കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'നായനാരെ സിപിഎം മറന്നു,കാപ്സ്യൂളുമായി വരുന്ന ന്യായീകരണ തൊഴിലാളികൾ പോലും മിണ്ടിയില്ല'; ഷിബു ബേബി ജോൺ

Google Oneindia Malayalam News

തിരുവന്തപുരം; ഇകെ നായനാരുടെ ജന്മദിനത്തിൽ ഒരു ഓർമ്മക്കുറിപ്പ് പോലും സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാതിരുന്ന മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി ഷിബു ബേബി ജോൺ. അധികാരത്തിനും സ്വാര്‍ഥ നേട്ടങ്ങള്‍ക്കും വേണ്ടിയുള്ള ഓട്ടത്തിനിടയില്‍ ഇടതുനേതാക്കൾ നായനാരെയും അദ്ദേഹം മുന്നോട്ട് വച്ച ആദര്‍ശങ്ങളും രാഷ്ട്രീയ നിലപാടുകളും മറന്നിരിക്കുന്നുവെന്നും എന്തിനും ഏതിനും ക്യാപ്സ്യൂളുകളുമായി വരുന്ന ഫെയ്സ്ബുക്ക് തൊഴിലാളികൾ പോലും ഇ.കെ നായനാരെ മറന്നെിരിക്കുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ഡിസംബർ 9 നായിരുന്നു നായനാരുടെ ജൻമദിനം. ഷിബു ബേബി ജോണിന്റെ കുറിപ്പ് വായിക്കാം

നായനാരെ മറന്നിരിക്കുന്നു

നായനാരെ മറന്നിരിക്കുന്നു

ഇന്ന് സഖാവ് ഇ.കെ നായനാരുടെ ജന്മദിനമാണ്. ഞാൻ ഫെയ്സ്ബുക്കിലാകെ നോക്കി, സിപിഎമ്മിൻ്റെയോ മുഖ്യമന്ത്രി പിണറായി വിജയന്റെയോ ഫെയ്സ് ബുക്ക് പേജുകളിലൊന്നും നായനാരെ കുറിച്ചൊരു വരി പോലും കണ്ടില്ല. എന്തിനും ഏതിനും ക്യാപ്സ്യൂളുകളുമായി വരുന്ന ഫെയ്സ്ബുക്ക് തൊഴിലാളികൾ പോലും ഇ.കെ നായനാരെ മറന്നെന്ന് തോന്നുന്നു. നയനാരെ പോലെ നിരവധി നേതാക്കളുടെ വിയര്‍പ്പില്‍ നിന്നും വളര്‍ന്നുവന്ന പ്രസ്ഥാനത്തിന്റെ ഇന്നത്തെ നേതാക്കന്മാര്‍ അദ്ദേഹത്തെ മറന്നിരിക്കുന്നു.

രാഷ്ട്രീയ പകപോക്കൽ

രാഷ്ട്രീയ പകപോക്കൽ

അദ്ദേഹം കൈപിടിച്ചുയര്‍ത്തിയ പ്രസ്ഥാനത്തിന്റെ തലപ്പത്ത് കസേരയിട്ടിരുന്ന് എല്ലാവിധ ഗുണങ്ങളും നുണഞ്ഞ്, അധികാരത്തിന്റെ തലങ്ങള്‍ കീഴടക്കി അവർ ആഘോഷിക്കുന്നു. പക്ഷേ അധികാരത്തിനും സ്വാര്‍ഥ നേട്ടങ്ങള്‍ക്കും വേണ്ടിയുള്ള ഓട്ടത്തിനിടയില്‍ അവര്‍ നായനാരെയും അദ്ദേഹം മുന്നോട്ട് വച്ച ആദര്‍ശങ്ങളും രാഷ്ട്രീയ നിലപാടുകളും മറന്നിരിക്കുന്നു. രാഷ്ട്രീയ എതിരാളികളോട് വ്യക്തിബന്ധം സൂക്ഷിച്ച് ആരോഗ്യപരമായ രാഷ്ട്രീയം മാത്രം പാലിച്ചിരുന്ന നേതാവായിരുന്നു നയനാർ. എന്നാലിന്നത്തെ ഇടത് നേതാക്കന്മാര്‍ക്ക് രാഷ്ട്രീയ പകപോക്കലുകളും ചെളി വാരിയെറിയലും മാത്രമാണ് കൈവശമുള്ളത്.

