Get Updates
Get notified of breaking news, exclusive insights, and must-see stories!

സിപിഎമ്മിന് പിണറായി വിജയനോട് ഫിയര്‍ കോംപ്ലക്‌സ്, പാർട്ടി അപ്രസക്തമായെന്ന് വേണുഗോപാൽ

തിരുവനന്തപുരം: സിപിഎമ്മിനും പിണറായി വിജയനും എതിരെ രൂക്ഷ വിമര്‍ശനവുമായി എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. മുഖ്യമന്ത്രി പിണറായി വിജയന് കീഴില്‍ സിപിഎം എന്ന പാര്‍ട്ടി അപ്രസക്തമായി മാറിയെന്ന് കെസി വേണുഗോപാല്‍ കുറ്റപ്പെടുത്തി. മലയാള മനോരമയോടാണ് കെസി വേണുഗോപാലിന്റെ പ്രതികരണം. സിപിഎമ്മിന് പിണറായി വിജയനോട് ഫിയര്‍ കോംപ്ലക്‌സ് ആണെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

കോവിഡില്‍ നിറം മങ്ങാതെ ഹോളി; കാണാം ഹോളി ആഘോഷചിത്രങ്ങള്‍

പിണറായി സ്വയം വ്യക്തിപൂജ നടത്തുകയാണെന്ന് കെസി വേണുഗോപാല്‍ പറഞ്ഞു. താനാണ് ക്യാപ്റ്റന്‍ എന്ന് പറഞ്ഞ് പിണറായി പ്രചരണം നടത്തുകയാണ്. ഇടതുപക്ഷ സര്‍ക്കാരില്‍ എക്കാലവും നിയന്ത്രണം സിപിഎമ്മിനായിരുന്നു. എന്നാല്‍ പിണറായി വിജയന് കീഴില്‍ അതല്ല നടക്കുന്നത് എന്നും ഇതാണോ കമ്മ്യൂണിസ്റ്റ് രീതിയെന്നും കെസി വേണുഗോപാല്‍ ചോദിച്ചു.

kc

കഴിഞ്ഞ 5 വര്‍ഷത്തെ ഭരണത്തിനിടെ മറ്റൊരു കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനും കേള്‍ക്കേണ്ടി വന്നിട്ടില്ലാത്ത തരത്തിലുളള ആരോപണങ്ങളാണ് പിണറായി സര്‍ക്കാരിനെതിരെ ഉയര്‍ന്നു വന്നതെന്ന് കെസി വേണുഗോപാല്‍ ചൂണ്ടിക്കാട്ടി. ഇടത് സര്‍ക്കാരിന് കോര്‍പറേറ്റുകളുമായാണ് ഇടപാടുകളെന്നും വിവാദങ്ങളുടെ എല്ലാം അടിസ്ഥാനം അതാണെന്നും കെസി വേണുഗോപാല്‍ ആരോപിച്ചു. തൊഴിലാളി വര്‍ഗ പാര്‍ട്ടിയെന്ന് അവകാശപ്പെടുന്ന സിപിഎം കോര്‍പറേറ്റുകളോട് വിട്ടുവീഴ്ച ചെയ്താണ് മുന്നോട്ട് പോകുന്നത്. സിപിഎമ്മിന് ഇനിയും 5 വര്‍ഷം കൂടി ഭരിക്കാനുളള അവസരം ലഭിക്കുകയാണ് എങ്കില്‍ അവശേഷിക്കുന്ന കമ്മ്യൂണിസം കൂടി ചോര്‍ന്ന് പോകുമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

മാളവിക മോഹനന്റെ വൈറല്‍ ഫോട്ടോ ഷൂട്ട്, ചിത്രങ്ങള്‍ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+