവും ഒരുമിച്ച് പ്രവര്‍ത്തിക്കുമ്പോഴല്ലേ സഹകരണം സാധ്യമാകൂ എന്നും പാലോളി പ്രതികരിച്ചു.

Recommended Video

cmsvideo
Will Rahul Gandhi become Congress Chief Minister candidate in Kerala?

സിപിഎമ്മുമായി നേരത്തെ സഹകരിച്ചു പ്രവര്‍ത്തിച്ചിരുന്നു എന്ന് വെല്‍ഫെയര്‍ പാര്‍ട്ടി നേതാക്കള്‍ പറഞ്ഞിരുന്നു. എന്നാല്‍ ഒരിക്കലും സഹകരിച്ചിട്ടില്ല എന്നായിരുന്നു സിപിഎം നേതൃത്വത്തിന്റെ വാദം. ഇത് പൊളിക്കുന്നതാണ് പാലോളിയുടെ പ്രതികരണം.

English summary
CPM had alliance with Jamaat e Islami- Says Paloli Muhammad kutty
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X