 'മുഖ്യമന്ത്രിയോട് ചോദിക്കാം '

'മുഖ്യമന്ത്രിയോട് ചോദിക്കാം '

എൻ്റെ പിതാവിൻ്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു നായനാര്‍. അദ്ദേഹം രാഷ്ട്രീയ എതിരാളിയായിരുന്ന കെ. കരുണാകരനോടൊക്കെ കാത്ത് സൂക്ഷിച്ചിരുന്ന സൗഹൃദം ഇന്നത്തെ മുഖ്യനൊ മറ്റ് ഇടത് നേതാക്കള്‍ക്കോ ചിന്തിക്കാന്‍ പോലും കഴിയില്ല. ഇക്കാര്യത്തില്‍ അവരുടെയെല്ലാം മാര്‍ഗദീപം അമിത് ഷായെ പോലുള്ളവരാണ്.അക്കാലത്ത് നായനാര്‍ ജനങ്ങളോട് സംവദിക്കാന്‍ വേണ്ടി നടത്തിയിരുന്ന 'മുഖ്യമന്ത്രിയോട് ചോദിക്കാം ' എന്ന ഫോണിന്‍ പ്രോഗ്രാം വളരെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

നായനാർ വ്യത്യസ്തനായിരുന്നു

നായനാർ വ്യത്യസ്തനായിരുന്നു

ഇന്നത്തെ മുഖ്യനാകട്ടെ വാര്‍ത്താ സമ്മേളനങ്ങളും ജനങ്ങളുടെ ചോദ്യങ്ങളും അലര്‍ജിയാണ്. തനിക്ക് ഹിതമല്ലാത്ത ചോദ്യങ്ങള്‍ ഉന്നയിക്കുന്നവരോട് കയര്‍ക്കുകയും മാധ്യമ പ്രവര്‍ത്തകരോട് കടക്ക് പുറത്തെന്ന് ആക്രോഷിക്കുകയും ചെയ്യുന്ന, ജനങ്ങളെ കാണുന്നതെ ചതുര്‍ത്ഥിയായ ഒരു നേതാവാണ് പിണറായി വിജയന്‍. ഇവിടെയെല്ലാം നായനാര്‍ വ്യത്യസ്ഥനായിരുന്നു.

Recommended Video

cmsvideo
Pinarayi vijayn supports farmers protest
 ജന്മദിനം പോലും മറന്നിരിക്കുന്നത്

ജന്മദിനം പോലും മറന്നിരിക്കുന്നത്

അദ്ദേഹത്തെ പോലൊരു നേതാവിനെയും അദ്ദേഹം ഉയർത്തിപ്പിടിച്ച ജനാധിപത്യമൂല്യങ്ങളെയും മറന്ന് ജനവിരുദ്ധമായ ഒരു രാഷ്ട്രീയ ശൈലിയിലേക്ക് ഇടത് മുന്നണി ചുരുങ്ങിയതിന്റെ തെളിവ് തന്നെയാണ് അദ്ദേഹത്തിൻ്റെ പാര്‍ട്ടി ഇന്നദ്ദേഹത്തിന്റെ ജന്മദിനം പോലും മറന്നിരിക്കുന്നത്.

മന്ത്രി മൊയ്തീന്‍ 7 മണിക്ക് മുമ്പേ വോട്ട് ചെയ്തു, ചട്ടലംഘനം, ഗുരുതര ആരോപണവുമായി അനില്‍ അക്കര!!മന്ത്രി മൊയ്തീന്‍ 7 മണിക്ക് മുമ്പേ വോട്ട് ചെയ്തു, ചട്ടലംഘനം, ഗുരുതര ആരോപണവുമായി അനില്‍ അക്കര!!

വോട്ട് ചെയ്യാന്‍ ഒരുങ്ങിയ മമ്മൂട്ടിക്ക് ദുഃഖ വാര്‍ത്ത; വോട്ടര്‍ പട്ടികയില്‍ പേരില്ല, പ്രമുഖര്‍ ഒട്ടേറെവോട്ട് ചെയ്യാന്‍ ഒരുങ്ങിയ മമ്മൂട്ടിക്ക് ദുഃഖ വാര്‍ത്ത; വോട്ടര്‍ പട്ടികയില്‍ പേരില്ല, പ്രമുഖര്‍ ഒട്ടേറെ

തദ്ദേശ തിരഞ്ഞെടുപ്പ്: രണ്ടാം ഘട്ട പോളിംഗ് ആരംഭിച്ചു, തുടക്കത്തിലേ ബൂത്തുകളില്‍ വന്‍ തിരക്ക്!!തദ്ദേശ തിരഞ്ഞെടുപ്പ്: രണ്ടാം ഘട്ട പോളിംഗ് ആരംഭിച്ചു, തുടക്കത്തിലേ ബൂത്തുകളില്‍ വന്‍ തിരക്ക്!!

English summary
CPM has forgotten Nayanar and his views; Shibu Baby John against LDF leaders
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X