കണ്ണൂർ വീണ്ടും അശാന്തമാകുന്നു.. സിപിഎം പ്രകടനത്തിന് നേരെ ബോംബേറ്.. പാനൂരിൽ ഹർത്താൽ
കണ്ണൂര്‍: സിപിഎം പ്രകടനത്തിന് നേരെ നടന്ന ബോംബേറില്‍ പ്രതിഷേധിച്ച് പാനൂരില്‍ ഹര്‍ത്താല്‍. പാനൂര്‍ നഗരസഭയിലും കുന്നോത്ത് പറമ്പ്, തൃപ്പങ്ങോട്ടൂര്‍, ചൊക്ലി, മൊകേരി, പന്ന്യന്നൂര്‍ പഞ്ചായത്തുകളിലുമാണ് സിപിഎം ഹര്‍ത്താല്‍ പുരോഗമിക്കുന്നത്. വൈകിട്ട് 6വരെയുള്ള ഹര്‍ത്താലില്‍ നിന്ന് ബസ്, അവശ്യ സര്‍വ്വീസുകള്‍ എന്നിവ ഒഴിവാക്കിയിട്ടുണ്ട്. പാനൂര്‍ കൈവേലിക്കലില്‍ നടന്ന സിപിഎം പ്രകടനത്തിന് നേരെയാണ് ബോംബേറുണ്ടായത്. സിഐയും സിപിഎം പ്രവര്‍ത്തകരും അടക്കം 14 പേര്‍ക്ക് പരുക്കേറ്റു. പുത്തൂര്‍ ലോക്കല്‍ കമ്മിറ്റിയംഗം ഇഎം അശോകന്, കുന്നുമ്മല്‍ ബ്രാഞ്ച് സെക്രട്ടറി പി ഭാസ്ക്കരന്‍, കെപി സുധാകരന്, അമ്പൂന്റെ പറമ്പത്ത് ചന്ദ്രന്, കാട്ടില്‍ പറമ്പത്ത് മോഹനന്, കെപി സുധാകരന് എന്നിവര്‍ക്ക് ബോംബേറില്‍ മുഖത്തും കഴുത്തിനും കൈക്കും പരുക്കേറ്റിട്ടുണ്ട്. ഇവരെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സിഐ എംകെ സജീവ് അടക്കം 4 പോലീസുകാര്‍ക്കും ആക്രമണത്തില്‍ പരുക്കേറ്റു. ബോംബേറിന് പിന്നില്‍ ആര്‍എസ്എസ് ആണെന്നാണ് സിപിഎം ആരോപിക്കുന്നത്. സിപിഎം പാനൂര്‍ ഏരിയാ സമ്മേളനത്തിന്റെ പ്രചാരണ സാധനങ്ങളും സംഘാടക സമിതി ഓഫീസും തകര്‍ത്ത സംഭവത്തില്‍ പ്രതിഷേധിച്ച് നടത്തിയ പ്രകടനത്തിന് നേര്‍ക്കാണ് ആക്രമണമുണ്ടായത്. ചുവപ്പ് -ജിഹാദി ഭീകരതയ്ക്ക് എതിരെ എന്ന മുദ്രാവാക്യമുയർത്തി ബിജെപിയുടെ ജനരക്ഷാ യാത്ര പുരോഗമിക്കുകയാണ്. കേരളത്തിൽ സിപിഎം ആണ് എല്ലാ അക്രമവും നടത്തുന്നത് എന്നാരോപിക്കുന്ന ബിജെപിയെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ് പാനൂരിലെ അക്രമം. കണ്ണൂരിലെ ഇടത് കോട്ടകളിലൂടെ അടക്കം സിപിഎമ്മിനെ വെല്ലുവിളിച്ച് കൊണ്ട് നടത്തിയ ജനരക്ഷാ യാത്രയ്ക്കെതിരെ പ്രകോപനപരമായതൊന്നും സംഭവിച്ചിരുന്നില്ല. പി ജയരാജന് എതിരെ ജാഥയിൽ കൊലവിളി മുഴക്കിയിട്ടും സിപിഎം പ്രവർത്തകർ സംയമനം പാലിക്കുന്ന കാഴ്ചയാണ് കണ്ണൂരിൽ കണ്ടത്. അതേസമയം ചെറിയ സംഘർഷങ്ങൾ ജില്ലയുടെ പലഭാഗത്തായി റിപ്പോർട്ട് ചെയ്യപ്പെടുന്നുമുണ്ട്. ഒരിടവേളയ്ക്ക് ശേഷം കണ്ണൂർ വീണ്ടും അശാന്തമാകുന്നതിന്റെ സൂചനകളാണ് കണ്ടുവരുന്നത്.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications